• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായി മാറി പെന്‍സില്‍വാനിയ

വാഷിങ്‌ടണ്‍:അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ പ്രധാന ചര്‍ച്ച കേന്ദ്രമായി മാറുകയാണ്‌ പെന്‍സില്‍വാനിയ സ്റ്റേറ്റ്‌ . കഴിഞ്ഞ ദിവസം നടന്ന ചില അക്രമണ സംഭവങ്ങള്‍ ആണ്‌ പെന്‍സില്‍വാനിയയെ അമേരിക്കന്‍ തിരഞ്ഞടുപ്പിലെ മുഖ്യ ചര്‍ച്ചാ വിഷയമാക്കി മാറ്റുന്നത്‌. കഴിഞ്ഞ ബുധനാഴ്‌ച്ച ഫിലാഡാല്‍ഫിയയിലെ ചരിത്രപ്രസിദ്ധമായ കറുത്ത കച്ചവട ഇടനാഴിയില്‍ നടന്ന പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.സംഭവം നടന്ന്‌ രണ്ട്‌ ദിവസത്തിന്‌ ശേഷം പെന്‍സില്‍വാനിയയിലെ ഒരു പ്രധാന നഗരത്തില്‍ വെച്ച്‌ മോഷണ ശ്രമം ആരോപിച്ച്‌ ഒരു കറുത്ത വര്‍ഗക്കാരനെ പൊലീസ്‌ വെടിവെച്ചു കൊന്നു. ഈ സംഭവം പ്രതിഷേധങ്ങള്‍ക്ക്‌ വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ ദിവസം ജനങ്ങളോട്‌ വോട്ട്‌ ചെയ്യണമെന്നാഹ്വനം ചെയ്‌തും, കറുത്തവര്‍ഗക്കാരെ പിന്തുണച്ചും പൊലിസിനെ വിമര്‍ശിച്ചും നിരവധി പോസ്‌റ്ററുകളാണ്‌ പെന്‍സില്‍വാനിയയില്‍ പ്രത്യക്ഷപ്പെട്ടത്‌.

cmsvideo
  ട്രംപിനെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിസ്ത്യന്‍ സംഘടന | Oneindia Malayalam

  കഴിഞ്ഞ ദിവസം രാത്രി ബൈഡനെ പിന്തണക്കുന്ന പുരോഗമന വാദികള്‍ ഫിലാഡാള്‍ഫിയയില്‍ അഴിഞ്ഞാടിയെന്ന്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ആരോപിച്ചു. ഞാന്‍ നിയമത്തിനും നിയമപാലകര്‍ക്കുമൊപ്പം നില്‍ക്കുമ്പോള്‍ ബൈഡന്‍ കലാപകാരികളെ പിന്തുണക്കുകയാണെന്നും ട്രംപ്‌ കുറ്റപ്പെടുത്തി. വിസ്‌കോന്‍സിന്‍ തിരഞ്ഞെടുപ്പ്‌ റാലിയെ അഭിസംബോധന ചെയ്യവേയാണ്‌ ട്രംപിന്റെ പരാമര്‍ശം. മോഷണ ശ്രമത്തെ ശക്തമായി അപലപിച്ച്‌ ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ജോ ബൈഡന്‍ രംഗത്തെത്തി. പ്രതിഷേധിക്കുക എന്നത്‌ നിയമപരമായ അവകാശമാണെന്നു വ്യക്തമാക്കിയ ബൈഡന്‍ എന്നാല്‍ മോഷണത്തിന്‌ ന്യായീകരണങ്ങല്‍ ഒന്നുമില്ലെന്നും വ്യക്‌മാക്കി. ഡില്‍വെയറില്‍ തിരഞ്ഞെടുപ്പ്‌ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  2016ല്‍ 3.5 മില്യിലധികം വോട്ടര്‍മാര്‍ പെന്‍സില്‍വാനിയിയല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. 2016ല്‍ 44292 വോട്ടുകള്‍ക്ക്‌ പെന്‍സില്‍വാനിയിയയില്‍ നിലവിലെ പ്രസിഡന്റായ ഡൊണാള്‍ഡ്‌ ട്രംപാണ്‌ വിജയിച്ചത്‌. ഇത്‌ വെറും ഒരു സാധാരണ തിരഞ്ഞെടുപ്പല്ലെന്നും പെന്‍സില്‍വാനിയിയലെ ജനങ്ങള്‍ പരസ്‌പരം കൈകോര്‍ത്താണ്‌ നില്‍ക്കുന്നതെന്നതിന്റെ തെളിവാകും ഈ വട്ടത്തെ തിരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുകയെന്നും പെന്‍സില്‍വാനിയയിലെ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ ജസണ്‍ ഹെന്റി അഭിപ്രയപ്പെട്ടു. അമേരിക്കയില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള സറ്റേറ്റുകളില്‍ ഒന്നാണ്‌ പെന്‍സില്‍ വാനിയ. കോവിഡ്‌ മഹാമാരിക്കു ശേഷം പെന്‍സില്‍ വാനിയിയല്‍ തൊഴിലില്ലായ്‌മ നിരക്ക്‌ 20 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന്‌ വാള്‍സ്‌ട്രീറ്റ്‌ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ്‌ ബാധിതരായുള്ള രാജ്യം അമേരിക്കയാണ്‌. നവംബര്‍ മൂന്നിനാണ്‌‌ അമേരിക്കയില്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. നിലവിലെ പ്രസിഡന്റും റിപ്പബ്ലക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ്‌ ട്രംപും, ഡമോക്രാറ്റിക്‌ സ്ഥാനാര്‍ഥിയായ ജോ ബൈഡനും തമ്മിലാണ്‌ മത്സരം. ഇരു സ്ഥാനാര്‍ര്‍ഥികളും അവസാനവട്ട തിരഞ്ഞെടുപ്പ്‌ പ്രചരണത്തിലാണ്‌.

  English summary
  Pennsylvania leads to the tipping point in American presidential election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X