ട്രംപിന്റെ ജെറുസലേം നീക്കം തള്ളി പലസ്തീന്‍ ക്രിസ്ത്യന്‍ സമൂഹവും

  • Posted By:
Subscribe to Oneindia Malayalam

ബെത്‌ലെഹേം: ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കയുടെ തീരുമാനം അപകടകരവും അപമാനകരവുമാണെന്ന് ഫലസ്തീനിലെ ക്രിസ്ത്യന്‍ നേതാക്കള്‍ വ്യക്തമാക്കി. ലോകമുസ്ലിം-ക്രിസ്ത്യന്‍ സമൂഹങ്ങള്‍ തങ്ങളുടെ ആത്മീയതയുടെയും പാരമ്പര്യത്തിന്റെയും ഉല്‍ഭവകേന്ദ്രമായി പരിഗണിക്കുന്ന പുണ്യസ്ഥലമാണ് ജെറൂസലേമെന്ന് ജെറൂസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ആര്‍ച്ച് ബിഷപ്പ് അടല്ലാ ഹന്ന പ്രസ്താവനയില്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയെ ഞങ്ങള്‍ മുസ്ലിംകളും ക്രിസ്ത്യാനികളും തള്ളിക്കളയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്മസ് ആഘോഷത്തലേന്ന് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.

2018 നിങ്ങള്‍ക്ക് എങ്ങനെ? പ്രമുഖ ജ്യോതിഷ പണ്ഡിതനായ അനില്‍ പെരുന്നയുടെ പ്രവചനം..വിസ്മയകരമായ പല കാര്യങ്ങള്‍ക്കും ഈ വരുന്ന വര്‍ഷം സാക്ഷ്യം വഹിക്കും.

അധിനിവേശകര്‍ക്ക് അര്‍ഹിക്കാത്തതാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. പുതിയ രാഷ്ട്രീയ പ്രതിസന്ധി മേഖലയെയാകെ ഇളക്കിമറിക്കുമ്പോള്‍ ക്രിസ്ത്യാനികളും മുസ്ലിംകളും ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് ഞങ്ങള്‍ നല്‍കാനുദ്ദേശിക്കുന്നതെന്നും ക്രിസ്മസ് ആഘോഷപരിപാടികളില്‍ പങ്കുചേരാനെത്തിയ മുസ്ലിംകള്‍ക്കൊപ്പം നിന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അയല്‍ക്കാരുമായി സമാധാനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവരുമായി ഡെറൂസലേം പങ്കിടാന്‍ ഞങ്ങള്‍ ഒരുക്കമാണ്. ഫലസ്തീനികള്‍ എന്ന നിലയില്‍ ജെറൂസലേമിലേക്ക് സ്വതന്ത്രമായി പ്രവേശിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടാവണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

donaldtrump

ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങളിലൂടെ സാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പരസ്പര ധാരണയുടെയും സന്ദേശമാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് ബെത്‌ലെഹെം പ്രാദേശിക കൗണ്‍സില്‍ അംഗം മാഹെര്‍ കനവാറ്റി പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷം കാരണം ഇത്തവണ ആളുകള്‍ ബെത്‌ലെഹേമിലേക്ക് വരാന്‍ മടിച്ചതായും അദ്ദേഹം അറിയിച്ചു. ക്രിസ്മസ് ആഘോഷവേളയില്‍ വിനോദസഞ്ചാരികളെ കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരമാണ് ബെത്‌ലെഹേം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Palestinian Christian leaders have rejected US President Donald Trump's decision to recognise Jerusalem as Israel's capital, calling it

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്