കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ തടയാന്‍ പ്രതിപക്ഷം..... ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്. പ്രമുഖ വ്യക്തികളെ ചടങ്ങിലേക്ക് ഇമ്രാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയ നാടകം അവസാനിച്ചിട്ടില്ല എന്ന് സൂചിപ്പിക്കുകയാണ് പ്രതിപക്ഷം. ഇമ്രാനെ തുറന്നെതിര്‍ക്കാന്‍ ഇവര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ പാകിസ്താന്‍ തെഹരീക് ഇന്‍സാഫ് പാര്‍ട്ടി ഞെട്ടിയിരിക്കുകയാണ്.

ഭൂരിപക്ഷം ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണ് ഇപ്പോള്‍ പാകിസ്താനില്‍. പാര്‍ലമെന്റില്‍ വലിയൊരു വാഗ്വാദത്തിന് തന്നെ ഇത് വഴിയൊരുക്കുമെന്നാണ് സൂചന. ഒരുപക്ഷേ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താവാന്‍ വരെ സാധ്യതയുണ്ട്. പ്രമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഇമ്രാന്റെ ജയത്തെ തന്നെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കും.

പ്രതിപക്ഷത്തിന്റെ പോരാട്ടം

പ്രതിപക്ഷത്തിന്റെ പോരാട്ടം

ഇമ്രാന്‍ ഖാനെതിരെ തുറന്ന പോരാട്ടത്തിനാണ് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ സുതാര്യമായിട്ടല്ല നടന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. പാകിസ്താന്‍ മുസ്ലീം ലീഗ്(പിഎംഎല്‍) പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി) എന്നീ പാര്‍ട്ടികളാണ് യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും കടുത്ത ശത്രുക്കളായ പാര്‍ട്ടികള്‍ ഒന്നിച്ചത് മറ്റ് ചെറിയ പാര്‍ട്ടികളുടെ മനസ് മാറ്റുന്നതിനും കാരണമാവും. ഇവര്‍ യോജിച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇമ്രാന്‍ ഖാനെതിരെ നിര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഭൂരിപക്ഷമില്ല....

ഭൂരിപക്ഷമില്ല....

ചെറിയ പാര്‍ട്ടികള്‍ ചേര്‍ന്ന് പിന്തുണച്ചാല്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവുമെന്നാണ് സൂചന. പ്രാദേശിക പാര്‍ട്ടികള്‍ പ്രതിപക്ഷത്തിനൊപ്പം ചേരില്ലെന്നാണ് സൂചന. പക്ഷേ ഭൂരിപക്ഷം നേരിയ തോതിലായിരിക്കും അപ്പോഴും ഉണ്ടാവുക. ഇത് ഇനിയങ്ങോട്ടുള്ള ഭരണത്തില്‍ പാരയാവും. ഈ രണ്ട് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള നീക്കത്തില്‍ ഇമ്രാന്‍ ഖാന് സ്വന്തം വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക ബുദ്ധിമുട്ടേറിയതാകും. നിലവില്‍ 272 അംഗ പാര്‍ലമെന്റില്‍ 116 സീറ്റുകളാണ് ഇമ്രാന്‍ ഖാന് ഉള്ളത്.

ഷെഹബാസ് ഷെരീഫ് എതിരാളി

ഷെഹബാസ് ഷെരീഫ് എതിരാളി

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷെഹബാസ് ഷെരീഫ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ പദവികളിലേക്കും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്താന്‍ മുസ്ലീം ലീഗിന്റെ പ്രസിഡന്റ് കൂടിയാണ് ഷെഹബാസ് ഖാന്‍. അതേസമയം സര്‍ക്കാരിനെതിരെ എന്ത് തന്ത്രം പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്നത് സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ യോജിപ്പിലെത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ കൃത്രിമം തന്നെ

തിരഞ്ഞെടുപ്പില്‍ കൃത്രിമം തന്നെ

തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി കൃത്രിമം കാണിച്ചു എന്ന് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതായി പ്രതിപക്ഷപാര്‍ട്ടികള്‍ പറഞ്ഞു. സൈന്യത്തിന്റെ എല്ലാവിധ സഹായവും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് ചെറിയ പാര്‍ട്ടികളെ ഒപ്പം കൂട്ടി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. പിടിഐക്ക് മാത്രമാണ് തിരഞ്ഞെടുപ്പില്‍ ഗുണം കിട്ടിയത്. മറ്റുള്ള പാര്‍ട്ടികളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ളവര്‍ അവഗണിച്ചു. യൂറോപ്പ്യന്‍ യൂണിയന്‍ അടക്കമുള്ളവര്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

പ്രമുഖര്‍ക്ക് ക്ഷണം

പ്രമുഖര്‍ക്ക് ക്ഷണം

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. മുന്‍ ക്രിക്കറ്റ് താരങ്ങളായിരുന്ന കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, സിദ്ധു എന്നിവരെയാണ് ഇമ്രാന്‍ നേരിട്ട് ക്ഷണിച്ചത്. ബോളിവുഡ് താരം ആമിര്‍ ഖാനെയും ക്ഷണിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആമിര്‍ ഇത് തള്ളിയിട്ടുണ്ട്. അതേസമയം രാഷ്ട്രീയ നേതാക്കളെയൊന്നും ക്ഷണിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുമെന്ന് സിദ്ധു അറിയിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് ഹണി റോസും രചനയും.. അമ്മയുടെ നീർണായക നീക്കംനടിയെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് ഹണി റോസും രചനയും.. അമ്മയുടെ നീർണായക നീക്കം

റൂഹാനി ഹാജരാകണമെന്ന് പാര്‍ലമെന്റ്... സാമ്പത്തിക പ്രതിസന്ധി..... യുഎസിനെ ഞെട്ടിക്കാന്‍ ഇറാന്‍!!റൂഹാനി ഹാജരാകണമെന്ന് പാര്‍ലമെന്റ്... സാമ്പത്തിക പ്രതിസന്ധി..... യുഎസിനെ ഞെട്ടിക്കാന്‍ ഇറാന്‍!!

English summary
Pakistani opposition to challenge Imran Khan with own PM can
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X