മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ പുറത്തേക്ക്; വാര്‍ഷികത്തിന് തൊട്ടുമുമ്പ്

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രണത്തിന്റെ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സൂത്രധാരന്‍ പുറത്തിറങ്ങുന്നു. ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദ് ആണ് വീട്ടുതടങ്കലില്‍ നിന്നു മോചിതനാകുന്നത്. ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ പാസിസ്താന്‍ ജുഡീഷ്യല്‍ ബോര്‍ഡ് നിര്‍ദേശിച്ചു.

സഈദിന്റെ വീട്ടുതടങ്കല്‍ നീട്ടണമെന്ന് പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ലാഹോര്‍ ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബോര്‍ഡിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. മൂന്ന് മാസം കൂടി വീട്ടുതടങ്കല്‍ നീട്ടണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. നേരത്തെ ഒരുമാസം മുമ്പ് വീട്ടുതടങ്കല്‍ പരിധി അവസാനിച്ചിരുന്നു. പക്ഷേ സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഒരുമാസത്തേക്ക് കൂടി നീട്ടി. ഈ സമയപരിധി ഒരാഴ്ച മുമ്പ് അവസാനിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും നീട്ടണമന്ന്് ആവശ്യപ്പെട്ട് എത്തിയത്. പക്ഷേ, ബോര്‍ഡ് ഇക്കാര്യം തള്ളുകയാണിപ്പോള്‍ ചെയ്തത്.

26

സഈദിനെതിരേ മറ്റു കേസുകള്‍ ഇല്ലെങ്കില്‍ വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിക്കണം എന്നാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. ഇദ്ദേഹം വ്യാഴാഴ്ച പുറത്തിറങ്ങുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. സഈദിനെ പുറത്തിറങ്ങാന് അനുവദിച്ചാല്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന് സമ്മര്‍ദ്ദമുണ്ടാകുമെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചെങ്കിലും ബോര്‍ഡ് തള്ളുകയായിരുന്നു.

കേന്ദ്ര ധനമന്ത്രാലയത്തിന്റെ കൈവശം സഈദിനെതിരേ വ്യക്തമായ തെളിവുണ്ടെന്നും പഞ്ചാബ് സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. പക്ഷേ ജുഡീഷ്യല്‍ ബോര്‍ഡ് ഇക്കാര്യം അംഗീകരിച്ചില്ല. പാകിസ്താനിലെ നിയമ നടപടികള്‍ എല്ലാവരെയും വിഡ്ഢികളാക്കുന്നതാണെന്ന് മുംബൈ ആക്രമണ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വല്‍ നിഗം അഭിപ്രായപ്പെട്ടു. 2008 നവംബര്‍ 26നാണ് മുംബൈയില്‍ വിവിധ സ്ഥലങ്ങളില്‍ ഒരേ സമയം ആക്രമണമുണ്ടായത്.

English summary
26/11 Mumbai attack mastermind Hafiz Saeed to be released from house arrest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്