കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാപുവ ന്യൂഗിനിയയില്‍ വന്‍ ഭൂചലനം, സുനാമി മുന്നറിയിപ്പ്

തെക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ പാപുവ ന്യൂഗിനിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് നല്‍കി.

  • By Gowthamy
Google Oneindia Malayalam News

പാപുവ ന്യൂഗിനിയ : തെക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ പാപുവ ന്യൂഗിനിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് നല്‍കി. റാബൗളില്‍ നിന്ന് 157 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.ശനിയാഴ്ചയാണ് ഭൂചലനം ഉണ്ടായത്.

അടുത്ത മൂന്നു മണിക്കൂറിനുള്ളി‍ല്‍ സുനാമിക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാപുവ ന്യൂഗിനിയയ്ക്ക് പുറമെ ഇന്തോനേഷ്യ, സോളമന്‍ ഐലന്‍ഡ് എന്നിവിടങ്ങളിലും സുനാമിക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

earthquake

ഇവിടങ്ങളില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്. സോളമന്‍ ഐലന്‍ഡില്‍ ആഴ്ചകള്‍ക്കു മുമ്പ് ഉണ്ടായ തുടര്‍ചലനങ്ങളെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച ശക്തമായ ഭൂചലനം ഉണ്ടായത്.

English summary
Tsunami warning as magnitude 8 earthquake strikes off coast of Papua New Guinea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X