പ്രവാസി ഭാര്യമാര്‍ക്ക് ക്രൂര പീഡനം; വിവാഹം വെറും തൃപ്തിപ്പെടുത്തല്‍!! ദിവസം മൂന്ന് കോള്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പ്രവാസി വരന്‍മാര്‍ക്ക് ഇപ്പോഴും നാട്ടില്‍ നല്ല ഡിമാന്റാണ്. വരന്‍ ദുബായിലാണെന്ന് അറിഞ്ഞാല്‍ കണ്ണുംപൂട്ടി വിവാഹം ഉറപ്പിക്കുന്ന കാലം കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ ഡിമാന്റിന് വലിയ കോട്ടമൊന്നും സംഭവിച്ചിട്ടില്ല. വിവാഹത്തിന് ശേഷം വിദേശത്തേക്ക് പറക്കാമെന്ന് സ്വപ്‌നം കാണുന്ന യുവതികളും കുറവല്ല. പക്ഷേ, ഇത്തരത്തില്‍ വിദേശത്തേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പോകുന്ന യുവതികളുടെ അവസ്ഥ എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ ഉദ്ധരിച്ച് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് ഏറെ ഗൗരവമുള്ളതാണ്. പ്രവാസികളായി കഴിയുന്ന ഭാര്യമാര്‍ കടുത്ത പീഡനത്തിന് ഇരയാകുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്....

ഭര്‍ത്താവിനെ മാത്രം വിശ്വസിച്ച്

ഭര്‍ത്താവിനെ മാത്രം വിശ്വസിച്ച്

പ്രവാസികളായി കഴിയുന്ന യുവതികള്‍ക്ക് ഭര്‍ത്താക്കന്‍മാരുടെയും അല്ലാത്തവരുടെയും പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എട്ട് മണിക്കൂറില്‍ ഒരു പ്രവാസി ഭാര്യ നാട്ടിലേക്ക് നിലവിളിച്ച് വിളിക്കുന്നുവെന്ന റിപ്പോര്‍ട്ടിലെ വിവരം ഗൗരവമുള്ളതാണ്. ഭര്‍ത്താവിനെ മാത്രം വിശ്വസിച്ച് വിദേശത്തേക്ക് പോകുന്നവരാണ് മിക്ക ഭാര്യമാരും.

3328 പരാതികള്‍

3328 പരാതികള്‍

2015 ജനുവരി ഒന്ന് മുതല്‍ 2017 നവംബര്‍ 30 വരെയുള്ള 1064 ദിവസങ്ങള്‍ക്കിടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലേക്ക് 3328 പരാതികളാണ് ലഭിച്ചത്. ഭര്‍ത്താക്കന്‍മാരുടെയും ബന്ധുക്കളുടെയും പീഡനം സഹിക്കാന്‍ വയ്യെന്നും രക്ഷിക്കണമെന്നുമാണ് പരാതികളിലെ ഉള്ളടക്കം.

 ഒരു ദിവസം മൂന്ന് ഫോണ്‍

ഒരു ദിവസം മൂന്ന് ഫോണ്‍

ഒരു ദിവസം മൂന്ന് ഫോണ്‍ കോള്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് എട്ട് മണിക്കൂറില്‍ ഒന്ന്. എന്നാല്‍ ഇക്കാര്യത്തില്‍ മലയാളികള്‍ക്ക് ആശ്വസിക്കാം. കേരളത്തില്‍ നിന്നുള്ളവരുടെ പരാതികള്‍ വളരെ കുറവാണ്.

പരാതിക്കാര്‍ ഇവിടെ നിന്ന്‌

പരാതിക്കാര്‍ ഇവിടെ നിന്ന്‌

പഞ്ചാബ്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് പരാതികള്‍ കൂടുതലും നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ എംബസികളില്‍ നിന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ശേഖരിച്ച കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. നേരത്തെ സമാനമായ വിവരങ്ങള്‍ തന്നെയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പബ്ലിക് കോ ഓപറേഷന്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റ് പുറത്തുവിട്ടിരുന്നത്.

