Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാന്‍ ഖാന് സൈന്യത്തിന്റെ അന്ത്യശാസനം; രാജിവയ്ക്കാന്‍ സമയം നിശ്ചയിച്ചു... രക്ഷപ്പെടാനാകില്ല

ഇസ്ലാമാബാദ്: രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന പാകിസ്താനില്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന് സൈന്യത്തിന്റെ അന്ത്യശാസനം. രാജിവച്ചൊഴിയാന്‍ അദ്ദേഹത്തിന് സൈന്യം സമയം അനുവദിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ സമ്മേളനം ഈ മാസം പാകിസ്താനില്‍ നടക്കുന്നുണ്ട്. ഈ സമ്മേളനത്തിന് ശേഷം രാജിവയ്ക്കണമെന്നാണ് സൈന്യം ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിപക്ഷം ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പരുങ്ങലിലാണ്. നൂറ് എംപിമാര്‍ ഒപ്പുവച്ച പ്രമേയമാണ് ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. അവിശ്വാസ പ്രമേയം മറികടക്കാന്‍ ഇമ്രാന്‍ ഖാന് സാധിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് പാകിസ്താന്‍ സൈന്യത്തിന്റെ ഇടപെടല്‍. സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ മൂന്ന് സൈനിക മേധാവികളുമായി ചര്‍ച്ച നടത്തി. ബജ്‌വയും ഐഎസ്‌ഐ മേധാവി നദീം അന്‍ജുമും ഇമ്രാന്‍ ഖാനെ കണ്ട ശേഷമായിരുന്നു ഈ ചര്‍ച്ച....

1

ഇമ്രാന്‍ ഖാന് രാജ്യം വിടാന്‍ സൈന്യം അനുമതി നല്‍കില്ല എന്നാണ് വിവരം. എന്നാല്‍ ഇമ്രാന്‍ ഖാന്‍ രാജിവച്ചാല്‍ സൈന്യം അധികാരം പിടിക്കുമോ എന്ന കാര്യവും അവ്യക്തമാണ്. മുന്‍ സൈനിക മേധാവി റാഹീല്‍ ശരീഫ് നേരത്തെ ബജ്‌വയുമായി ചര്‍ച്ച നടത്തിയിരുന്നു. സൈനിക ഇടപെടല്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ചര്‍ച്ച. പക്ഷേ, ഫലമുണ്ടായില്ല. ഒഐസി സമ്മേളനം, ബലൂചിസ്താന്‍ സംഘര്‍ഷം, ഇമ്രാന്‍ ഖാനെതിരായ അവിശ്വാസം എന്നീ കാര്യങ്ങളാണ് റാഹീല്‍ ശെരീഫും ബജ്‌വയും ചര്‍ച്ച ചെയ്തത്.

2

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും എന്താണ് രാജ്യത്ത് സംഭവിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ലെന്നാണ് കാപിറ്റല്‍ ടിവി ഉള്‍പ്പെടെയുള്ള പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണകാര്യത്തില്‍ സൈന്യം ഇടപെട്ട ചരിത്രം പലപ്പോഴും പാകിസ്താനിലുണ്ട്. സൈനിക അട്ടിമറി നടക്കുകയും ഏറെ കാലം പട്ടാള ഭരണത്തിന് കീഴിലായ ചരിത്രവും പാകിസ്താനുണ്ട്.

3

സൈന്യവുമായി ഇമ്രാന്‍ ഖാന്‍ സഹകരിക്കുന്നില്ല എന്ന് അടുത്തിടെ അദ്ദേഹം നടത്തിയ പ്രതികരണത്തില്‍ വ്യക്തമായിരുന്നു. പ്രതിപക്ഷ നേതാവ് മൗലാന ഫസലുര്‍ റഹ്മാനെ ഡീസല്‍ എന്ന് വിളിച്ച് പരിഹസിക്കരുത് എന്ന് സൈന്യം ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരുന്നു. സൈന്യം ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വച്ച കാര്യം മാര്‍ച്ച് 11ന് നടത്തിയ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ തുറന്നുപറയുകയും ചെയ്തു. മാത്രമല്ല, ജനങ്ങളാണ് അദ്ദേഹത്തെ ഡീസല്‍ എന്ന് വിളിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു.

നിറങ്ങളില്‍ മുങ്ങി റിമ കല്ലിങ്കല്‍; ആഘോഷമെന്നാല്‍ ഇതാണ്... നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

4

ഞായറാഴ്ച പാകിസ്താനില്‍ ശക്തമായ സ്‌ഫോടനമുണ്ടായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടിലെ സൈനിക കേന്ദ്രത്തിലായിരുന്നു സ്‌ഫോടനം. ഷോട്ട് സര്‍ക്യൂട്ടാണ് സ്‌ഫോടനത്തിന് കാരണം എന്നാണ് പറയുന്നത്. രാജ്യത്ത് അസ്ഥിരത നിലനില്‍ക്കുന്ന സാഹചര്യത്തിലുണ്ടായ സ്‌ഫോടനം പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. പാകിസ്താനിലെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ സൈനിക കേന്ദ്രമാണ് സിയാല്‍കോട്ടിലേത്. ബ്രീട്ടീഷ് ഇന്ത്യന്‍ ആര്‍മി 1852ല്‍ നിര്‍മിച്ച കേന്ദ്രമാണിത്. സമീപ നഗരങ്ങളിലേക്കെല്ലാം സൈനികര്‍ക്ക് എത്താന്‍ എളുപ്പം സാധിക്കുമെന്നതാണ് സിയാല്‍കോട്ട് കന്റോണ്‍മെന്റിന്റെ പ്രത്യേകത.

5

രണ്ട് പ്രതിപക്ഷ പാര്‍ട്ടികളാണ് ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം അവതിപ്പിച്ചിരിക്കുന്നത്. നവാസ് ശെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ്, ബേനസീര്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയുടെ 100 എംപിമാരാണ് ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം അവതിപ്പിച്ചിരിക്കുന്നത്. രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലായതും പണപ്പെരുപ്പം വര്‍ധിച്ചതും ഭരണത്തിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+