കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞുരുകുമോ..?ജി 20 ഉച്ചകോടിക്കിടെ മോദിയും ഷീ ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി

Google Oneindia Malayalam News

ജി 20 ഉച്ചകോടിക്കിടെ മോദിയും ഷീ ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. അനൗദ്യോഗിക ചര്‍ച്ചയാണ് ഇരുവരും നടത്തിയത്. വിവിധവിഷയങ്ങളെക്കുറിച്ച് ഇരുവരും പരസ്പരം സംസാരിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബാംഗ്ലേ ട്വീറ്റ് ചെയ്തു.

ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയുടെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ഷീ ചിന്‍പിങ്ങ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചകോടി ആരംഭിക്കുന്നതിനു മുന്‍പ് ചൈനീസ് പ്രസിഡന്റിനെ അഭിസംബോധന ചെയ്ത് ചൈനയുമായി പൂര്‍ണ്ണ സഹകരണത്തിന് തയ്യാറാണെന്ന് മോദി വ്യക്തമാക്കിയിരുന്നു.

ചര്‍ച്ചക്കുള്ള അനുകൂല സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ചൈന നേരത്തേ വ്യക്തമാക്കിയത്. അതേസമയം അനൗപചാരിക ചര്‍ച്ചക്കുള്ള സാധ്യത വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞുമില്ല.

 റദ്ദാക്കിയെന്ന് ചൈന

റദ്ദാക്കിയെന്ന് ചൈന

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങും തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിതായി ചൈന വ്യാഴാഴ്ച അറിയിച്ചിരുന്നുു വെള്ളിയാഴ്ച ജര്‍മ്മനിയില്‍ വെച്ച് ജി 20 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

അനുകൂല സാഹചര്യമല്ല

അനുകൂല സാഹചര്യമല്ല

ചര്‍ച്ചക്കുള്ള അനുകൂല സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ചൈന വ്യക്തമാക്കിയത്. അതേസമയം അനൗപചാരിക ചര്‍ച്ചക്കുള്ള സാധ്യത വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞുമില്ല.

ഇന്ത്യയുടെ മറുപടി

ഇന്ത്യയുടെ മറുപടി

എന്നാല്‍ ചൈനയുടെ പ്രസ്താവനയെത്തുടര്‍ന്ന് മറുപടിയുമായി ഇന്ത്യ രംഗത്തെത്തി. ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ യോഗം ജി 20 ഉച്ചകോടിക്കിടെ തീരുമാനിച്ചിട്ടില്ലെന്നാണ് ഇന്ത്യ അറിയിച്ചത്. വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബാംഗ്ലേ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

 പ്രശ്‌നം റോഡ് നിര്‍മ്മാണം

പ്രശ്‌നം റോഡ് നിര്‍മ്മാണം

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 ദിവസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്.

യുദ്ധസമാനം

യുദ്ധസമാനം

ഇന്ത്യന്‍ സേന പിന്‍മാറണമെന്നും യുദ്ധസമാനമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുതെന്നും ചൈന മുന്നറിയിപ്പു നല്‍കിയെങ്കിലും ഇപ്പോഴും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

എരിതീയില്‍ എണ്ണയൊഴിച്ച് ചൈനീസ് മാധ്യമങ്ങള്‍

എരിതീയില്‍ എണ്ണയൊഴിച്ച് ചൈനീസ് മാധ്യമങ്ങള്‍

അതേസയമം എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ചൈനീസ് മാധ്യമങ്ങള്‍. സിക്കിമിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തണമെന്നും സിക്കിമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടണമെന്നുമാണ് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം ആവശ്യപ്പെടുന്നത്.

 സിക്കിമിന്റെ സ്വാതന്ത്ര്യം ആവശ്യം

സിക്കിമിന്റെ സ്വാതന്ത്ര്യം ആവശ്യം

സിക്കിമിനെ ഇന്ത്യയുടെ അധീനതയില്‍ വെയ്ക്കുന്നത് ക്രൂരമായ പ്രവൃത്തിയാണ്. ചൈനയിലെ ജനങ്ങള്‍ സിക്കിമിന്റെ സ്വാതന്ത്ര്യത്തിനായി പോരാടണമെന്നും ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം ആവശ്യപ്പെടുന്നു.

English summary
PM Modi and Chinese President Xi Jinping have brief conversation during an informal gathering on the sidelines of G20 summit in Hamburg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X