പാകിസ്താന്റെ ലക്ഷ്യം ഇന്ത്യയുമായി ആണവ യുദ്ധം? ചൈനയുടെ ആണവ അന്തര്‍വാഹിനി പാകിസ്താന്

Subscribe to Oneindia Malayalam

കറാച്ചി/ദില്ലി: ഇന്ത്യയുമായി ഒരു അണ്വായുധ യുദ്ധത്തിനാണോ പാകിസ്താന്‍ കോപ്പ് കൂട്ടുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആണവ മിസൈല്‍ പരീക്ഷണത്തിന്റെ വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ കഴിയുന്നതല്ലെങ്കില്‍ കൂടി പാകിസ്താന്റെ പല നീക്കങ്ങളും നല്‍കുന്ന സൂചനകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

ഈ വിഷയത്തില്‍ പാകിസ്താനൊപ്പം ചൈന കൂടി കൈകോര്‍ക്കുന്നുണ്ടോ എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. ഇന്ത്യ-ചൈന ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ മുതലെടുക്കുന്നത് പാകിസ്താന്‍ തന്നെയാണ്.

ചൈനയുടെ ആണവ അന്തര്‍വാഹിനി അവര്‍ പാകിസ്താന് കൈമാറുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. കാര്യങ്ങളുടെ പോക്ക് അങ്ങോട്ട് തന്നെയാണ്.

അണ്വായുധ ഭീഷണി... എപ്പോഴും

യുദ്ധമുണ്ടായാല്‍ അണ്വായുധം ഉപയോഗിക്കും എന്ന ഭീഷണി എന്നും പാകിസ്താന്‍ ഇന്ത്യക്കെതിരെ ഉയര്‍ത്തുന്നുണ്ട്. ഔദ്യോഗിക സ്വഭാവമുള്ള പ്രസ്താവനകള്‍ പോലും പലതവണ വന്നിട്ടുണ്ട്.

ബാബര്‍-3 ആണവ മിസൈല്‍

കഴിഞ്ഞ ദിവസം പാകിസ്താന്‍ ബാബര്‍-3 എന്ന മിസൈല്‍ പരീക്ഷിച്ചതായി വാര്‍ത്ത പുറത്ത് വിട്ടിരുന്നു. അണ്വായുധവാഹക ശേഷിയുള്ള മിസൈല്‍ ആണ് തങ്ങള്‍ പരീക്ഷിച്ചത് എന്നായിരുന്നു പാകിസ്താന്റെ വാദം. എന്നാല്‍ ഇതൊരു വ്യാജ അവകാശവാദമായിട്ടാണ് ഇന്ത്യ കരുതുന്നത്.

കറാച്ചി തുറമുഖത്തെ ചൈനീസ് അന്തര്‍വാഹിനി

കഴിഞ്ഞ മെയ് മാസത്തിലാണ് ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തുറമുഖത്ത് അടുത്തത്. സൈനിക സഹകരണം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ക്കിടയിലെ പതിവ് സംഭവം എന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക് നാവികര്‍ അന്തര്‍വാഹിനിയില്‍

പാക് നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് ചൈനയുടെ ആണവ അന്തര്‍വാഹിനിക്കുള്ളില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. അന്തര്‍വാഹിനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താന് ചൈന കൊടുക്കുമോ?

പാകിസ്താന് ചൈന തങ്ങളുടെ ആണവ അന്തര്‍വാഹിനി നില്‍കുമോ എന്നാണ് ഇന്ത്യ ഇപ്പോള്‍ സംശയിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണോ പാക് നാവികര്‍ക്ക് പരിശീലനം നല്‍കുന്നത്? എന്‍ഡിടിവി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനയുടെ ഡിസൈന്‍, നിര്‍മാണവും

ചൈന സ്വയം ഡിസൈന്‍ ചെയ്ത് നിര്‍മിച്ച 'ഷാങ്' വിഭാഗത്തില്‍ പെട്ട അന്തര്‍വാഹിനിയാണിത്. ആറ് ടോര്‍പിഡോ ട്യൂബുകള്‍ ഉള്ള ഈ അന്തര്‍വാഹിനി ഏറ്റവും പുത്തന്‍ ആണവായുധങ്ങള്‍ പോലും ഉപയോഗിക്കാന്‍ ശേഷിയുള്ളതാണ്.

ബാബര്‍ മിസൈലിനും പറ്റിയ അന്തര്‍വാഹിനി

തങ്ങള്‍ ഏറ്റവും ഒടുവില്‍ പരീക്ഷിച്ചു എന്ന് പാകിസ്താന്‍ അവകാശപ്പെടുന്ന ബാബര്‍ മിസൈല്‍ പോലും തൊടുത്തുവിടാന്‍ ശേഷിയുള്ളതാണ് ചൈനയുടെ അന്തര്‍വാഹിനി എന്നതാണ് ഞെട്ടിപ്പിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംഭവിക്കുക

നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ അപ്രമാദിത്തമാണ്. പാക് നാവിക സേനയ്ക്ക് ഇന്ത്യയെ ഒരു ചുക്കും ചെയ്യാന്‍ ആവില്ല. എന്നാല്‍ ഒരു പുതിയ ആണവ അന്തര്‍വാഹിനി കൂടി ലഭിക്കുന്നതോടെ പാകിസ്താന്‍ കുറച്ച് കൂടി ശക്തമാകും എന്നതാണ് സത്യം.

ഇന്ത്യയുടെ കൈയ്യില്‍ അകുല-2

ഇന്ത്യയുടെ കൈവശവും ഒരു ആണവ അന്തര്‍വാഹിനി ഉണ്ട്. റഷ്യയില്‍ നിന്ന് പാട്ടത്തിനെടുത്ത അകുല-2 ആണ് ഇത്. ഐഎന്‍എസ് ചക്ര എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അന്തര്‍വാഹിനിക്ക് മറുപടിയെന്ന രീതിയിലാണ് പാകിസ്താന്‍ ചൈനയുടെ അന്തര്‍വാഹിനി സ്വന്തമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പക്ഷേ ഇന്ത്യക്ക് അറിയാന്‍ കഴിയും

എന്നാല്‍ ഏറ്റവും ശുഭകരമായ വാര്‍ത്ത മറ്റൊന്നാണ്. ചൈനീസ് അന്തര്‍വാഹിനിയെ 'ട്രാക്ക്' ചെയ്യാന്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് സാധിക്കുന്നുണ്ട്. കറാച്ചി തുറമുഖത്തുള്ള ചൈനീസ് അന്തര്‍വാഹിനിയുടെ ഉപഗ്രഹ ചിത്രവും ഇന്ത്യയ്ക്ക് ലഭ്യമായിട്ടുണ്ട്.

English summary
A Chinese Navy nuclear-powered attack submarine which docked at the Karachi harbour in May took aboard Pakistani naval officers and sailors to give them a first-hand glimpse of how the submarine works- NDTV report.
Please Wait while comments are loading...