കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- പാക് യുദ്ധം! കശ്മീര്‍ തര്‍ക്കം യുദ്ധത്തിലെത്തുമെന്ന് പാക് വ്യോസേനാ തലവന്‍

ഇന്ത്യ നിയന്ത്രിച്ചില്ലെങ്കില്‍ പാക് സൈന്യം കൈകാര്യം ചെയ്യുമെന്ന് വ്യോമസേനാ തലവന്‍

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീര്‍ തര്‍ക്കം പരിഹരിക്കപ്പെടാതെ നില്‍ക്കുകയാണെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യേണ്ടിവരുന്നമെന്ന താക്കീതുമായി പാകിസ്താന്‍ വ്യോമസേനാ തലവന്‍. സെപ്തംബര്‍ 29ന് പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമായിരുന്നു.

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ബുധനാഴ്ച നടന്ന ഇന്ത്യ- പാക് വെടിവെയ്പിനെ തുടര്‍ന്നാണ് വ്യോമ സേനാ തലവന്‍ മാര്‍ഷല്‍ സൊഹൈല്‍ അമന്റെ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എക്കാലത്തേക്കാളും വര്‍ധിച്ച സാഹചര്യത്തിലാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള മുന്നറിയിപ്പ്.

പാകിസ്താന്റെ അവകാശവാദം

പാകിസ്താന്റെ അവകാശവാദം

ഇന്ത്യ ബുധനാഴ്ച ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നടത്തിയ മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തില്‍ 12 പാകിസ്താനികള്‍ കൊല്ലപ്പെട്ടു എന്ന അവകാശവാദവുമായി പാകിസ്താന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 12 സൈനികരും മൂന്ന് സാധാരണ പൗരന്മാരും കൊല്ലപ്പെട്ടുവെന്നായിരുന്നു അവകാശ വാദം.

 സൈനികരോടുള്ള ക്രൂരത

സൈനികരോടുള്ള ക്രൂരത

ചൊവ്വാഴ്ച ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വച്ച് മൂന്ന് സൈനികരെ കൊലപ്പെടുത്തിയ പാക് സൈന്യം ഇവരില്‍ ഒരാളെ അംഗഛേദം നടത്തിയിരുന്നു. ഇതിലുള്ള തിരിച്ചടിയായാണ് ഇന്ത്യ- പാക് അതിര്‍ത്തിയിലെ മച്ചില്‍ സെക്ടറില്‍ ഇന്ത്യ പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തിയത്.

ഇന്ത്യയെ നേരിടാന്‍

ഇന്ത്യയെ നേരിടാന്‍

ഇന്ത്യ സ്വയം നിയന്ത്രിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇന്ത്യയെ നേരിടാന്‍ പാക് സൈന്യത്തിനറിയാമെന്നാണ് വ്യോമസേനാ തലവന്‍ മാര്‍ഷല്‍ സൊഹൈല്‍ അമന്റെ മുന്നറിയിപ്പ്.

തര്‍ക്കപ്രദേശത്തിന് വേണ്ടി

തര്‍ക്കപ്രദേശത്തിന് വേണ്ടി

ജമ്മുകശ്മീരിലെ തര്‍ക്ക പ്രദേശത്തിന് വേണ്ടി ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. പാക് അധീന കശ്മീരില്‍ തീവ്രവാദികള്‍ക്ക് തണലൊരുക്കുന്ന പാകിസ്താന്‍ സൈന്യം ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തെയും പ്രോത്സാഹിപ്പിക്കുന്നു.

 ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണം

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പാകിസ്താന്‍ നടത്തിയ ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ ആക്രമിച്ച് ഭീകരരെ വകവരുത്തിക്കൊണ്ടായിരുന്നു ഇന്ത്യ പാകിസ്താന് തിരിച്ചടി നല്‍കിയത്.

പാകിസ്താന്‍ യുദ്ധം പ്രതീക്ഷിരുന്നു

പാകിസ്താന്‍ യുദ്ധം പ്രതീക്ഷിരുന്നു

ഉറി ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ ഇന്ത്യയില്‍ നിന്നുള്ള തിരിച്ചടി പ്രതീക്ഷിച്ച പാകിസ്താന്‍ അതിര്‍ത്തിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കുകയും

English summary
Pakistani air force chief warns India against full-scale war.Pakistan’s air force chief has warned rival India against escalating the dispute over Kashmir into full-scale war.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X