കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ നഴ്‌സുമാര്‍ക്കും ഗോള്‍ഡന്‍ വീസ; മലയാളികള്‍ക്കും സുവര്‍ണകാലം

Google Oneindia Malayalam News

അബുദാബി: യുഎഇയിൽ നഴ്‌സുമാർക്ക് ഗോൾഡൻ വീസ ലഭിച്ചു തുടങ്ങി. സർക്കാർ, സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ഈ വർഷം ഏപ്രിലിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ലാബ് ടെക്‌നീഷ്യന്മാരടക്കമുള്ളവർക്കും ഗോൾഡൻ വീസ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

യുഎഇയിലേക്കു കൂടുതൽ നഴ്‌സുമാരെയും ആരോഗ്യരംഗത്തെ മറ്റു പ്രഫഷനലുകളെയും ആകർഷിക്കാൻ ഗോൾഡൻ വീസ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. നഴ്‌സുമാർക്ക് ഗോൾഡൻ വീസ നൽകി തുടങ്ങിയത് യുഎഇയിലെ മലയാളികളുൾപ്പെടെയുള്ള നഴ്‌സുമാർക്ക് ഏറെ ഗുണകരമാകും. യുഎഇയിൽ വലിയൊരു ശതമാനം നഴ്‌സുമാരും മലയാളികളാണ്. വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും മറ്റുമായിരുന്നു ഇതുവരെ ഗോൾഡൻ വീസ നൽകിയിരുന്നത്.

gulf

ആദ്യഘട്ടമായി 6,500 നിക്ഷേപകർക്കു വീസ അനുവദിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും 2019ൽ പ്രഖ്യാപിച്ചിരുന്നു. മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായിക്കുന്നവരെയും ഒപ്പം കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. പഠനത്തിൽ മികവ് നേടുന്ന വിദ്യാർഥികൾക്കും ഗോൾഡൻ വീസ നൽകുമെന്ന് പ്രഖ്യാപനത്തിനും വലിയ തരത്തിലുള്ള സ്വീകാര്യതയാണ് കിട്ടിയത്.

നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്ക് ഗോൾഡൺ വീസ ലഭിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റിലാണ് മമ്മുട്ടിക്കും മോഹൻലാലിനും ഗോൾഡൻ വീസ ലഭിച്ചത്. ഇതിന് പിന്നാലെ യുവതാരങ്ങളടക്കം ഒട്ടേറെ കലാകാരന്മാർക്ക് ഗോൾഡൻ വീസ ലഭിച്ചു. അടുത്തിടെ നടൻ ദിലീപിന്​ യു.എ.ഇയുടെ ഗോൾഡൻ വിസ നൽകിയിരുന്നു. പ്രിഥ്വിരാജ്​, ദുൽഖർ സൽമാൻ, ഫഹദ്​ ഫാസിൽ, ടൊവിനോ തോമസ്​ തുടങ്ങി സിനിമ മേഖലയിലെ നിരവധി പേർ നേരത്തെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക
സാധാരണ ഗതിയിൽ രണ്ടു വർഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറ്. രണ്ടു വർഷം കൂടുമ്പോൾ പുതുക്കാവുന്ന എംപ്ലോയ്മെന്റ് വിസയ്ക്കു പകരം 10 വർഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന പദ്ധതി 2018ൽ ആണ് യു.എഇ സർക്കാർ ആരംഭിച്ചത്. നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും, വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തു വർഷത്തെ ഗോൾഡൻ വിസയാണ് യുഎഇ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.

Recommended Video

cmsvideo
വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവെച്ചു |*Kerala

English summary
Opportunities for nurses in UAE: Many Malayalees got golden visa in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X