കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സയ്ക്കു പകരം പ്രാര്‍ഥന; ഭാര്യയ്ക്കും ഭര്‍ത്താവിനും 6 വര്‍ഷം തടവ്

  • By Anwar Sadath
Google Oneindia Malayalam News

ഒറിഗോണ്‍: നവജാത ശിശുവിന് വേണ്ടത്ര ചികിത്സ നല്‍കാത്തതു കാരണം മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും കോടതി ആറു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. അമേരിക്കയിലെ ഒറിഗോണ്‍ സ്വദേശികളായ ഡേല്‍ ഹിക്ക്മാന്‍(30), ഭാര്യ ഷാനോണ്‍ ഹിക്ക്മാന്‍(30) എന്നിവര്‍ക്കാണ് തടവുശിക്ഷ ലഭിച്ചത്.

2009ലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അവശ നിലയിലായപ്പോള്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് പ്രാര്‍ഥിക്കുകയും ഒലിവ് എണ്ണ പുരട്ടുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിക്കാത്തതിനാല്‍ ഗുരുതരാവസ്ഥയിലായ കുട്ടി മരിക്കുകയും ചെയ്തു. വീട്ടില്‍തന്നെയായിരുന്നു കുട്ടിയുടെ ജനനം.

jail

ക്രൈസ്റ്റ് ചര്‍ച്ച് വിഭാഗത്തില്‍ വിശ്വസിക്കുന്നവരാണ് ഭാര്യാഭര്‍ത്താക്കന്മാര്‍. ഇത്തരക്കാര്‍ പൊതു നിയമത്തിലും ആശുപത്രി ചികിത്സയിലും വിശ്വസിക്കാത്തവരാണ്. പ്രാര്‍ഥനയിലൂടെയും സ്വയം ചികിത്സയിലൂടെയും രോഗം മാറുമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണിവര്‍. അതുകൊണ്ടുതന്നെ കുട്ടിയുടെ കാര്യത്തിലും അവര്‍ മറിച്ചു ചിന്തിച്ചില്ല.

ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ കുട്ടിക്ക് 95 ശതമാനവും ജീവന്‍ തിരിച്ചുകിട്ടുമെന്നായിരുന്നു വിചാരണ വേളയില്‍ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ഭാര്യയും ഭര്‍ത്താവും ചെയ്തതെന്ന് കോടതി വിലയിരുത്തി. ആശുപത്രി ചികിത്സയും മറ്റും നിഷേധിക്കുന്ന വിഭാഗങ്ങള്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണിതെന്ന് ജഡ്ജി വിധിപ്രസ്താവത്തിനിടെ പറഞ്ഞു.

English summary
Parents who prayed and rubbed oil on dying baby instead of going hospital WILL serve jail time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X