കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഷവാറില്‍ പൊലിഞ്ഞത് 145 ജീവനുകള്‍... 136 കുരുന്നുകള്‍

  • By Soorya Chandran
Google Oneindia Malayalam News

പെഷവാര്‍: അവര്‍ നാല് പേര്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഒരുമിച്ചെടുത്ത ഒരു സെല്‍ഫിയില്‍ എല്ലാവരുടേയും മുഖങ്ങളില്‍ നല്ല തെളിച്ച മുണ്ടായിരുന്നു... സന്തോഷമുണ്ടായിരുന്നു. എന്നാല്‍ അവരിപ്പോള്‍ ജീവനോടെയില്ല. പാക് താലിബാന്‍ പെഷവാറിലെ സൈനിക സ്‌കൂളില്‍ നടത്തിയ നരനായാട്ടില്‍ ആ നാല് പേരും മരിച്ചു.

പെഷവാറില്‍ നിന്നുള്ള കഥകള്‍ കരളലിയിക്കുന്നതാണ്. 145 പേര്‍ കൊല്ലപ്പെട്ട സ്ഥലത്തെ സ്‌കൂളെന്ന് ഇനി വിളിക്കാനാകുമോ... ആ കുട്ടികള്‍ക്ക് അവിടെ ചെന്നാല്‍ പഠിക്കാന്‍ കഴിയുമോ... ജീവനോടെ ശേഷിച്ച കുട്ടികള്‍ക്ക് നി എന്നാണ് ജീവിതത്തിലേക്ക് തിരിച്ചുവരാനാവുക.

കൊല്ലപ്പെട്ട 145 പേരില്‍ 136 ഉം കുട്ടികളാണ്. അധ്യാപകരം ക്ലാസ് മുറികളില്‍ കസേരയില്‍ പിടിച്ച് കെട്ടി ജീവനോട് കത്തിക്കുകയായിരുന്നു ഭീകരര്‍. തടയാന്‍ ചെന്ന് കുഞ്ഞുങ്ങളെ നിരത്ത് നിര്‍ത്തി അവര്‍ വെടിവച്ച് രസിച്ചു.

ആശുപത്രിയില്‍

ആശുപത്രിയില്‍

നൂറ് കണക്കിന് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.

 ജീവിതത്തിലേക്ക്

ജീവിതത്തിലേക്ക്

പെഷവാറിലെ സൈനിക സ്‌കൂളില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുമായി സുരക്ഷാ ഉദ്യോഗസ്ഥന്‍ പുറത്തേക്ക്.

വെടിയുണ്ടകള്‍ക്ക് മുന്നില്‍

വെടിയുണ്ടകള്‍ക്ക് മുന്നില്‍

അവര്‍ പാവം കുട്ടികളായിരുന്നു. വെടിയുണ്ടകള്‍ക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

അവര്‍ക്ക് വേണ്ടി

അവര്‍ക്ക് വേണ്ടി

ലോകം മുഴുവന്‍ പെഷവാറിലെ കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ചിക്കമംഗ്ലൂരില്‍ നിന്നുള്ള കാഴ്ച.

ആശ്വാസം

ആശ്വാസം

കുഞ്ഞുങ്ങളെ ജീവനോടെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ചിലര്‍. എന്നാല്‍ കൊല്ലപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ അവസ്ഥ എന്തായിരിക്കും.

കാണാന്‍ വയ്യ

കാണാന്‍ വയ്യ

ആശുപത്രിയില്‍ മൃതദേഹങ്ങള്‍ എത്തിച്ചപ്പോള്‍

സഹിക്കില്ല ഞങ്ങള്‍

സഹിക്കില്ല ഞങ്ങള്‍

പാകിസ്താനിലെ മാധ്യമ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും താലിബാന്റെ കൂട്ടക്കൊലക്ക് ഇരയായ കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

അമ്മ പോയി

അമ്മ പോയി

മുഹമ്മദ് ബാഖിര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. വെടിവപ്പില്‍ ബാഖിറിന് പരിക്കേറ്റതേ ഉള്ളൂ. എന്നാല്‍ കൊലയാളികള്‍ ജീവനോട് കത്തിച്ച അധ്യാപകരില്‍ ഒരാള്‍ ബാഖിറിന്റെ മാതാവായിരുന്നു.

അവര്‍ക്ക് വേണ്ടി

അവര്‍ക്ക് വേണ്ടി

താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കായുള്ള പ്രാര്‍ത്ഥന. കറാച്ചിയില്‍ നിന്നുള്ള കാഴ്ച.

English summary
Pakistan mourns after Taliban Peshawar school massacre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X