കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ സംഘര്‍ഷം ഒഴിയുന്നില്ല, രാജിവക്കില്ലെന്നുറച്ച് ഷെരീഫ്

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം രൂക്ഷമായി തുടരുന്നു. എന്നാല്‍ ഒരു കാരണവശാലും രാജിവക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നവാസ് ഷെരീഫ്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സംയുക്ത പാര്‍ലമെന്റ് സമ്മേളനം വിളിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവായ ഇമ്രാന്‍ ഖാന്റേയും മതപണ്ഡിതന്‍ താഹിര്‍ ഉല്‍ ഖദ്രിയുടേയും നേതൃത്വത്തിലാണ് പ്രക്ഷോഭം. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ സമരക്കാര്‍ കഴിഞ്ഞ ദിവസം പാകിസ്താന്റെ ഔദ്യോഗിക ടിവി ചാനല്‍ പിടിച്ചടക്കിയിരുന്നു. ഇതോടെ ചാനല്‍ സംപ്രേഷണം മുടങ്ങി. പിന്നീട് അധികൃതര്‍ പ്രക്ഷോഭകാരികളില്‍ നിന്ന് ചാനലിന്റെ നിയന്ത്രണം തിരിച്ചെടുത്തു.

Pak Protest

ഇതിനിടെ പാകിസ്താനില്‍ വീണ്ടുമൊരു പട്ടാള അട്ടിമറിക്കുള്ള സാധ്യതയൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അക്രമാസക്തമായ നടപടികള്‍ ഉണ്ടാകരുതെന്ന് സൈനിക മേധാവി ആവശ്യപ്പെട്ടിരുന്നു.

പ്രക്ഷോഭം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം നവാസ് ഷെരീഫ് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ ഊഹാപോഹങ്ങള്‍ പലതും പരക്കാന്‍ തുടങ്ങി. ഷെരീഫിനെ സൈന്യം രാജിവക്കാന്‍ നിര്‍ബന്ധിച്ചതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ഷെരീഫ് തന്നെ പിന്നീട് രംഗത്തെത്തി.

പ്രക്ഷോഭത്തെ നേരിടാന്‍ സൈന്യത്തെ രംഗത്തിറക്കുമെന്ന് സൂചനകളുണ്ട്. നിയമ വ്യവസ്ഥ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താനുള്ള നീക്കവും നടക്കുന്നുണ്ട്.

English summary
Prime minister Nawaz Sharif met with army chief General Raheel Sharif on Monday afternoon but officials who did not want to be identified said no agreement was reached as Sharif refused a proposal by the army chief to step down.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X