കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍ വ്യാപകമായി പടരും, എന്നാല്‍ ഗുരുതരമായി മാറില്ല, ആശ്വസിക്കാന്‍ കാരണം ഇതാണ്

Google Oneindia Malayalam News

ലണ്ടന്‍: ഒമൈക്രോണ്‍ ഭീതി ലോകമാകെ പടരുമ്പോള്‍ ആശ്വസിക്കാവുന്ന ചില കാര്യങ്ങള്‍ ഇതില്‍ നിന്നെല്ലാം ലഭിക്കുന്നുണ്ട്. വളരെ വലിയ തോതില്‍ ആശുപത്രിയിലേക്ക് കേസുകള്‍ എത്തുന്നില്ലെന്നതാണ് തല്‍ക്കാലമുള്ള ആശ്വാസം. മൂന്നാഴ്ച്ച മുമ്പാണ് ആശങ്കപ്പെടുത്തുന്ന വകഭേദങ്ങളുടെ കൂട്ടത്തിലേക്ക് ലോകാരോഗ്യ സംഘടന ഒമൈക്രോണിനെയും ചേര്‍ത്തത്. നിലവില്‍ 94 രാജ്യങ്ങളില്‍ ഒമൈക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം എന്തുകൊണ്ടാണ് ഇത്ര വേഗത്തില്‍ ഒമൈക്രോണ്‍ കേസുകള്‍ പടരുന്നതെന്ന് ഇപ്പോഴും വിദഗ്ധര്‍ കണ്ടെത്തിയിട്ടില്ല. ഒപ്പം രോഗ തീവ്രത വര്‍ധിപ്പിക്കാത്തതും ആരോഗ്യ വിദഗ്ധരെ അമ്പരപ്പിക്കുന്നുണ്ട്.

വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍

1

ഡെല്‍റ്റ കേസുകളെ ഒമൈക്രോണ്‍ മറികടക്കുമെന്ന് പറയുന്നതിനിടെയാണ് ഇങ്ങനൊരു വ്യത്യസ്തമായ കാര്യം കൂടി സംഭവിക്കുന്നത്. സാധാരണ പുതിയൊരു വേരിയന്റ് വരുമ്പോള്‍ വന്‍തോതില്‍ കേസുകള്‍ കൂടുകയും അത് ഗുരുതരാവസ്ഥയിലേക്ക് നീങ്ങി മരണങ്ങള്‍ വര്‍ധിക്കുകയും, ആരോഗ്യ മേഖലയെ തന്നെ സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്കും മാറാറുണ്ട്. ഇതിനെ കുറിച്ച് പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം ഒമൈക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ കേസുകള്‍ വളരെ വേഗം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഒമൈക്രോണും ഡെല്‍റ്റയും തമ്മിലുള്ള പഠനങ്ങളും ഒരു വശത്ത് നടക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോവ് പറയുന്നു.

അതേസമയം കൂടുതല്‍ തീവ്രതയോടെ ഒമൈക്രോണ്‍ രോഗ വ്യാപനം വര്‍ധപ്പിക്കുമെന്ന് കെര്‍ക്കോവ് മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടനില്‍ സമ്പര്‍ക്ക പട്ടികയില്‍ രണ്ടാം തട്ടിലുള്ളവരില്‍ കൂടുതലായി രോഗം പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഡെല്‍റ്റയെ അപേക്ഷിച്ച് വളരെ കൂടുതലാണ്. എന്നാല്‍ ഇതും നിഗമനത്തില്‍ എത്താന്‍ പറ്റാത്ത അവസ്ഥയിലാണ്. കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് കെര്‍ക്കോവ് പറയുന്നു. സ്‌പൈക്ക് പ്രോട്ടീനിലെ മാറ്റം കൊണ്ട് ഇത്രയും ശക്തമായ വ്യാപനം ഒമൈക്രോണിനെ തുടര്‍ന്നുണ്ടാവുന്നത്. ഇത് മനുഷ്യകോശങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭാഗമാണ്. പല തരത്തില്‍ മനുഷ്യ ശരീരങ്ങളിലൂടെ സഞ്ചരിച്ച കൊറോണവൈറസ്, ഇപ്പോള്‍ മനുഷ്യശരീരത്തില്‍ നിലനില്‍ക്കാനുള്ള മാര്‍ഗങ്ങള്‍ തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടറായ മൈക്ക് റയാന്‍ പറയുന്നു.

