പാകിസ്താന് കയ്യൊഴിഞ്ഞാല്‍ ഹാഫിസ് സയീദ് എവിടെപ്പോകും, പിന്നീട് സംഭവിക്കുന്നത്!!!
ഇസ്ലാമാബാദ്: പാകിസ്താന് മാഅത്ത് ഉദ് അവ നേതാവ് ഹാഫിസ് സയീദിനെതിരെ തിരിയുന്നു. പാകിസ്താനിലെ ഭീകരസസംഘടനകള്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്താന് മുസ്ലിം ലീഗ് നേതാവും പാര്ലമെന്ററംഗവുമായ റാണ ഹാഫിസ് സയീദിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ പാകിസ്താനെതിരെ തിരിഞ്ഞതോടെയാണ് ഭീകരവാദത്തോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനുള്ള പാക് തീരുമാനം. ഭീകരവാദത്തിനെതിരെ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നയതന്ത്ര രംഗത്ത് പാകിസ്താന് ഒറ്റപ്പെട്ടുപോകുമെന്ന് സര്‍വ്വകക്ഷിയോഗത്തിന് ശേഷം സര്‍ക്കാരാണ് പാക് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയത്.

റാണാ മുഹമ്മദ്
ജമാഅത്ത് ഉദ് ദവ ലഷ്കറെ ത്വയ്ബയുടെ സ്ഥാപകനും ജമാഅത്ത് ഉദ് ദവയുടെ തലവനുമായ ഹാഫിസ് സയീദിനെതിരെ നപടി സ്വീകരിക്കാത്തതിനെ ചോദ്യം ചെയ്ത് റാണാ മുഹമ്മദ് അഫ്സലാണ് രംഗത്തെത്തിയിട്ടുള്ളത്.

ബിബിസി ഉര്‍ദു
ഹാഫിസ് സയീദിനെ സംരക്ഷിക്കുന്നത് കൊണ്ട് എന്ത് മുട്ടയാണ് നമുക്കായി വിരിയിച്ചുതരുന്നതെന്നായിരുന്നു റാണാ മുഹമ്മദിന്റെ പ്രതികരണം. വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലായിരുന്നു റാണാ മുഹമ്മദ് ഇക്കാര്യം ഉന്നയിച്ചത്. ബിബിസി ഉര്‍ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഭീകരാക്രമണണങ്ങള്‍ക്ക്
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് ഇന്ത്യ പിടികിട്ടാപ്പുള്ളികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുറ്റവാളിയാണ്. കശ്മീരിലെ ഭീകരാക്രമണണങ്ങള്‍ക്ക് പിന്നിലും ഹാഫിസ് സയീദിന് പങ്കുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

ഉറി ഭീകരാക്രമണം
ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടാതിരിക്കാന്‍ ഭീകരവാദത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയാണെന്ന് പാകിസ്താന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ പാകിസ്താനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് പാകിസ്താന് നിലപാട് വ്യക്തമാക്കുന്ന

ഭൂട്ടാനും നേപ്പാളും
ഭീകരവാദത്തിനെതിരെ പാകിസ്താന് നിലപാടെടുത്തില്ലെങ്കില്‍ ബംഗ്ലാദേശും അഫ്ഗാനിസ്താനും തങ്ങളോട് സംസാരിക്കില്ലെന്നും ഭൂട്ടാനും നേപ്പാളും ഇന്ത്യയെ പിന്തുണച്ച് കൂടെ നില്ക്കും എന്നതുമാണ് പാകിസ്താനെ ഭയപ്പെടുത്തുന്നത്.

അഫ്ഗാനിസ്താനും ബംഗ്ലാദേശും
പാകിസ്താന്റെ ഭീകരവാദത്തോടുള്ള അനുകൂല നിലപാടുകളോടുള്ള എതിര്‍പ്പ് പ്രകടമാക്കിയായിരുന്നു നവംബറില്‍ നടക്കാനിരുന്ന 19ാമത് സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചത്. ഇന്ത്യയ്ക്ക് പിന്നാലെ അഫ്ഗാനിസ്താനും ബംഗ്ലാദേശും ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചതോടെ ഉച്ചകോടി മാറ്റിവയ്ക്കുകയായിരുന്നു.
-
സാധാരണക്കാർക്ക് എട്ടിന്റെ പണി; മൊബൈൽ ബില്ല് ഇനി കുതിച്ചുയരും -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
ഇറാന് വഴിയൊരുക്കി, ഇന്ത്യക്ക് ആശ്വാസം: 40,000 മെട്രിക് ടണ്‍ പാചകവാതകവുമായി കപ്പല്‍ ഇന്ത്യയിലേക്ക് -
കൊച്ചി വാട്ടർ മെട്രോയിൽ ജോലി ഒഴിവ്; 127 പേർക്ക് അവസരം..40,500 രൂപ വരെ ശമ്പളം..ഇപ്പോൾ അപേക്ഷിക്കൂ -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ്











Click it and Unblock the Notifications