Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ നോട്ട് നിരോധനത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയത് പാകിസ്ഥാന്! നോട്ട് നിരോധനത്തിന്‍റെ വഴിയെ...

ഇന്ത്യയുടെ ചുവടുപിടിച്ച് പാകിസ്ഥാനും നോട്ട് നിരോധനത്തിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. 5000 രൂപ നോട്ടുകള്‍ നിരോധിക്കാനാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത്.

ഇസ്ലാമാബാദ് : അഴിമതിയും കള്ളപ്പണവും നിരോധിക്കുന്നതിന്റെ ഭാഗമായി നോട്ട് നിരോധനം നടപ്പാക്കിയതിന് മോദിയെ പലരും ക്രൂശിലേറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മോദി നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയത് ശത്രുപക്ഷത്തുള്ള പാകിസ്ഥാന്. മോദിയുടെ ചുവടുപിടിച്ച് പാകിസ്ഥാനും നോട്ട് നിരോധനത്തിന് ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രമേയം പാകിസ്ഥാനില്‍ പാസാക്കി.

ഇന്ത്യയ്ക്ക് മാത്രമല്ല, പാകിസ്ഥാനും കള്ളപ്പണം തലവേദനയാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന. നവംബര്‍ എട്ട് അര്‍ധ രാത്രി മുതലാണ് ഇന്ത്യയില്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നത്. ഇതിനു പിന്നാലെയാണ് ഉയര്‍ന്ന മൂല്യമുള്ള 5000 രൂപ നോട്ടുകള്‍ നിരോധിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചിരിക്കുന്നത്.

 നോട്ട് നിരോധനം

നോട്ട് നിരോധനം

ഇന്ത്യയില്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലിന്റെ ചുവടുപിടിച്ചാണ് പാകിസ്ഥാനും നോട്ട് നിരോധനത്തിന് തയ്യാറെടുക്കുന്നത്. നിലവില്‍ വിനിമയം ചെയ്യുന്ന ഉയര്‍ന്ന മൂല്യമുള്ള 5000 രൂപ നോട്ടുകള്‍ അസാധുവാക്കാനാണ് പാകിസ്ഥാന്റെ തീരുമാനം.

നിയമ വിരുദ്ധ വിനിമയം

നിയമ വിരുദ്ധ വിനിമയം

പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടിയാണ് പ്രമേയം അവതരിപ്പിച്ചത്. പീപ്പിള്‍സ് പാര്‍ട്ടി അംഗം ഉസ്മാന്‍ സെയ്ഫുള്ളഖാനാണ് പ്രമേയം അവതരിപ്പിച്ചത്. നിയമ വിരുദ്ധ വിനിമയത്തിനാണ് 5000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതെന്നും അതിനാല്‍ ഇവ നിരോധിക്കണമെന്നുമായിരുന്നു ആവശ്യം.

 പ്രതിപക്ഷം പറയുന്നതെന്ത്

പ്രതിപക്ഷം പറയുന്നതെന്ത്

5000 രൂപ നോട്ടുകള്‍ നിരോധിക്കുന്നതിലൂടെ ബാങ്ക് അക്കൗണ്ടുകളുടെ ഉപയോഗം വര്‍ധിക്കുമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷം വ്യക്തമാക്കി. കൂടാതെ കണക്കില്‍പ്പെടാത്ത സമ്പത്തിന്റെ അളവ് കുറയ്ക്കുമെന്നും പ്രതിപക്ഷം പറയുന്നു. മാത്രമല്ല മൂന്നു മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്നും പ്രതിപക്ഷം

ഭൂരിപക്ഷം പ്രതിപക്ഷത്തിന്

ഭൂരിപക്ഷം പ്രതിപക്ഷത്തിന്

അതേസമയം നോട്ട് നിരോധനം നടപ്പാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണപക്ഷം തള്ളി. നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ഭരണപക്ഷം വ്യക്തമാക്കി. അതേസമയം അപ്പര്‍ ഹൗസില്‍ പ്രതിപക്ഷത്തിന് മുന്‍ തൂക്കമുണ്ടായിരുന്നതിനാല്‍ പ്രമേയം പാസാക്കി.

ജനങ്ങള്‍ വിദേശ കറന്‍സിയെ ആശ്രയിക്കും

ജനങ്ങള്‍ വിദേശ കറന്‍സിയെ ആശ്രയിക്കും

നോട്ട് നിരോധനം നടപ്പാക്കുന്നതിലൂടെ ജനങ്ങള്‍ വിദേശ കറന്‍സിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് നിയമ മന്ത്രി സഹിദ് ഹമീദ് വ്യക്തമാക്കി. നിലവില്‍ പാകിസ്ഥാനില്‍ വിനിമയത്തിലുള്ള 3.4 ലക്ഷം കോടി നോട്ടുകളില്‍ 1.02 ലക്ഷം കോടിയം 5,000ത്തിന്റേതാണെന്നും അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+