കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്റെ തിരിച്ചുവരവ് മോദിക്ക് നേട്ടം; ഇമ്രാന്‍ ഖാനും സന്തോഷിക്കാന്‍ വക!! ഇത് അപ്രതീക്ഷിതം

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്റെ പിടിയിലായ വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദന്റെ മോചനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എടുത്തുപറയാവുന്ന നേട്ടമാണ്. കടുത്ത സമ്മര്‍ദ്ദം നിലനിര്‍ത്തികൊണ്ട് ലക്ഷ്യം നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. അഭിനന്ദനെ വിട്ടയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഒരുപക്ഷേ, പാകിസ്താന്‍ അവസരം മുതലെടുത്ത് വിലപേശുമെന്നാണ് ചില കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നത്.

എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കോ മൂന്നാം കക്ഷിയുടെ ഇടപെടലുകള്‍ക്കോ കാത്തിരിക്കേണ്ടി വന്നില്ല. അഭിനന്ദനെ വിട്ടയക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചു. ഈ തീരുമാനം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അപ്രതീക്ഷിതമായ സന്തോഷത്തിന് കൂടിയാണ് വക നല്‍കിയിരിക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.....

പല കോണുകളില്‍ നിന്നും ആവശ്യം

പല കോണുകളില്‍ നിന്നും ആവശ്യം

അഭിനന്ദനെ മോചിപ്പിക്കണമെന്ന് ഇന്ത്യയില്‍ നിന്ന് മാത്രമല്ല ആവശ്യം ഉയര്‍ന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. പാകിസ്താനിലെ പ്രമുഖരും അഭിനന്ദനെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഫാത്തിമാ ഭൂട്ടോയുടെ ആവശ്യം കഴിഞ്ഞദിവസം ശ്രദ്ധിക്കപ്പെട്ടിരുന്നു.

 ഇന്ത്യയില്‍ നിന്നും അഭിനന്ദനം

ഇന്ത്യയില്‍ നിന്നും അഭിനന്ദനം

വ്യാഴാഴ്ച വൈകീട്ടാണ് അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനം പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയില്‍ നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും അഭിനന്ദിച്ച ഒട്ടേറെ പേര്‍ രംഗത്തുവന്നു. ഇമ്രാന്‍ ഖാന്റെ നടപടിയെയും പലരും അഭിനന്ദിച്ചു.

മുന്‍ ഭാര്യമാരുടെ അഭിനന്ദനം

മുന്‍ ഭാര്യമാരുടെ അഭിനന്ദനം

സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വിട്ടയക്കുന്നത് എന്നാണ് ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനെ അറിയിച്ചത്. തൊട്ടുപിന്നാലെ ഇമ്രാന്‍ ഖാനെ ഏറെ സന്തോഷിപ്പിച്ച രണ്ടു പ്രതികരണം വന്നു. രണ്ടു മുന്‍ ഭാര്യമാരുടെതായിരുന്നു അത്. ഇമ്രാന്റെ മുന്‍ ഭാര്യമാരായ ജെമീമ ഗോള്‍ഡ്‌സ്മിത്ത്, റിഹാം ഖാന്‍ എന്നിവര്‍ ഇമ്രാനെ പുകഴ്ത്തി ട്വിറ്ററില്‍ കുറിപ്പിട്ടു.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

ഇമ്രാന്‍ ഖാന്റെത് നല്ല തീരുമാനം ആണെന്നാണ് റിഹാം ഖാന്‍ പ്രതികരിച്ചത്. അഭിനന്ദിക്കപ്പെടേണ്ട നടപടിയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇമ്രാന്‍ ഖാന്റെ ചിത്രം വച്ച് അഭിനന്ദിക്കുന്ന ഇമോജിയുമായാണ് ജെമീമ ഗോള്‍ഡ്‌സ്മിത്ത് ട്വിറ്ററില്‍ എത്തിയത്. ഇവരുടെ പോസ്റ്റിന് ഒട്ടേറെ പേര്‍ ലൈക്കടിക്കുകയും ചെയ്തു.

ഇന്ത്യ തേടുന്ന ഭീകരന്‍ മസ്ഊദ് അസ്ഹര്‍ കിടപ്പിലാണ്; വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് പാകിസ്താന്‍ഇന്ത്യ തേടുന്ന ഭീകരന്‍ മസ്ഊദ് അസ്ഹര്‍ കിടപ്പിലാണ്; വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് പാകിസ്താന്‍

English summary
PM Imran Khan’s former wives praise him for ‘peace gesture’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X