പൊറുതിമുട്ടി പാക് ജനത; ഇന്ധന വില കുതിച്ച് ഉയരുന്നു, ഒറ്റയടിക്ക് ഉയര്‍ന്നത് 35 രൂപ
എന്തുകൊണ്ടാണ് പാകിസ്ഥാനില്‍ ഇന്ധനവില കുതിച്ചുരയുന്നതെന്ന് പരിശോധിക്കാം

ലാഹോര്‍ : കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്. ഓപ്പണ്‍ മാര്‍ക്കറ്റിലും യു എസ് ഡോളറിനെതിരെ കറന്‍സി ഏറ്റവും താഴ്ന്ന നിലയിലെത്തി ദിവസങ്ങള്‍ക്ക് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ 35 രൂപയുടെ വര്‍ദ്ധവാണ് രേഖപ്പെടുത്തിയത്. എന്തുകൊണ്ടാണ് പാകിസ്ഥാനില്‍ ഇന്ധനവില കുതിച്ചുരയുന്നതെന്ന് പരിശോധിക്കാം . പാക്കിസ്ഥാനില്‍ പെട്രോളിനും ഡീസലിനും 35 രൂപയും മണ്ണെണ്ണയ്ക്കും ലൈറ്റ് ഡീസല്‍ ഓയിലിനും 18 രൂപയും വര്‍ധിച്ചിരിക്കുന്നത് .
2023 ജനുവരി 29 മുതല്‍ 11.00 മണി മുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ പുതിയ വില പ്രാബല്യത്തില്‍ വന്നു. ഹൈ സ്പീഡ് ഡീസല്‍ - 262.80 രൂപ , എം എസ് പെട്രോളിന് 249.80 രൂപ മണ്ണെണ്ണ ഓയില്‍ 189.83 രൂപ , ലൈറ്റ് ഡീസല്‍ ഓയില്‍ - 187 രൂപ എന്നിങ്ങനെയാണ് പുതിയ വിലയെന്ന് ധനമന്ത്രാലയം പങ്കുവച്ച ട്വീറ്റില്‍ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വിലയും രൂപയുടെ മൂല്യത്തകര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു . കഴിഞ്ഞ നാല് മാസമായി പെട്രോള്‍ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാസ്തവത്തില്‍ ഇന്ധന വില ഇപ്പോള്‍ കുറവ് നിലയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓയില്‍ ആന്‍ഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വര്‍ധനവ് ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി .
വിലക്കയറ്റം പ്രതീക്ഷിച്ച് കൃത്രിമ ക്ഷാമവും ഇന്ധന പൂഴ്ത്തിവെപ്പും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അതിനാല്‍ ഇതിനെ ചെറുക്കാനാണ് ഈ വിലക്കയറ്റം ഉടനടി നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 1999ല്‍ പുതിയ വിനിമയ നിരക്ക് സമ്പ്രദായം നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് വ്യാഴാഴ്ച മുതല്‍ രേഖപ്പെടുത്തിയത്. യു എസ് ഡോളറിനെതിരെ പാക്കിസ്ഥാനി രൂപയുടെ മൂല്യം 34 രൂപയാണ് ഇടിഞ്ഞത്.
അതേസമയം, പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ദേശീയ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തീരുമാനത്തിന് രാഷ്ട്രീയമായ വില നല്‍കേണ്ടി വരുമെന്ന വിമര്‍ശനം ശക്തമാകുന്നുണ്ട് .












Click it and Unblock the Notifications