കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു, വീഡിയോ കാണൂ

  • By Meera Balan
Google Oneindia Malayalam News

ടോക്യോ: ജപ്പാനിലെ ഓണ്‍ടേക്ക് അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ച് 32 പേര്‍ മിരച്ചതായി സൂചന. 45 പേര്‍ക്ക് പരിക്കേറ്റു. ഓണ്‍ടേക് പര്‍വതത്തിലെ അഗ്നി പര്‍വതമാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ തന്നെ അഗ്നി പര്‍വ്വതത്തില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയിരുന്നു. പര്‍വതാരോഹകരാണ് അപകടത്തില്‍ പെട്ടത്.

അഗ്നി പര്‍വ്വതം പൊട്ടിത്തെറിയ്ക്കുമ്പോള്‍ ഏകേദേശം 250 പേര്‍ പര്‍വതാരോഹണം നടത്തുകയായിരുന്നു. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ് പര്‍വതാരോഹക സംഘം തങ്ങിയത്. ശനിയാഴ്ച മുതല്‍ തന്നെ പുക ഉയരാന്‍ തുടങ്ങിയിരുന്നു. ഞായറാഴ്ച പൊട്ടിത്തെറിയ്ക്കുകയും ചെയ്തു.

Japan

മൂന്ന് കിലോമീറ്റര്‍ ദൂരത്തേയ്ക്ക് ചാരവും പുകയും ഉയര്‍ന്നു. പരിക്കേറ്റവരെപ്പറ്റിയുള്ള വിവരങ്ങള്‍ ഫയര്‍ ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അധികൃതര്‍ അന്വേഷിയ്ക്കുന്നുണ്ട്.

സജീവ അഗ്നി പര്‍വ്വതങ്ങള്‍ ഉള്ള രാജ്യമായ ജപ്പാനില്‍ ഇടയ്ക്കിടെ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ നടക്കാറുണ്ട്. 1991 ല്‍ തെക്ക് പടിഞ്ഞാറന്‍ ജപ്പാനിലെ മൗണ്ട് ഉന്‍സെന്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 43 പേര്‍ മരിച്ചിരുന്നു.

ഓണ്‍ടേക്കിന് സമീപമുള്ള പര്‍വ്വതങ്ങളിലും ഒട്ടേരെ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ അയച്ചതായി പ്രധാനമന്ത്രി ഷിന്‍സൊ ആബെ ടോക്യോയില്‍ പറഞ്ഞു. 1974 വരെ നിര്‍ജീവമായിരുന്നു ഓണ്‍ടേക്.

<center><iframe width="100%" height="338" src="//www.youtube.com/embed/kFz6QMY3F-g" frameborder="0" allowfullscreen></iframe></center>

English summary
More than 30 people were feared dead on Sunday near the peak of the Japanese volcano that erupted a day earlier, sending a huge cloud of ash and rock tumbling down its slopes, while packed with hikers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X