കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുകൂലിച്ചും എതിർത്തും പ്രകടനങ്ങൾ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലണ്ടനിൽ നിറംമങ്ങിയ സ്വീകരണം...

കത്വ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൂറ്റൻ പ്രകടനങ്ങളാണ് ലണ്ടനിൽ സംഘടിപ്പിച്ചിരുന്നത്.

  • By Desk
Google Oneindia Malayalam News

ലണ്ടൻ: കോമൺവെൽത്ത് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലണ്ടനിൽ എത്തി. മോദിയെ പ്രശംസിക്കുന്നവരും എതിർക്കുന്നവരും വിവിധ പ്രകടനങ്ങളും മുദ്രാവാക്യങ്ങളുമായി അദ്ദേഹത്തെ വരവേറ്റു. കത്വ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൂറ്റൻ പ്രകടനങ്ങളാണ് ലണ്ടനിൽ സംഘടിപ്പിച്ചിരുന്നത്.

കഴിഞ്ഞദിവസം ലണ്ടനിൽ എത്തിയ മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തി. ഡൗണിങ് സ്ട്രീറ്റിലെത്തിയ മോദിയെ അവിടെ കൂടിനിന്നിരുന്ന ഇന്ത്യക്കാർ വൻ കരഘോഷത്തോടെയാണ് സ്വാഗതം ചെയ്തത്. സാരിയുടുത്ത ഇന്ത്യൻ വേഷത്തിൽ ഒരുങ്ങിയ സ്ത്രീകളും അദ്ദേഹത്തിന് സ്വാഗതമോതി. അതേസമയം, മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറിയിരുന്നു.

സ്വാഗതം ചെയ്യുന്നു...

സ്വാഗതം ചെയ്യുന്നു...

ഛക്ദേ ഇന്ത്യ, ജയ് ഹിന്ദ് തുടങ്ങിയ മുദ്രാവാക്യം വിളികളുമായാണ് ഒരു കൂട്ടം ഇന്ത്യക്കാർ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിന് സമീപം തടിച്ചുകൂടിയിരുന്ന ഇവർ മോദിക്ക് സ്വാഗതമോതിയുള്ള ബാനറുകളും പ്രദർശിപ്പിച്ചിരുന
്നു. ഡൗണിങ് സ്ട്രീറ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്താൻ എത്തിയപ്പോഴും മോദിയ്ക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. ഇന്ത്യൻ വേഷമണിഞ്ഞ സ്ത്രീകൾ വാദ്യമേളങ്ങളോടെ അകമ്പടിയോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അതേസമയം ഒരു വശത്ത് മോദിയുടെ അനുകൂലികൾ അദ്ദേഹത്തിന് ഗംഭീര വരവേൽപ്പ് നൽകിയപ്പോൾ മറുവശത്ത് ഒരു കൂട്ടം ഇന്ത്യക്കാരുടെ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി.

നിങ്ങളുടെ കൈകളിൽ രക്തമാണ്....

നിങ്ങളുടെ കൈകളിൽ രക്തമാണ്....

ഇന്ത്യയിലെ വർഗീയ ധ്രൂവീകരണത്തിന്റെയും കത്വ, ഉന്നാവോ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് മോദിക്കെതിരെ ലണ്ടനിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. ''മോദി, നിങ്ങൾക്ക് സ്വാഗതമില്ല, മോദി, നിങ്ങളുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു'' തുടങ്ങിയ വാക്കുകളടങ്ങിയ ബാനറുകളുമായാണ് പ്രതിഷേധക്കാർ മോദിയെ വരവേറ്റത്. കത്വയിൽ കൊല്ലപ്പെട്ട എട്ട് വയസുകാരിയുടെ ചിത്രങ്ങളും വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ചിത്രങ്ങളും പ്രതിഷേധക്കാർ ഉയർത്തി പിടിച്ചിരുന്നു.

 പ്രതിഷേധ വസ്ത്രമണിഞ്ഞ്...

പ്രതിഷേധ വസ്ത്രമണിഞ്ഞ്...

ലണ്ടനിലെ ഒരു വിഭാഗം ഇന്ത്യൻ വനിതകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പ് നൽകിയപ്പോൾ മറ്റൊരു വിഭാഗം സ്ത്രീകൾ വ്യത്യസ്തമായ പ്രതിഷേധവുമായാണ് മോദിയെ വരവേറ്റത്. ഇന്ത്യയിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെ വെളുത്ത വസ്ത്രമണിഞ്ഞെത്തിയാണ് ഇവർ പ്രതിഷേധിച്ചത്. ഒരു ഇന്ത്യക്കാരനെന്ന് പറയുന്നതിൽ ലജ്ജ തോന്നുന്നു എന്നായിരുന്നു ചിലരുടെ പ്രതികരണം. കത്വ സംഭവങ്ങളിലെ പ്രതിഷേധങ്ങൾക്കിടെ ഖാലിസ്ഥാൻ അനുകൂലികളും പാർലമെന്റ് സ്ക്വയറിന് സമീപം പ്രതിഷേധിച്ചിരുന്നു. അതേസമയം, പ്രതിഷേധങ്ങളെല്ലാം ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാഗമാണെന്നായിരുന്നു ഇന്ത്യൻ അധികൃതരുടെ വിശദീകരണം.

കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയെന്ന് ബിജെപി നേതാവ് എച്ച് രാജ; തമിഴ്നാട്ടിൽ പ്രതിഷേധം കത്തുന്നുകനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയെന്ന് ബിജെപി നേതാവ് എച്ച് രാജ; തമിഴ്നാട്ടിൽ പ്രതിഷേധം കത്തുന്നു

കത്വ കൂട്ടബലാത്സംഗത്തെ മോദി അപലപിച്ചു!! ഭരണം ഏതായാലും ബലാത്സംഗം ക്രൂരം, രാഷ്ട്രീയവല്‍ക്കരിക്കരുത്!!കത്വ കൂട്ടബലാത്സംഗത്തെ മോദി അപലപിച്ചു!! ഭരണം ഏതായാലും ബലാത്സംഗം ക്രൂരം, രാഷ്ട്രീയവല്‍ക്കരിക്കരുത്!!

English summary
pm modi in london;pro modi crowds and anti modi protesters welcomed indian pm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X