കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ യുദ്ധം ഇസ്ലാമിനെതിരെയല്ല, പിന്നെ ആര്‍ക്കെതിരെ?

  • By Aiswarya
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയുടെ യുദ്ധം ഇസ്‌ലാമിനെതിരെയല്ലെന്നും മറിച്ച് ഭീകരര്‍ക്കെതിരെയാണെന്നും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. യുഎസിന്റെ യുദ്ധം ഇസ്‌ലാമിനെതിരെയല്ല. ഇസ്‌ലാം മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ്. ഭീകരവാദത്തിനെതിരെ വിളിച്ചു ചേര്‍ത്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഒബാമ.

ഭീകരവാദത്തിന് ഒരു മതവും ഉത്തരവാദിയല്ല. ഭീകരവാദത്തിനും അക്രമങ്ങള്‍ക്കും ഉത്തരവാദി മനുഷ്യനാണെന്നും ഇറാഖിലെയും സിറിയയിലെയും ഐഎസ് ഭീകരരും അല്‍ഖായിദ ഭീകരരും ഒരിക്കലും മതനേതാക്കളല്ല. മതത്തിന്റെ മറവില്‍ അക്രമത്തിന്റെ പാത സ്വീകരിച്ച ഭീകരരാണെന്നും ഒബാമ പറഞ്ഞു.

barack-obama

ഭീകരവാവാദികള്‍ സംസാരിക്കുന്നത് നൂറുകോടി വരുന്ന അവരുടെ ആശയങ്ങളെ വെറുക്കുന്ന മുസ്‌ലീങ്ങള്‍ക്കുവേണ്ടിയല്ലെന്നും ഒബാമ പറഞ്ഞു.

ഭീകര സംഘടനകളില്‍ യുവാക്കള്‍ അംഗമാകുന്നതിനെ തടയണമെന്നും ഭീകരവാദത്തിനെതിരായി സംസാരിക്കുവാന്‍ മുസ്‌ലിം നേതാക്കള്‍ മുന്നോട്ടു വരണമെന്നും ഒബാമ ആവശ്യപ്പെട്ടു.

English summary
US President Barack Obama has said his country is not at war with Islam, but with people who have perverted the religion, calling for a focus on preventing "terrorists" from recruiting and inspiring others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X