ഇന്ത്യയിൽ പാക് പിന്തുണയുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിക്കും: മുന്നറിയിപ്പുമായി യുഎസ്, പാക് തന്ത്രങ്ങൾ !

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടൺ: ഇന്ത്യയിൽ‍ പാകിസ്താന്റെ പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്. പാക് ഇന്‍റലിജൻസ് മേധാവി ഡാൻ കോട്ട്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നിൽ പാകിസ്താന്റെ പിന്തുണയുള്ള ഭീകരസംഘടനകളാണെന്നും ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ സംഘർഷം ശക്തമാകാൻ ഇതാണ് കാരണമെന്നും ഡാൻ കോട്ട്സ് പറയുന്നു. ഇന്ത്യക്കെതിരെ പാക് പിന്തുണയുള്ള ഭീകര സംഘടനകളിൽ നിന്ന് കൂടുതല്‍ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്നും യുഎസ് ഇന്‍റലിജന്‍സ് തലവൻ മുന്നറിയിപ്പ് നൽകുന്നു.

പല്ലി ശരീരത്തിൽ വീഴാറുണ്ടോ!! എങ്കിൽ നിസാരമായി തള്ളിക്കളയരുത്, നിങ്ങളറിയേണ്ട അഞ്ച് സുപ്രധാന കാര്യങ്ങള്‍

ജമ്മു കശ്മീരിലെ സുൻജ് വാൻ സൈനിക ക്യാമ്പിൽ പാക് ഭീകര സംഘടന ഭീകരാക്രമണം നടത്തിയതിന് പിന്നാലെയാണ് ഡാന്‍ കോട്ടിന്റെ പ്രസ്താവന. സുൻജ് വാന്‍ സൈനിക ക്യാമ്പിന് പുറമ കരൺ നഗറിലെ സിആർപിഎഫ് ക്യാമ്പും ആക്രമിച്ച ലഷ്കർ‍ ഇ ത്വയ്ബ രണ്ട് ആക്രമണങ്ങളുടേയും ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ആറ് സൈനികരുൾപ്പെടെ ഏഴ് പേരാണ് രണ്ട് ഭീകരാക്രമണങ്ങളിലുമായി കൊല്ലപ്പെട്ടത്.

 പാകിസ്താന്‍ ഭീകരര്‍ക്ക് സ്വർഗ്ഗം

പാകിസ്താന്‍ ഭീകരര്‍ക്ക് സ്വർഗ്ഗം


പാകിസ്താനിൽ സുരക്ഷിത സ്വർഗ്ഗം ലഭിക്കുന്ന ഭീകരർ അമേരിക്കൻ താൽപ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യയിലും അഫ്ഗാനിസ്താനിലും ഭീകരാക്രമണം നടത്തുന്നതിന് ഈ സൗകര്യങ്ങൾ ഉപയോഗിക്കും. ഇന്റലിജന്‍സ് മേധാവി പറയുന്നു. വേൾഡ് വൈഡ് ത്രെറ്റ് അസസ്മെന്റ് സെമിനാറിലായിരുന്നു ഡാൻകോട്ട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

അയൽരാജ്യങ്ങളെ ആക്രമിക്കാൻ പദ്ധതി

അയൽരാജ്യങ്ങളെ ആക്രമിക്കാൻ പദ്ധതി

പാകിസ്താൻ അഭയം നൽകുന്ന ഭീകരസംഘടനകൾ അയൽരാജ്യങ്ങളായ ഇന്ത്യയേയും അഫ്ഗാനിസ്താനെയും ആക്രമിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി ആക്രമണം നടത്തുകയാണ്. ഇത് അമേരിക്കൻ താൽപ്പര്യങ്ങള്‍ക്ക് എതിരാണെന്നും കോട്ട്സ് പറയുന്നു. എന്നാല്‍ പാകിസ്താന്‍ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഭീകരസംഘടനയുടെ പോലും പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നില്ല ഡാൻ‍കോട്ടിന്റെ പ്രതികരണം. ഇതാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു

രണ്ട് ആക്രമണങ്ങള്‍

രണ്ട് ആക്രമണങ്ങള്‍

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ സുൻ‍ജ് വാൻ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു ഫെബ്രുവരി 12ന് ശ്രീനഗറിലെ കരണ്‍നഗറിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. കരൺനഗറിൽ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സൈന്യവും ഭീകരരും തമ്മിലുള്ള വെടിവെയ്പിൽ‍ രണ്ട് ഭീകരരെയും സൈന്യം വധിച്ചിരുന്നു.

 ചൈനയുമായുള്ള ബന്ധം

ചൈനയുമായുള്ള ബന്ധം

ഭീകരരുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചും ആണവായുധങ്ങൾ വിന്യസിച്ചും പാകിസ്താൻ യുഎസ് താൽപ്പര്യങ്ങൾക്ക് ഭീഷണിയുയർത്തുകയാണ്. ഭീകരവിരുദ്ധ പോരാട്ടങ്ങൾ‍ ശക്തിപ്പെടുത്തുന്നതിന് പകരം ചൈനയുമായുള്ള സഹകരണം വർ‍ധിപ്പിച്ച് ബന്ധം മെച്ചപ്പെടുത്തുകയാണന്നും കോട്ട്സ് ആരോപിക്കുന്നു.

English summary
Amid a spike in terror attacks in Jammu & Kashmir, the intellegence chief of the United States has warned India of more attacks by Pakistan-supported terrorist groups

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്