കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെ ശക്തിപ്പെടുത്താനോ റഷ്യ ഇറങ്ങിത്തിരിച്ചത്? ഒബാമയുടെ വിമര്‍ശനം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങളെ വിമര്‍ശിച്ച് അമേരിയ്ക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ . റഷ്യ നടത്തുന്ന ആക്രമണം ഐസിസിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയേയുള്ളൂവെന്ന് ഒബാമ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത് .

സിറിയയില്‍ ഭരണാധികാരിയായ ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയുടെ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു . അസദ് വിരുദ്ധരെല്ലാം ഭീകരരും ഐസിസുകാരുമാണെന്ന് മുദ്രകുത്തിയാണ് റഷ്യ വ്യോമാക്രമണം നടത്തുന്നതെന്നാണ് ഒബാമയയുടെ വിമര്‍ശനം .

Obama

റഷ്യയുടെ ഈ നിലപാടുകള്‍ ഐസിസിനെ കൂടുതല്‍ കരുത്താര്‍ജ്ജിയ്ക്കുന്നതിന് മാത്രമേ സഹായിക്കൂ. വലിയ ദുരന്തത്തിലേയ്ക്കാണ് റഷ്യ കാര്യങ്ങള്‍ കൊണ്ടെത്തിയ്ക്കുന്നതെന്നും പറഞ്ഞു . റഷ്യയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും സാധാരണക്കാരാണെന്ന് സിറിയന്‍പ്രതിപക്ഷവും ആരോപിച്ചിരുന്നു .

അസദിനെതിരെ തിരിയുന്നവരെയെല്ലാം കൊന്നൊടുക്കുന്ന തരത്തിലാണ് റഷ്യയുടെ ആക്രമണം . എന്നാല്‍ തങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ മാത്രമേ ലക്ഷ്യം വയ്ക്കുന്നുള്ളൂ എന്നാണ് റഷ്യ പറയുന്നത് . റാഖ, അലെപ്പോ , ഹമ , ഇദ്‌ലിബ് എന്നിവിടങ്ങളില്‍ റഷ്യ വ്യോമാക്രമണം നടത്തുന്നുണ്ട്.

English summary
Obama claims Russian airstrikes ‘strengthening ISIS’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X