കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാന്‍ സ്‌കൂളില്‍ അദ്ധ്യാപകനെ വെടിവെച്ചുകൊന്നു

  • By Gokul
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഒരു സ്‌കൂളിനടുത്തുവെച്ച് അദ്ധ്യാപകന്‍ അക്രമികളുടെ വെടിയേറ്റുമരിച്ചു. തിങ്കളാഴ്ച രാവിലെ സിന്ധ് പ്രവിശ്യയിലായിരുന്നു ദാരുണമായി സംഭവം നടന്നത്. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അക്രമികള്‍ അബ്ദുള്‍ ഹഫീസ് എന്ന അദ്ധ്യാപകനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഖോട്കിയിലെ ഖ്വാദിര്‍പുര്‍ റോഡിലെ അല്‍ മെഹ്‌റാന്‍ പബ്ലിക് സ്‌കൂളിന് അടുത്തുവെച്ചായിരുന്നു സംഭവം. കുട്ടികളെല്ലാം ക്ലാസിലെത്തിയ സമയമായതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അക്രമികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണ്.

gun

സിന്ധ് പ്രവിശ്യയില്‍ ഇത്തരത്തിലുള്ള വെടിവെപ്പുകള്‍ സാധാരണയായിട്ടുണ്ട്. പ്രൊഫഷണല്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, വക്കീലന്മാര്‍ തുടങ്ങിയവരെ വെടിവെച്ചു കൊല്ലുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പണത്തിനുവേണ്ടിയും സ്വകാര്യ പ്രശ്‌നങ്ങള്‍ മൂലവും ആളുകള്‍ വെടിയേറ്റു മരിക്കുന്നുണ്ട്.

ഡിസംബറില്‍ പെഷര്‍വാറില്‍ സൈനിക സ്‌കൂളിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 84 വിദ്യാര്‍ഥികളടക്കം 126പേര്‍ മരിച്ചിരുന്നു. ഇതിനുശേഷം പാക്കിസ്ഥാനിലെ പ്രധാന സ്‌കൂളുകള്‍ക്ക് അധികൃതര്‍ സുരക്ഷ നല്‍കിവരികയാണ്. എന്നാല്‍, താലിബാന്‍ തീവ്രവാദികളാല്‍ ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കുമെന്ന ഭീതിയിലാണ് പാക്കിസ്ഥാനിലെ സ്‌കൂളുകള്‍.

English summary
Pakistan School teacher shot dead by gunmen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X