Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാധാന ചര്‍ച്ചവേണമെന്ന് ജോണ്‍ കെറി പാകിസ്താനോട്, 'കശ്മീര്‍..കശ്മീര്‍' എന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: തീവ്രവാദികളെ അമര്‍ച്ച ചെയ്യാനും ഇന്ത്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും പാകിസ്താന്‍ തയ്യാറാകണമെന്ന് യുഎസ് സെക്രട്ടറി ജോണ്‍ കെറി. ഇസ്ലാമാബാദില്‍ പാക് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കെറി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്ക്കും മറ്റ് ലോക രാഷ്ട്രങ്ങള്‍ക്കും ഭീഷണിയായ തീവ്രവാദികളെ പാകിസാത്ന്‍ തുടച്ച് നീക്കണം. ഇന്ത്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടണം. എന്നാല്‍ കശ്മീര്‍ വിഷയം ഉള്‍ക്കൊള്ളാത്ത ഒരു സമാധാന ചര്‍ച്ചയ്ക്കും ഇന്ത്യയുമായി തയ്യാറാകില്ലെന്ന് പാകിസ്താന്‍ വ്യക്തമാക്കി.

പാകിസ്താനിലെ തീവ്രവാദ സംഘടനകള്‍ പാകിസ്താന് മാത്രമല്ല, ഇന്ത്യ, യുഎസ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് ജോണ്‍ കെറി പറഞ്ഞു.

Kerry 1

പാക് താലിബാന്‍, താലിബാന്‍, ഹഖാനി, ലഷ്‌കര്‍ ഇ ത്വയ്ബ എന്നിവയെല്ലാം അമേരിയ്ക്കയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പാകിസാതന്‍ അയല്‍ രാജ്യങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി തീവ്രവാദത്തെ തുടച്ച് മാറ്റണം.

Kerry 2

ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ തനിയ്ക്ക് ആശങ്കയുണ്ടെന്നും കെറി പറഞ്ഞു. അതിര്‍ത്തിയില്‍ നടക്കുന്ന കാര്യങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്.

Kerry 3

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശ കാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെറി ഇക്കാര്യം പറഞ്ഞത്.

Kerry 4

കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കശ്മീര്‍ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാതെ ഇന്ത്യയുമായി ഒരു സമാധാന ചര്‍ച്ചയ്ക്കും പാകിസ്താന്‍ തയ്യാറല്ലെന്ന് സര്‍താജ് പറഞ്ഞത്.

Kerry 5

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് സര്‍താജ് മുന്‍പ് ആരോപണം ഉന്നയിച്ചിരുന്നു. ഇന്ത്യയിലും ജോണ്‍ കെറി സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീടാണ് പാകിസ്താന്‍ സന്ദര്‍ശനത്തിന് പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+