കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് വംശജനായ ദക്ഷിണാഫ്രിക്കന്‍ താരം താഹിറിന് ഇന്ത്യന്‍ ആരാധകന്റെ അധിക്ഷേപം വിവാദത്തില്‍

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്ക ഇന്ത്യ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കിടെ വംശീയാധിക്ഷേപ ആരോപണവുമായി ഇമ്രാന്‍ താഹിര്‍. ജോഹന്നസ്ബര്‍ഗില്‍ നടന്ന നാലാം ഏകദിന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തില്‍ കളിക്കാതിരുന്ന താഹിറിനെ സ്‌റ്റേഡിയത്തിന് അരികില്‍വെച്ച് ഒരു ഇന്ത്യന്‍ ആരാധകന്‍ വംശീയമായി അധിക്ഷേപിച്ചെന്ന് പറയുന്നു.

വിജിലന്‍സ് മേധാവി അസ്താനയെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളി; മാണിയും ബാബുവും രക്ഷപ്പെടുമോ?വിജിലന്‍സ് മേധാവി അസ്താനയെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളി; മാണിയും ബാബുവും രക്ഷപ്പെടുമോ?

സംഭവത്തിന് പിന്നാലെ താഹിര്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ ആരാധകനെ സ്റ്റേഡിയത്തില്‍നിന്നും പുറത്താക്കിയിരുന്നു. താഹിര്‍ ആരാധകനെ കൈകാര്യം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അന്വേഷണം ആരംഭിച്ചു. ഇതിന്റെ വീഡിയോയും പരിശോധിച്ചുവരികയാണ്.

താഹി

താഹിറിനെ അധിക്ഷേപിച്ച സ്ഥലത്ത് ഇന്ത്യയുടെയും സൗത്ത് ആഫ്രിക്കയുടെയും ആരാധകരുണ്ടായിരുന്നു. ഇന്ത്യന്‍ ആരാധകനാണ് താഹിറിനെ അധിക്ഷേപിച്ചതെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി. കുറ്റക്കാരനെന്ന് കണ്ടാല്‍ ആരാധകനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയേക്കാം. ദക്ഷിണാഫ്രിക്കയില്‍ വംശീയ അധിക്ഷേപം വലിയ കുറ്റമായാണ് കണക്കാക്കുന്നത്.

പരമ്പരയില്‍ മങ്ങിയ ഫോമില്‍ കളിക്കുന്ന താഹിറിന് തുടര്‍ന്നുള്ള മത്സരങ്ങളിലും ഇടംലഭിച്ചേക്കില്ല. ആദ്യ മൂന്നു മത്സരങ്ങളിലുമായി ഒരു വിക്കറ്റ് മാത്രമാണ് താഹിറിന് ലഭിച്ചത്. ആറു മത്സര പരമ്പരയില്‍ ഇന്ത്യ 3-1 എന്ന നിലയില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അഞ്ചാം മത്സരം ചൊവ്വാഴ്ച പോര്‍ട്ട് എലിസബത്തില്‍ നടക്കും.

English summary
Pakistan-born Imran Tahir alleges abuse by fan wearing Indian jersey at Wanderers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X