കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് സഹോദരികള്‍ ബാങ്കില്‍വെച്ച് 17 ലക്ഷം കത്തിച്ചു

Google Oneindia Malayalam News

ഇസ്ലാമാബാദ്: ബാങ്കില്‍ നിന്നും 17 ലക്ഷം രൂപ പിന്‍വലിച്ച ശേഷം രണ്ട് സഹോദരികള്‍ ചേര്‍ന്ന് ആ പണം ബാങ്കില്‍വെച്ച് തന്നെ കത്തിച്ചുകളഞ്ഞു. ബാങ്ക് നടപടികളില്‍ താമസം ഉണ്ടായി എന്നാരോപിച്ചാണ് ഇവര്‍ ബാങ്കില്‍ വെച്ച് തന്നെ പണം കത്തിച്ച് ദേഷ്യം തീര്‍ത്തത്. പാകിസ്താനില്‍ നാഷണല്‍ ബാങ്കിന്റെ ചക് നസ ബ്രാഞ്ചിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഝലം ബിലാല്‍ ടൗണ്‍ സ്വദേശികളായ നഹീദ്, റുബിന എന്നിവരാണ് കഥയിലെ നായികമാര്‍.

കഴിഞ്ഞ ദിവസം ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഫിക്‌സഡ് അക്കൗണ്ടില്‍ നിന്നും 17 ലക്ഷം രൂപ പിന്‍വലിക്കാനായി അപേക്ഷ നല്‍കി. സാങ്കേതിക തകരാറ് മൂലം പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ലെന്നും അടുത്ത ദിവസം വന്ന് പണം എടുക്കാമെന്നും ബാങ്ക് മാനേജര്‍ ഇവരോട് പറഞ്ഞു. വ്യാഴാഴ്ച ബാങ്കിലെത്തിയ ഇരുവരും ഇപ്പോള്‍ തന്നെ തങ്ങളുടെ പണം കിട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

pakistan

പണം കയ്യില്‍കിട്ടിയതും ബാങ്കിന്റെ മുന്നിലേക്ക് മാറിനിന്ന് നോട്ടുകെട്ടുകള്‍ എടുത്ത് പുറത്തിട്ട് ഇവര്‍ തീക്കൊളുത്തി. തടയാന്‍ ശ്രമിച്ച അടുത്തുള്ള കടക്കാരെ ഇവര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്രെ. തങ്ങളുടെ പണം തങ്ങള്‍ക്കിഷ്ടമുള്ളത് പോലെ ചെയ്യും എന്ന് പറഞ്ഞാണ് ഇവര്‍ 17 ലക്ഷം രൂപ കത്തിച്ചുകളഞ്ഞത്.

ഓടിക്കൂടിയ നാട്ടുകാര്‍ക്ക് നോട്ടുകെട്ട് കത്തുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ബാങ്കുകാര്‍ വിവരം അറിയിച്ചതനുസരിച്ച് എത്തിയ പോലീസുകാരുടെ കാര്യമാണ് അതിലും കഷ്ടം. നോട്ടുകെട്ടുകള്‍ കത്തിയ ചാരവും വാരിയാണ് അവര്‍ പോയതെന്ന് പാക് ദേശീയ ദിനപ്പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അവിവാഹിതരാണ് രണ്ട് സഹോദരിമാരും. വസ്തു വിറ്റുകിട്ടിയ 28 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ നാഷണല്‍ ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റായി ഇട്ടതെന്ന് പോലീസ് ഓഫീസര്‍ അഫ്‌സല്‍ ഭട്ട് പറഞ്ഞു. ഇരുവര്‍ക്കും മാനസിക വിഭ്രാന്തിയുണ്ടെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.

English summary
Two sisters in Pakistan withdraw Rs.17 lakh, then burn it before bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X