ഭീതിയിൽ ജനങ്ങൾ; പാകിസ്താനിൽ കനത്ത സുരക്ഷയിൽ ക്രിസ്മസ് ആഘോഷം

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താനിൽ ഇക്കുറി കനത്ത സുരക്ഷയിലാണ് ക്രിസ്തുമസ് ആഘോഷങ്ങൾ നടക്കുന്നത്. ക്രിസ്തുമസിന് ദിവസങ്ങൾക്കു മുൻപ് ഇവിടത്തെ ആരാധനാലയം ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് രാജ്യത്ത് സുരക്ഷ ശക്തമാക്കിയത്.

കുഞ്ഞ് തന്റേതല്ലെന്ന് സംശയം; രണ്ടു വയസുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തി

ഡിസംബർ 17 ക്വറ്റയിലുണ്ടായ ആക്രമണത്തിൽ ഒൻപതു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

 വൻ സുരക്ഷ

വൻ സുരക്ഷ

ക്രിസ്ത്യൻ മതവിഭാഗക്കാർ താമസിക്കുന്ന മേഖലയിലാണ് കൂടുതൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. മേഖയിലെ പള്ളികളിൽ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും പള്ളികളിൽ കൂടുതൽ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പൊതു സ്ഥലത്തെ ആഘോഷപരിപാടികളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് 29 പള്ളികളിലായി 100 ലേറെ സുരക്ഷസംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

 ചവേറാക്രമണം

ചവേറാക്രമണം

ഡിസംബർ 17 ാം തീയതിയാണ് പാകിസ്താനിലെ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായത്. സ്ഫോടക വസ്തുക്കളുമായി പള്ളിയിലെത്തിയ ചവേറാണ് സ്ഫോടനം നടത്തിയ്ത്. സ്ഫോടനം നടത്താൽ പള്ളിയിലെത്തിയ മറ്റൊരു ചാവേറിനെ സുരക്ഷ സൈന്യം വെടിവെച്ചു കൊല്ലുന്നു. രണ്ടു ഭീകരന്മാർ ഓടി രക്ഷപ്പെടുകയും ചെയ്തു.

 400 ഓളം പേർ പളളിയിൽ

400 ഓളം പേർ പളളിയിൽ

സ്ഫോടനം നടക്കുമ്പോൾ 400 ഓളം പേർ പള്ളിയിലുണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളുമടക്കം 9 പേർ അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 30 ഓളം പേർക്ക് പരിക്കേറ്റിരുന്നു. രണ്ടു ചാവേറുകൾ ഉൾപ്പെടെ 5 പരുഷൻമാരും 2 സ്ത്രീകളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

ഷിയാ പള്ളിൽ ആക്രമണം

ഷിയാ പള്ളിൽ ആക്രമണം

പാകിസ്താനിൽ മൂന്ന് മാസത്തിനിടെ രണ്ട് ആക്രമണങ്ങൾ നടന്നിരുന്നു. ഒക്ടോബരിൽ പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഷിയ പള്ളിയിൽ ചവേറാക്രമണം ഉണ്ടായിരുന്നു. അന്ന് 22 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആരാധനാലയത്തിലേയ്ക്ക് ശരീരത്ത് ബോംബ് ഘടിപ്പിച്ചുവന്ന ചവേറ്‍ പോലീസ് ഉദ്യോഗസ്ഥർ നടഞ്ഞതിനെ തുടർന്ന് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ അന്നത്തെ ആക്രമണത്തിനു പിന്നിൽ ഐസിസ് ആയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pakistani Christians were celebrating Christmas Eve on Sunday with mass and processions under heavy security, amid fear and challenge of extremists, following a recent attack at a church killing nine people and injuring 57 in the western part of the country.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്