ഒമൈക്രോണ്‍ വേരിയന്റ് ജനിതക സ്വീക്വന്‍സിംഗ് തന്നെ മാറ്റി കളഞ്ഞുവെന്ന് റയാന്‍ പറയുന്നു. അതിന്റെ രൂപഘടനയും മാറിയിട്ടുണ്ട്. സ്‌പൈക്ക് പ്രോട്ടീനിലൂടെ മനുഷ്യ കോശങ്ങളില്‍ എത്താനും ഒമൈക്രോണിന്റെ കരുത്ത് അതിന് അതിതീവ്ര വ്യാപനത്തിനുള്ള കരുത്ത് നല്‍കുന്നുവെന്നും മൈക്ക് റയാന്‍ വ്യക്തമാക്കി. ഹോങ്കോംഗിലെ ഒരു യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ ഒേൈക്രാണ്‍ ഡെല്‍റ്റ വേരിയന്റിനേക്കാള്‍ 70 മടങ്ങ് അതിവേഗത്തില്‍ പടരുന്ന വേരിയന്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശ മേഖലയില്‍ ഡെല്‍റ്റയെ പോലെ തീവ്രമായി ബാധിക്കാന്‍ ഒമൈക്രോണിന് സാധിച്ചിട്ടില്ല. അതാണ് രോഗം ഗുരുതരമാകാതിരിക്കാനുള്ള കാരണം.

ഹോങ്കോംഗിലെ പഠനങ്ങളില്‍ ഇതുവരെ കൃത്യമായ പരിശോധന നടത്തിയിട്ടില്ല. അതുകൊണ്ട് ആധികാരികമാണെന്ന് പറയാനാവില്ല. അതേസമയം വാക്‌സിന്‍ എടുക്കാത്തവരില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഒമൈക്രോണ്‍ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ബൂസ്റ്റര്‍ ഡോസുകള്‍ വേണ്ടി വരുമെന്നാണ് ഇത് തെളിയിക്കുന്നത്. വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കേണ്ടി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം ഒരാളുടെ പ്രതിരോധ ശേഷി കൂടി നോക്കിയാണ് വൈറസിന്റെ വ്യാപനം ഉണ്ടാവുകയെന്ന് വിദഗ്ധര്‍ പറയുന്നു. പ്രതിരോധ ശേഷി കുറവാണെങ്കില്‍ ആ വ്യക്തിയില്‍ നിന്ന് ഒമൈക്രോണ്‍ പടരാനുള്ള സാധ്യത വര്‍ധിക്കും.

ഇന്ത്യക്ക് ഒമൈക്രോണ്‍ വെല്ലുവിളിയാവുമെന്നാണ് സൂചന. വാക്‌സിന്‍ എടുക്കാത്ത നല്ലൊരു വിഭാഗം ഇന്ത്യയിലുണ്ട്. അവര്‍ക്കിടയില്‍ രോഗവ്യാപനം ശക്തമാകാനും മരണനിരക്ക് വര്‍ധിക്കാനും സാധ്യതയുണ്ട്. ആരോഗ്യ മേഖല വീണ്ടും പ്രതിസന്ധിയിലാവുമോ എന്ന ഭയം കേന്ദ്രത്തിനുണ്ട്. രണ്ടാം തരംഗത്തിലെ പോലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞാല്‍ ഓക്‌സിജന് അടക്കം ക്ഷാമം വരും. ഇനിയൊരു തരംഗമുണ്ടായാല്‍ അത് കേന്ദ്രത്തിന് രാഷ്ട്രീയമായി വരെ തിരിച്ചടിയും സംഭവിച്ചേക്കാം. അതേസമയം ബ്രിട്ടനില്‍ ഒമൈക്രോണ്‍ വന്നതിന് ശേഷം രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. വെള്ളിയാഴ്ച്ച 93045 കൊവിഡ് കേസുകളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്.

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

English summary
omicron cases may spread more but infection may not be severe, here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X