പ്രവാസിയുടെ വിവാഹം

പ്രവാസിയുടെ വിവാഹം

ആന്ധ്രപ്രദേശില്‍ സ്ത്രീധന പ്രശ്‌നങ്ങള്‍ കൂടുതലാണ്. പ്രവാസികളായ യുവാക്കള്‍ നാട്ടിലെത്തി വീട്ടുകാര്‍ പറയുന്ന പെണ്‍കുട്ടികളെ വിവാഹം ചെയ്തു തിരിച്ചു വിദേശത്തേക്ക് പോകുമ്പോള്‍ കൂടെ കൊണ്ടുപോകും. വീട്ടുകാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം നടക്കുന്ന ഇത്തരം വിവാഹങ്ങളാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

ആരതി റാവു പറയുന്നത്

ആരതി റാവു പറയുന്നത്

അമേരിക്കയില്‍ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ആരതി റാവുവാണ് ഇക്കാര്യം വിശദീകരിക്കുന്നത്. പരസ്പരം അടുത്തറിയാതെ വിവാഹിതരാകുന്നവര്‍ക്കിടയിലാണ് കൂടുതല്‍ പ്രശ്‌നങ്ങളും തലപൊക്കുന്നത്. പീഡനം സഹിക്കവയ്യാതെ നാട്ടിലേക്ക് ഭാര്യമാര്‍ തനിച്ച് തിരിച്ചുപോരുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് ആരതി റാവു പറയുന്നു.

ബഹ്‌റൈനിലെ ഭര്‍ത്താവ്

ബഹ്‌റൈനിലെ ഭര്‍ത്താവ്

ബഹ്‌റൈനില്‍ ഭര്‍ത്താവിന്റെ കടുത്ത പീഡനത്തിന് ഇരയായ ഷാസിയ (പേര് യഥാര്‍ഥമല്ല) ക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല. അവളുടെ വിസാ രേഖകളെല്ലാം ഭര്‍ത്താവ് നശിപ്പിച്ചിരുന്നു. ഏറെ നാള്‍ നീണ്ട പീഡനത്തിന് ശേഷമാണ് ഫോണ്‍ ചെയ്യാന്‍ അവസരം ലഭിച്ചതും വിദേശകാര്യ മന്ത്രാലയത്തിന് പരാതി കിട്ടിയതും.

ഗള്‍ഫില്‍ നിന്നാണ് കൂടുതല്‍

ഗള്‍ഫില്‍ നിന്നാണ് കൂടുതല്‍

ഗള്‍ഫില്‍ നിന്നാണ് കൂടുതല്‍ പീഡന വാര്‍ത്തകള്‍ വരുന്നതെന്ന് ചെന്നൈ കേന്ദ്രമായുള്ള അഭിഭാഷകന്‍ സുധാ രാമലിംഗം പറയുന്നു. കൂടാതെ അമേരിക്ക, കാനഡ എന്നിവിടങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഖത്തറില്‍ വിമാനകമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയെ പീഡിപ്പിച്ചുവെന്ന പരാതി ലഭിച്ചത് ആഴ്ചകള്‍ക്ക് മുമ്പാണെന്നും സുധ പറയുന്നു.

യുവതി നാട്ടിലെത്തി

യുവതി നാട്ടിലെത്തി

അവളുടെ എല്ലാ യാത്ര രേഖകളും ഭര്‍ത്താവ് പിടിച്ചുവച്ചിരുന്നു. നാട്ടിലേക്ക് വിളിക്കാന്‍ യുവതിക്ക് സാധിച്ചിരുന്നില്ല. ഒരവസരം കിട്ടിയപ്പോള്‍ വിളിക്കുകയായിരുന്നു. ഒടുവില്‍ കേസ് തന്റെ അടുത്തുവന്നു. ഇപ്പോള്‍ യുവതി നാട്ടിലെത്തിയിട്ടുണ്ട്. വിവാഹ മോചനത്തിലുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും സുധാ രാമലിംഗം പറയുന്നു.

 വിവാഹ സങ്കല്‍പ്പം

വിവാഹ സങ്കല്‍പ്പം

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ പലയിടത്തും നടക്കുന്നുണ്ടെന്നും പ്രവാസികളില്‍ മാത്രം ഒതുക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. നാട്ടിലെ വിവാഹ സങ്കല്‍പ്പത്തല്‍ കാതലായ മാറ്റം വേണമെന്ന് സോഷ്യോളജിസ്റ്റായ സമത ദേശ്മണി പറയുന്നു. യാതൊരു പരിചയവുമില്ലാത്ത യുവാക്കളെ വിവാഹം ചെയ്യാന്‍ യുവതികളെ നിര്‍ബന്ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

English summary
One NRI wife calls home for help every 8 hours

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്