കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയുടെ സൗദി സന്ദര്‍ശനം ജിസിസി രാജ്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വിലയിരുത്തല്‍

Google Oneindia Malayalam News

റിയാദ് : അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സൗദി സന്ദര്‍ശനത്തിനിടെ ഏറെ ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജി.സി.സി. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് ഒബാമയുടെ ചരിത്രപ്രാധാന്യമുള്ള സൗദി സന്ദര്‍ശനം.

എന്നാല്‍ എണ്ണ വിപണിയിലെ പ്രതിസന്ധി, അറബ് മേഖലയിലെ ഇറാന്റെ പ്രകോപനപരമായ ഇടപെടലുകള്‍, ഭീകര സംഘമായ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ നടപടി, സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ ഭാവി, യെമനിലെ ആഭ്യന്തര സംഘര്‍ഷം തുടങ്ങി ഒട്ടനവധി വിഷയങ്ങളാണ് ഉച്ചകോടിയില്‍ പരിഗണിക്കുന്നത്.

barack-obama

അമേരിക്കയുടെ പിന്തുണയോടെ മേഖലയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് ജിസിസി രാജ്യങ്ങളുടെ പ്രതീക്ഷ. ഇത് അമേരിക്കയും ജി.സി.സി.രാജ്യങ്ങളുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്.

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഇസ്ലാമിക സൈനിക സഖ്യത്തിന്റെ പുരോഗതിയും ഉച്ചകോടി ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം അദ്ദേഹം സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

English summary
Obama's presence at GCC summit help stop 'strategic drift' from Saudi Arabia?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X