കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒസാമ ബിന്‍ ലാദന്‍ ഒരു 'ഗാന്ധി' സ്‌നേഹി ആയിരുന്നു... എന്ന് വരെ?

Google Oneindia Malayalam News

ലണ്ടന്‍: ഒസാമ ബിന്‍ ലാദന്‍ എന്ന് കേള്‍ക്കുമ്പോള്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ആക്രമണമാണ് മനസ്സിലേയ്‌ക്കെത്തുക. ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദിയെന്ന് ലാദനെ വിളിച്ചു. അല്‍ ഖ്വായ്ദ എന്ന സംഘടനയെ തീവ്രവാദത്തിന്റേയും ക്രൂരതയുടേയും പര്യായമാക്കി മാറ്റിയത് ബിന്‍ ലാദന്‍ ആയിരുന്നു.

അരേിക്ക വളര്‍ത്തിക്കൊണ്ടുവന്ന ബിന്‍ ലാദനെ ഒടുവില്‍ അമേരിക്കന്‍ സൈന്യം തന്നെ പാകിസ്താനിലെ ഒളിത്താവളത്തിലെത്തി കൊന്നുകളഞ്ഞു. ലാദനെ കുറിച്ച് നമുക്കെല്ലാം അറിയാവുന്ന സത്യങ്ങളാണിത്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. ലോകം ഭയന്ന ഒസാമ ബിന്‍ ലാദന്‍ ഒരു 'ഗാന്ധി ഭക്തന്‍' ആയിരുന്നോ...?

ബിന്‍ ലാദന്‍ തീവ്രവാദിയല്ല

ബിന്‍ ലാദന്‍ തീവ്രവാദിയല്ല

1996 വരെ ഒസാമ ബിന്‍ ലാദന്‍ ഒരു തീവ്രവാദി ആയിരുന്നില്ലത്രെ. അതുവരെയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഒന്നും തന്നെ തീവ്രവാദമോ അക്രമമോ കടന്നു വന്നിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

തീവ്രവാദിയാക്കിയത്

തീവ്രവാദിയാക്കിയത്

അമേരിയ്ക്കയാണ് ഒസാമ ബിന്‍ ലാദനെ തീവ്രവാദിയാക്കി വളര്‍ക്കൊണ്ടുവന്നതെന്നാണ് പറയപ്പെടുന്നത്.

സുഡാനില്‍ വച്ച്

സുഡാനില്‍ വച്ച്

1996 ല്‍ ആണ് ബിന്‍ ലാദന്‍ സുഡാനിലേയ്ക്ക് പോകുന്നത്. അവിടെ വച്ചാണ് ലാദന്‍ ശരിയ്ക്കും തീവ്രവാദിയാകുന്നതെന്ന് ലാദനെ കുറിച്ച് പഠനം നടത്തിയ ഫ്‌ലാഗ് മില്ലര്‍ പറയുന്നു.

പ്രസംഗത്തില്‍ ഗാന്ധി

പ്രസംഗത്തില്‍ ഗാന്ധി

മഹാത്മാ ഗാന്ധിയുടെ വിദേശവസ്ത്ര ബഹിഷ്‌കരണ സമരമാണ് ബിന്‍ ലാദനെ സ്വാധീനിച്ചിരുന്നത്. ഇത് അദ്ദേഹം ഒരു പ്രസംഗത്തില്‍ പറയുകയും ചെയ്തു.

 ബ്രിട്ടനെതിരെയല്ല

ബ്രിട്ടനെതിരെയല്ല

ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ബഹിഷ്കരിയ്ക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തതോടെ അവര്‍ക്ക് ഇന്ത്യ വിട്ട് പോകേണ്ടി വന്നു. സമാനമായ സമരം അമേരിയ്ക്കയ്‌ക്കെതിരേയും നടത്തണം എന്നാണ് ലാദന്‍ പ്രസംഗത്തില്‍ ആവശ്യപ്പെട്ടതത്രെ.

ലാദന്റെ ടേപ്പുകള്‍

ലാദന്റെ ടേപ്പുകള്‍

2001 ല്‍ അമേരിക്കന്‍ ആക്രമണം ഭയന്ന് ഖാണ്ഡഹാറില്‍ നിന്ന് ബിന്‍ ലാദന്‍ ഓടിപ്പോയി. ഇവിടെ നിന്ന് ലഭിച്ച ഓഡിയോ ടേപ്പുകളിലാണ് ഫ്‌ലാഗ് മില്ലര്‍ ഗാന്ധി പരാമര്‍ശം കണ്ടെത്തിയത്. 1500 ല്‍ പരം ഓഡിയോ ടേപ്പുകളാണ് ഇവിടെ നിന്ന് ലഭിച്ചത്.

ലാദന്റെ പ്രിയ ഗായകന്‍

ലാദന്റെ പ്രിയ ഗായകന്‍

ഒസാമ ബിന്‍ ലാദന് ഏറെ പ്രിയപ്പെട്ടത് ജൂത ഗായകനായ എന്റിക്കോ മാസിയാസിനെ ആയിരുന്നു എന്നാണ് ഓഡിയോ ടേപ്പുകള്‍ തെളിയിക്കുന്നത്. അല്‍ ഖ്വായ്ദയുടെ ഏറ്റവും വലിയ ശത്രുക്കള്‍ ജൂതന്‍മാരായിരുന്നു എന്നും ഓര്‍ക്കണം.

English summary
Osama bin Laden in a 1993 speech asked his supporters to boycott American goods and seek inspiration from Mahatma Gandhi's struggle against the British, according to audio tapes of the former Al-Qaeda chief.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X