Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക ചൈനയ്ക്കെതിരെ തിരിഞ്ഞു!! വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയില്‍ ഇന്ത്യയ്ക്ക് പിന്തുണ...

വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി കടന്നുപോകുന്നത് തര്‍ക്കപ്രദേശത്തുകൂടിയാണെന്നും അതിനാല്‍ ഒരു രാജ്യത്തിനും പദ്ധതിയില്‍ ആധിപത്യം ലഭിക്കില്ലെന്നും യു​എസ്

വാഷിംഗ്ടണ്‍: പാക്- ചൈന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വണ്‍ റോഡ് വണ്‍ ബെല്‍റ്റ് വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിന് പിന്തുണയുമായി ട്രംപ് ഭരണകൂടം. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി കടന്നുപോകുന്നത് തര്‍ക്കപ്രദേശത്തുകൂടിയാണെന്നും അതിനാല്‍ ഒരു രാജ്യത്തിനും പദ്ധതിയില്‍ ആധിപത്യം ലഭിക്കില്ലെന്നും ട്രംപ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നു.

പദ്ധതി ഇന്ത്യയുടെ പരമാധികാരം ഹനിക്കുന്നുവെന്ന് കാണിച്ചാണ് മെയ് 14 ചൈനയില്‍ വച്ച് നടന്ന ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത്. എന്നാല്‍ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഇന്ത്യയെ തീരുമാനത്തെ വിമര്‍ശിച്ച് ചൈനയും ചൈനീസ് മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടേത് ശരിയായ തീരുമാനമല്ലെന്നാണ് സിന്‍ഹ്വാ വാര്‍ത്താ ​ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ്- പാക് പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി തര്‍ക്കഭൂമിയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ ഒരു രാജ്യത്തിന് മാത്രമായി ആധിപത്യം സ്ഥാപിക്കാന്‍ കഴിയില്ലെന്നും ചൈന ശ്രമിക്കുന്നത് ആധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടിയാണെന്നും ജിം മാറ്റിസ് കുറ്റപ്പെടുത്തുന്നു.

 പദ്ധതിയ്ക്കെതിരെ പടയൊരുക്കം

പദ്ധതിയ്ക്കെതിരെ പടയൊരുക്കം

ഇന്ത്യ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുഎസ് പ്ര‍തിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, പ്രധാനമന്ത്രി ​എന്നിവര്‍ സംയുക്തമായി നടത്തിയ കൂടിക്കാഴ്ചയില്‍ മൂവരും ചൈനീസ് പദ്ധതിയ്ക്കെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിരുന്നു.

 ആധിപത്യം ആര്‍ക്കുമില്ല

ആധിപത്യം ആര്‍ക്കുമില്ല

ചൈനീസ്- പാക് പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി തര്‍ക്കഭൂമിയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ ഒരു രാജ്യത്തിന് മാത്രമായി ആധിപത്യം സ്ഥാപിക്കാന്‍ കഴിയില്ലെന്നും ചൈന ശ്രമിക്കുന്നത് ആധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടിയാണെന്നും ജയിംസ് മാറ്റിസ് കുറ്റപ്പെടുത്തുന്നു. പദ്ധതിയോടുള്ള ചൈനീസ് നിലപാടിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞതോടെയാണ് മാറ്റിസ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

 ചൈന- പാക് സാമ്പത്തിക ഇടനാഴി

ചൈന- പാക് സാമ്പത്തിക ഇടനാഴി


പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയോടുള്ള എതിര്‍പ്പ് മൂലമാണ് ഇന്ത്യ മെയ് 14 ബീജിങ്ങില്‍ നടന്ന ബെല്‍റ്റ് ആന്‍‍ഡ് റോഡ് ഫോറത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതെന്നും സിന്‍ഹ്വാ വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ ഉന്നയിച്ച കാര്യങ്ങള്‍ മനസിലാക്കാവുന്നതാണെന്നും എന്നാല്‍ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ളത് ശരിയായ തീരുമാനമല്ലെന്നും സിന്‍ഹ്വാ ചൂണ്ടിക്കാണിക്കുന്നു.

പരമാധികാരത്തെ ബാധിക്കില്ലെന്ന് വാദം

പരമാധികാരത്തെ ബാധിക്കില്ലെന്ന് വാദം

സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുന്നില്ലെന്നും പദ്ധതി ചൈനീസ് ഉല്‍പ്പന്നമല്ലെന്നും, ഈ അവസരം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും സിന്‍ഹ്വാ ചൂണ്ടിക്കാണിക്കുന്നു. ഈ കൂട്ടായ്മ ലോകത്തെ അസ്ഥിരത ഇല്ലാതാക്കുമെന്നും രാഷ്ട്രീയ വിശ്വാസം കെട്ടിപ്പടുക്കുമെന്നും ഏജന്‍സി പറയുന്നു.

