കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ; പാക്കിസ്ഥാനില്‍ തിരക്കിട്ട ചര്‍ച്ചകള്‍

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാന്‍ കോടതിവിധിക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ നിന്നും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടുണ്ടായതോടെ പാക്കിസ്ഥാനില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി റദ്ദാക്കിയിരുന്നു.

ഇതിന് പിന്നാലെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുമായും നവാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.

nawazsharif

ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് നവീസ് ഷെരീഫും പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ച നടത്തുന്നതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധേയനാക്കാന്‍ സൈനികതലത്തിലാണ് ശ്രമം നടത്തിവന്നിരുന്നത്. എന്നാല്‍, കനത്ത തിരിച്ചടിയുണ്ടാകുമെന്ന ഇന്ത്യ മുന്നറിയിപ്പ് പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

മുന്‍ പാക് സൈനിക ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലാണെന്നും കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയാല്‍ സൈനിക ഉദ്യോഗസ്ഥന്‍ പുറംലോകം കാണില്ലെന്നും മുന്നറിയിപ്പ് നല്‍കിയതായും സൂചനയുണ്ട്. അതേസമയം, കുല്‍ഭൂഷണ്‍ യാദവിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ പരാതി നല്‍കിയതിനെ പാക്കിസ്ഥാന്‍ വിമര്‍ശിച്ചു. രാജ്യസുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതിനാണ് വധശിക്ഷ വിധിച്ചതെന്നാണ് പാക്കിസ്ഥാന്റെ വാദം.


English summary
Pakistan PM Nawaz Sharif meets his army chief Bajwa after ICJ stay on Kulbhushan Jadhav’s hanging
Please Wait while comments are loading...