കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ വിലയേറിയ ചിത്രം കാണണോ?

  • By Mithra Nair
Google Oneindia Malayalam News

ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും വിലയേറിയ ചിത്രം ഏതെന്ന് നിങ്ങള്‍ക്കറിയാമോ? ഇല്ലേ എങ്കില്‍ കേട്ടോളു വിശ്വപ്രസിദ്ധ ചിത്രകാരന്‍ പിക്കാസോയുടെ വിമണ്‍ ഓഫ് അള്‍ജീരിയ എന്ന ചിത്രം. ഈ ചിത്രത്തിന്റെ മൂല്യം എത്രയാണെന്നറിയാമോ? 17.94 കോടി ഡോളറാണ്. അതായത് 1148 കോടി രൂപ.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ഹാളില്‍ ചിത്രത്തിനായി ലേലം നടന്നിരുന്നു. ചരിത്രത്തിലൂടെ മുന്നോട്ട് എന്ന് പേരിട്ടിരുന്ന ലേലത്തിന് പങ്കെടുക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ലേലത്തില്‍ ടെലിഫോണിലൂടെയും പങ്കെടുത്തു. ജസ്സി പ്ലക്കാനറാണ് ലേലത്തിന് നേതൃത്വം നല്‍കിയത്.

picasso.jpg -Properties

2013 നവംബറില്‍ ഫ്രാന്‍സിസ് ബോക്കന്റെ ത്രീ സ്റ്റിസ് ഓഫ് നൂഷ്യന്‍ ഫ്രോയിഡ് എന്ന ചിത്രത്തിന് ലഭിച്ച 14.24 കോടി ഡോളര്‍ എന്ന റെക്കോര്‍ഡാണ് പിക്കാസോയുടെ ചിത്രം മറികടന്നത്.1997ല്‍ ഇതേ ചിത്രം ലേലം ചെയ്തപ്പോള്‍ 3.19 കോട് ഡോളറാണ് ലഭിച്ചത്. 18 വര്‍ഷം കൊണ്ട് വില 462 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ ആരാണ് ചിത്രം വാങ്ങിയതെന്ന് പുറത്തായിട്ടില്ല.

ആല്‍ബര്‍ട്ടോ ജിയോ കോമെത്തിയുടെ വിരല്‍ ചൂണ്ടുന്ന മനുഷ്യന്‍ എന്ന വെങ്കല പ്രതിമക്ക് 14.13 കോടി ഡോളറിലും ലേലത്തില്‍ വിറ്റുപോയി. ഇതും ലോക റെക്കോര്‍ഡാണ്.

English summary
Picasso's Women of Algiers has become the most expensive painting to sell at auction, going for 1148 core at Christie's in New York
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X