ഇന്ത്യയ്ക്കെതിരെ ചൈനീസ് മാധ്യമങ്ങള്‍

ഇന്ത്യയ്ക്കെതിരെ ചൈനീസ് മാധ്യമങ്ങള്‍


വണ്‍ റോഡ്, വൺ ബെൽറ്റ് പദ്ധതിയോട് ഇന്ത്യ എതിർപ്പ് കാണിക്കുന്നതിനെതിരെ നേരത്തെ ചൈനീസ് മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. വൺ ബെൽറ്റ് ആൻഡ് റോഡ് ഫോറത്തില്‍ ഇന്ത്യ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് ആഭ്യന്തര രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും ഇത് ചൈനയുടെ മേൽ സമ്മർദ്ദം ചെലുത്തി പ്രത്യേക ശ്രദ്ധ നേടുന്നതിനാണ് എന്നുമാണ് ചൈനീസ് മാധ്യമങ്ങളുടെ ആരോപണം. ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനായി ചൈന ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകുമെന്നും ഇന്ത്യ കണക്കകൂട്ടുന്നുവെന്നും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആരോപിച്ചിരുന്നു.

 ഇന്ത്യയില്ലെങ്കില്‍ ​എന്തുസംഭവിക്കും

ഇന്ത്യയില്ലെങ്കില്‍ ​എന്തുസംഭവിക്കും

ബെൽറ്റ് ആൻഡ് റോഡ് ഫോറത്തില്‍ ഇന്ത്യ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് ആഭ്യന്തര രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും ഇത് ചൈനയുടെ മേൽ സമ്മർദ്ദം ചെലുത്തി പ്രത്യേക ശ്രദ്ധ നേടുന്നതിനാണ് എന്നും ആരോപിക്കുന്ന ചൈനീസ് മാധ്യമങ്ങൾ ഫോറത്തിൽ ഇന്ത്യയുടെ അഭാവം ചൈനയുടെ ഫോറത്തെ തെല്ലും ബാധിക്കില്ലെന്നും അവകാശപ്പെടുന്നു. ഇത് ലോകത്തെ വളർച്ചയിലും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സൃഷ്ടിക്കില്ലെന്നും മാധ്യമങ്ങൾ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു.

 പരമാധികാരം സംരക്ഷിക്കണം

പരമാധികാരം സംരക്ഷിക്കണം

50 ബില്യൺ ഡോളർ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴി ഉയർന്നുന്ന പരമാധികാര പ്രശ്നങ്ങളെ തുടർന്നാണ് ഇന്ത്യ മെയ് മാസത്തില്‍ നടന്ന ചൈനയിൽ നടന്ന ചൈനീസ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്നത്.

പദ്ധതിയില്‍ എന്തെല്ലാം

പദ്ധതിയില്‍ എന്തെല്ലാം


ചൈന-പാക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയ്ക്ക് എതിര്‍പ്പുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്‍റെ പരമാധികാരം അടിയറവ് വെച്ചുകൊണ്ടുള്ള പദ്ധതികൾക്ക് ഒന്നും തന്നെ ഇന്ത്യ അനുമതി നൽകില്ലെന്നും വാർത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. പാകിസ്താനുമായി സഹകരിച്ച് ചൈന- പാക് സാമ്പത്തിക ഇടനാഴിയ്ക്ക് പുറമേ ഏഷ്യയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും പരിഗണനയിലുണ്ട്. തുറമുഖങ്ങൾ, റെയിൽവേ ലൈനുകൾ, വൈദ്യുതി ലൈനുകൾ എന്നിവ നിർമിക്കുന്നതും പരിഗണനയിലുണ്ട്.

പദ്ധതി പ്രഖ്യാപനം 2013ൽ

പദ്ധതി പ്രഖ്യാപനം 2013ൽ

2013ൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങാണ് വൺ ബെല്‍റ്റ്, വൺ റോഡ് പദ്ധതി പ്രഖ്യാപിക്കുന്നത്. പൗരാണിക പാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയും മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍, രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നീ രാഷ്ട്രങ്ങളിൽ റെയിൽലേ ലൈൻ, ഊർജ്ജനിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. ഇതിന് പുറമേ പ്രകൃതിവാതക പൈപ്പ്ലൈൻ, എണ്ണ പൈപ്പ്ലൈൻ, റെയിൽപാത, ചൈനീസ് നിക്ഷേപത്തോടെയുള്ള തുറമുഖങ്ങൾ എന്നിവയും പദ്ധതികൊണ്ട് ചൈന ലക്ഷ്യമിടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+