ഇന്ത്യക്കു മുന്‍പേ പാകിസ്താന്‍!!ചൈന-പാക് പ്രതിനിധികളുടെ കൂടിക്കാഴ്ചയില്‍ ഡോക്‌ല സംസാരവിഷയം..?
ഭൂട്ടാന്‍ അംബാസഡറെയും പാക് പ്രതിനിധി കാണും
ദില്ലി: അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തുന്നതിനു മുന്‍പേ പാക് പ്രതിനിധികളുടെ കൂടിക്കാഴ്ചയില്‍ ഡോക്‌ല സംസാരവിഷയമായെന്ന് സൂചനകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ലുവോ സഹോയിയും പാക്കിസ്താന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിദും കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും സംഭാഷണത്തില്‍ ഡോക്‌ല സംസാരവിഷയമായോ എന്ന സംശയം ഇന്ത്യക്കുണ്ട്.
ഇന്ത്യയിലെ ഭൂട്ടാന്‍ അംബാസഅബ്ദുല്‍ ബാസിത് അറിയിച്ചിട്ടുണ്ട്. ഭൂട്ടാനും ചര്‍ച്ചക്ക് തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസമാണ് അബ്ദുല്‍ ബാസിത് ഇന്ത്യയിലെ സേവനം അവസാനിപ്പിച്ച് തിരിച്ചു പോകുന്നത്. അതിനു മുന്‍പ് അതിര്‍ത്തി പ്രശ്‌നത്തില്‍ തീരുമാനമുണ്ടാക്കാനാണ് നീക്കമെന്ന് കരുതപ്പെടുന്നു.

ഒരു മാസമായി ഡോക്ലാം സംഘര്‍ഷ ഭൂമിയായിട്ട്. മുപ്പതു ദിവസമായി ഡോക്ലാമില്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത് 350 ഓളം സൈനികരെയാണ്. നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള അവസരങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയാണ് അതിന് തടസ്സം നില്‍ക്കുന്നതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ ആരോപിക്കുന്നു.
ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസമായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്. തര്‍ക്ക പ്രദേശത്തെ ഭൂട്ടാന്‍ ഡോക്ലാം എന്നാണ് വിളിക്കുന്നത്. ചൈനക്ക് ഈ പ്രദേശം ഡോങ്ഗ്ലാങ്ങ് ആണ്.












Click it and Unblock the Notifications