കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ എൻഒസി സംവിധാനം നിർത്തലാക്കാൻ ഒമാൻ: സാമ്പത്തിക പരിഷ്കാരങ്ങളും പരിഗണനയിൽ

Google Oneindia Malayalam News

മനാമ: ഒമാനിലെ പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ഒമാൻ ഭരണകൂടം. പ്രവാസികൾക്ക് ഒരു തൊഴിലുടമയുടെ കീഴിൽ നിന്ന് മറ്റൊരു തൊഴിലുടമയ്ക്ക് കീഴിലേക്ക് മാറുന്നതിന് നേരത്തെ നിലവിലുണ്ടായിരുന്ന എൻഒസി സംവിധാനമാണ് ഇതോടെ നീക്കാനൊരുങ്ങുന്നത്. ഇതോടെ ഉടൻ തന്നെ ഇത് സംബന്ധിച്ച പുതിയ നിയമവും പ്രാബല്യത്തിൽ വരും. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനാമ ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ജൂണിലാണ് എൻഒസി ഒഴിവാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഒമാൻ ഭരണകൂടം നടത്തുന്നത്.

 തൃശൂരില്‍ ഹൈദരബാദ് ആവര്‍ത്തിക്കും; ബിജെപി അധികാരം പിടിക്കുമെന്ന് സുരേഷ് ഗോപി തൃശൂരില്‍ ഹൈദരബാദ് ആവര്‍ത്തിക്കും; ബിജെപി അധികാരം പിടിക്കുമെന്ന് സുരേഷ് ഗോപി

ഒമാനിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് വേണ്ടി സർക്കാർ പാസാക്കുന്ന നിർണ്ണായക നിയമമായിരിക്കും ഇത്. ഒമാൻ സമ്പദ്ഘടന തുറന്നുനൽകാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള വിഷൻ 2040 എന്ന പദ്ധതിയോട് അനുബന്ധിച്ചാണ് എൻഒസികൾ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം. അതേസമയം തന്നെ തൊഴിൽ നിയമത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനൊപ്പം പുതിയ വരുമാന നികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച നീക്കങ്ങളും നടപ്പിലാക്കും. സബ്സിഡികൾ ഒഴിവാക്കുന്നതുൾപ്പെടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങളും രാജ്യത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

6-oman-map1-

എന്നാൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ കുറഞ്ഞ സാമ്പത്തിക സ്ഥിതിയുള്ള ഒമാൻ പൌരന്മാരുടെ സംരക്ഷണം സർക്കാർ ഉറപ്പാക്കും. വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്നതിനുള്ള പദ്ധതികൾക്കും മുൻതൂക്കം നൽകും. നൂറിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക രാജ്യത്തേക്ക് ഒരു മാസത്തേക്ക് വിസയില്ലാതെ പ്രവേശിക്കുന്നതിനുള്ള പദ്ധതികളും ഒമാൻ നടപ്പിലാക്കാൻ പദ്ധതിയിടുന്നുണ്ട്.

English summary
Oman to stop NOC rules related to Expat job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X