കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനില്‍ ഇന്ത്യാ വിരുദ്ധ സംഘങ്ങള്‍ പരിശീലനം നടത്തുന്നു: യുഎന്‍ റിപ്പോര്‍ട്ട്

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ വീണ്ടും അധികാരത്തിലേറിയതോടെ ഭീകരസംഘടനകള്‍ ശക്തിപ്പെട്ടുവരുന്നതായി യു.എന്‍. പാക് ആസ്ഥാനമായ നിരോധിതസംഘടനകളായ ജെയ്ശ മുഹമ്മദ്, ലശ്കറെ ത്വയ്ബ തുടങ്ങിയ സംഘടനകള്‍ അഫ്ഗാനില്‍ ശക്തിപ്രാപിക്കുന്നതായും പരിശീലനക്യാംപുകള്‍ സംഘടിപ്പിക്കുന്നതായും യു.എന്‍ മുന്നറിയിപ്പ് നല്‍കി. യുഎന്നിന്റെ 13മത് അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിങ് ടീം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ ഈ സംഘടനകള്‍ക്കെല്ലാം പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഫ്ഗാനിലേക്ക് അയച്ച പ്രത്യേക നിരീക്ഷണസംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയാണ് നിരീക്ഷണ സംഘത്തിന്റെ അധ്യക്ഷന്‍. അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിലേറിയ ശേഷമുള്ള ആദ്യ റിപ്പോര്‍ട്ടാണിത്. ജെയ്‌ശെ മുഹമ്മദിന് എട്ടു പരിശീലന ക്യാംപുകളാണ് നടത്തുന്നത്. ഇതില്‍ മൂന്നെണ്ണം താലിബാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നന്‍ഗര്‍ഹഡിലാണ്.

u

ഇത്തരം സംഘടനകളുമായുള്ള ബന്ധം താലിബാന്‍ ഭരണകൂടം തുടര്‍ച്ചയായി നിഷേധിക്കുമ്പോഴും താലിബാന്‍ നേതൃത്വവുമായി ഇന്ത്യാവിരുദ്ധ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നും യുഎന്‍ ചൂണ്ടിക്കാട്ടി. അഫ്ഗാനില്‍ വിദേശ ഭീകരര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് താലിബാന്റെ അവകാശവാദം. ഇത് തെറ്റാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് താലിബാന്‍ വീണ്ടും അഫ്ഗാന്റെ ഭരണം പിടിച്ചത്. അമേരിക്കന്‍ സൈന്യം രാജ്യം വിട്ടതോടെയായിരുന്നു ഇത്.

അഫ്ഗാനില്‍ താലിബാന്‍ ഭരണകൂടം നടപ്പാക്കുന്ന പല പരിഷ്‌കാരങ്ങളും ആഗോള തലത്തില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷനെ പിരിച്ചുവിട്ടതായിരുന്നു ഇക്കൂട്ടത്തില്‍ ഒടുവിലെ പരിഷ്‌കാരം. മനുഷ്യാവകാശം, നീതി നിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട് മറ്റുചില ഏജന്‍സികള്‍ രാജ്യത്തുള്ളതിനാല്‍ മനുഷ്യാവകാശ കമ്മീഷന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വക്താവ് ഇനാമുല്ല സമന്‍ഗാനി പറഞ്ഞത്. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍, വനിതാ ക്ഷേമ മന്ത്രാലയം, ദേശീയ സുരക്ഷാ സമിതി, അനുരജ്ഞന സമിതി എന്നിവയും താലിബാന്‍ പിരിച്ചുവിട്ടിരുന്നു.

ശിഹാബ് മക്കയിലേക്ക് നടക്കാന്‍ തുടങ്ങുന്നു; വ്യാഴാഴ്ച രാവിലെ പുറപ്പെടും... ലക്ഷ്യം 3 ഹറംശിഹാബ് മക്കയിലേക്ക് നടക്കാന്‍ തുടങ്ങുന്നു; വ്യാഴാഴ്ച രാവിലെ പുറപ്പെടും... ലക്ഷ്യം 3 ഹറം

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് താലിബാന്‍ ഭരണകൂടം നേരിടുന്നത്. 4400 കോടി അഫ്ഗാനിസിന്റെ കമ്മി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് മുമ്പ് താലിബാന്‍ ഭരണകൂടം വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചിരുന്നു. വിദേശ സഹായം ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന അഫ്ഗാന്‍ ഭരണകൂടത്തിന് എല്ലാ സഹായങ്ങളും നിലച്ചിട്ടുണ്ട്. അമേരിക്കയും സഖ്യകക്ഷികളും സഹായം അവസാനിപ്പിച്ചിരിക്കുകയാണ്. ചില അറബ് രാജ്യങ്ങള്‍ നല്‍കുന്ന സഹായമാണ് വിദേശത്ത് നിന്നുള്ള ഏക വരുമാനം.

English summary
Pakistan Based Anti India Organizations Active in Afghanistan: UN Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X