• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡൊണാള്‍ഡ് ട്രംപ് ജയിച്ചേ മതിയാകൂ; ബിന്‍ ലാദന്റെ മരുമകള്‍ നൂര്‍ പറയുന്നു, ലോക രക്ഷയ്ക്ക് ട്രംപ് വേണം

ന്യൂയോര്‍ക്ക്: അമേരിക്കയെ വിറപ്പിച്ച വ്യക്തിയായിരുന്നു ഒസാമ ബിന്‍ ലാദിന്‍. സൗദി സ്വദേശിയായ അദ്ദേഹം സുഡാനിലും പിന്നീട് അഫ്ഗാനിലും സായുധ നീക്കം നടത്തിയെങ്കിലും അമേരിക്കയിലെ ലോകവ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതോതെടായണ് വന്‍ ചര്‍ച്ചയായത്. ബിന്‍ ലാദനെ പിടികൂടാന്‍ നടത്തിയ നീക്കം അഫ്ഗാന്‍ എന്ന രാജ്യം യുദ്ധക്കളമാക്കി. ഒടുവില്‍ പാകിസ്താനിലെ ആബട്ടാബാദില്‍ വച്ച് ബിന്‍ ലാദിനെ അമേരിക്കന്‍ സൈനികര്‍ വധിച്ചു.

ബിന്‍ ലാദിന്റെ വഴിയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വഴിയും തമ്മില്‍ വലിയ അന്തരമുണ്ട്. അതിന് ഉദാഹരണമാണ് മരുമകള്‍ നൂര്‍ ബിന്‍ ലാദന്റെ വാക്കുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരാധികയാണ് നൂര്‍. അടുത്ത തിരഞ്ഞെടുപ്പില്‍ ട്രംപ് ജയിക്കണമെന്ന് നൂര്‍ പറയുന്നു. വിശദാംശങ്ങള്‍...

ട്രംപിന് പിന്തുണ

ട്രംപിന് പിന്തുണ

അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടേത് ജോ ബൈഡനും. രണ്ടാമൂഴം തേടുന്ന ട്രംപിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് ബിന്‍ ലാദന്റെ സഹോദരന്റെ മകള്‍ നൂര്‍.

ഇനിയും ആക്രമണം നടക്കരുത്

ഇനിയും ആക്രമണം നടക്കരുത്

ദി ന്യൂയോര്‍ക്ക് പോസ്റ്റ് എന്ന ടാബ്ലോയിഡിന് നല്‍കിയ അഭിമുഖത്തിലാണ് നൂര്‍ ബിന്‍ ലാദന്‍ തന്റെ ട്രംപിനോടുള്ള ആരാധന വെളിപ്പെടുത്തിയത്. ഇനിയും മറ്റൊരു സപ്തംബര്‍ 11 ആക്രമണം ആവര്‍ത്തിക്കാതിരിക്കാന്‍ ട്രംപ് അധികാരത്തിലെത്തണമെന്നാണ് നൂറിന്റെ അഭിപ്രായം.

ഐസിസ് യൂറോപ്പിലേക്ക് എത്തും

ഐസിസ് യൂറോപ്പിലേക്ക് എത്തും

33 കാരിയായ നൂര്‍ ബിന്‍ ലാദന്‍ ആദ്യമായിട്ടാണ് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്. ഒബാമയ്ക്കും ബൈഡനും കീഴില്‍ അമേരിക്ക എത്തിയാല്‍ ഐസിസ് ഭീകരവാദികള്‍ യൂറോപ്പിലേക്ക് എത്തുമെന്ന് നൂര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. അമേരിക്കയെയും യൂറോപ്പിനെയും രക്ഷിക്കാന്‍ ട്രംപിനാണ് കഴിയുക എന്നും നൂര്‍ പറഞ്ഞു.

ഭീകരവാദികളുടെ കേന്ദ്രത്തില്‍

ഭീകരവാദികളുടെ കേന്ദ്രത്തില്‍

ഭീകരവാദികളെ അവരുടെ കേന്ദ്രത്തിലെത്തി ഇല്ലാതാക്കാന്‍ സാധിക്കുക ട്രംപിനാണ്. ഇനിയൊരു ആക്രമണം നടക്കാനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതാകണമെങ്കില്‍ ട്രംപ് വീണ്ടും അമേരിരിക്കന്‍ പ്രസിഡന്റാകണമെന്നും നൂര്‍ ബിന്‍ ലാദന്‍ അഭിമുഖത്തില്‍ പറഞ്ഞു.

cmsvideo
  Facebook, Twitter cr@ck down on Trump's double-voting remarks | Oneindia Malayalam
  നൂര്‍ ഇപ്പോള്‍ ഇവിടെയാണ്

  നൂര്‍ ഇപ്പോള്‍ ഇവിടെയാണ്

  നിലവില്‍ സ്വിറ്റ്‌സര്‍ലാന്റിലാണ് നൂര്‍ ബിന്‍ലാദന്‍ താമസിക്കുന്നത്. ബിന്‍ലാദന്‍ എന്ന് സ്വന്തം പേരിന്റെ കൂടെയുള്ളത് പലപ്പോഴും നൂറിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മുസ്ലിങ്ങള്‍ക്കെതിരെ പലപ്പോഴും പ്രസ്താവന നടത്തിയ ട്രംപിന്റെ നടപടികളൊന്നും നൂര്‍ കാര്യമാക്കുന്നേ ഇല്ല.

  ട്രംപിന്റെ വിവാദ പ്രസ്താവനകള്‍

  ട്രംപിന്റെ വിവാദ പ്രസ്താവനകള്‍

  മുസ്ലിങ്ങള്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിരോധിക്കുമെന്ന് 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഒബാമ തുടര്‍ന്നതിനേക്കാള്‍ ശക്തമായ ഭീകര വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  2015 മുതല്‍

  2015 മുതല്‍

  2015ലാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ആദ്യ പ്രഖ്യാപനം നടത്തിയത്. അന്ന് മുതല്‍ തനിക്ക് ട്രംപിനോട് ആരാധനയാണെന്ന് നൂര്‍ ബിന്‍ ലാദന്‍ പറയുന്നു. ട്രംപ് ഇനിയും തിരഞ്ഞെടുക്കപ്പെടണം. അമേരിക്കയുടയും പാശ്ചാത്യസമൂഹത്തിന്റെയും ഭാവിക്ക് പ്രധാനമാണിതെന്നും നൂര്‍ പറഞ്ഞു.

  നൂറിന്റെ കുടുംബം

  നൂറിന്റെ കുടുംബം

  ഒസാമ ബിന്‍ ലാദന്റെ സഹോദരന്‍ യസ്ലാമിന്റെ മകളാണ് നൂര്‍. മാതാവ് സ്വിറ്റ്‌സര്‍ലാന്റ് എഴുത്തുകാരി കാര്‍മന്‍. ഇരുവരും 1988ല്‍ വിവാഹ ബന്ധം വേര്‍പ്പിരിഞ്ഞു. ജനീവ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ നൂര്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വാണിജ്യ നിയമവും പഠിച്ചിട്ടുണ്ട്. നൂര്‍ ബിന്‍ലാദന്റെ സഹോദരി വഫ ദുഫുര്‍ ഗായികയാണ്.

  വിമാന ടിക്കറ്റ് നിരക്ക് തിരിച്ചു കിട്ടും; അല്ലെങ്കില്‍ ക്രെഡിറ്റ് ഷെല്‍, ഇഷ്ടമുള്ളവര്‍ക്ക് യാത്ര

  English summary
  Osama bin Laden's niece Noor bin Laden want to win Donald Trump in US election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X