Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങള്‍ ജീവിതവും സ്വപ്‌നവും രൂപപ്പെടുത്തുന്നു'; ചരിത്രം കുറിച്ച യുഎസ് സന്ദര്‍ശനം അവസാനിപ്പിച്ച് മോദി

വാഷിംഗ്ടണ്‍: യു എസില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നവീകരണത്തിനും ഉത്തേജനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടണിലെ ഇന്ത്യന്‍ പ്രവാസികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യ, സെമി-കണ്ടക്ടര്‍ ശൃംഖല, ആപ്പിള്‍, ഗൂഗിള്‍ എന്നിവയില്‍ നിന്നുള്ള വലിയ നിക്ഷേപങ്ങള്‍ തുടങ്ങി ഇന്ത്യയ്ക്ക് സഹായകമാകുന്ന നിരവധി കരാറുകള്‍ മോദി ചൂണ്ടിക്കാട്ടി.

വാഷിംഗ്ടണിലെ റീഗന്‍ സെന്ററില്‍ ആയിരുന്നു പ്രവാസി സമ്മേളനം സംഘടിപ്പിച്ചത്. 8,100 ചതുരശ്ര അടി വിസ്തീര്‍ണം ഉള്ള റൊണാള്‍ഡ് റീഗന്‍ ബില്‍ഡിംഗിലെ ആട്രിയത്തിന് ഏകദേശം ഏകദേശം 1600 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. യു എസിലെ തന്റെ മൂന്ന് ദിവസത്തെ സന്ദര്‍ശനം ലോകത്തെയാകെ പുനര്‍നിര്‍മ്മിക്കുമെന്ന് മോദി പറഞ്ഞു. 'ഈ മൂന്ന് ദിവസം ഇന്ത്യ-യുഎസ് ബന്ധത്തില്‍ മഹത്തായ ഒരു യാത്ര ആരംഭിച്ചിരിക്കുകയാണ്.

narendra modi

ഈ പുതിയ യാത്ര മെയ്ക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് എന്നിവയ്ക്കായുള്ള സഹകരണം ഊട്ടിയുറപ്പിക്കും, അദ്ദേഹം പറഞ്ഞു. ഒരുമിച്ച് നയങ്ങള്‍ രൂപീകരിക്കുന്നതിനോടൊപ്പം ജീവിതങ്ങളും സ്വപ്നങ്ങളും വിധികളും രൂപപ്പെടുത്തുകയാണ് യു എസും ഇന്ത്യയും ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. അത് ആഗോള പ്രശ്നങ്ങളിലോ സാങ്കേതിക കൈമാറ്റത്തിലോ ആകട്ടെ, ഇരു രാജ്യങ്ങളും മികച്ച ഭാവിക്കായി ശക്തമായ ചുവടുകളാണെടുക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

യു എസും ഇന്ത്യയും എന്നത്തേക്കാളും കൂടുതല്‍ അടുക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച യു എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലെ പ്രസംഗത്തില്‍ ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ അതിവേഗ വികസനം, ജനാധിപത്യത്തോടുള്ള പ്രതിബദ്ധത എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു.

യു എസ് സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയതിന് പുറമെ മോദി അത്താഴ വിരുന്നിലും പങ്കെടുത്തു. നിരവധി സി ഇ ഒമാര്‍, പ്രവാസികള്‍ തുടങ്ങിയവരെ അഭിസംബോധന ചെയ്താണ് മോദി അമേരിക്കയില്‍ നിന്ന് മടങ്ങുന്നത്. ഈ യു എസ് സന്ദര്‍ശനം സ്‌പെഷ്യലായിരുന്നു എന്നാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.

ഇന്ത്യ-യുഎസ് സൗഹൃദത്തിന് ആക്കം കൂട്ടാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികളിലും ആശയവിനിമയങ്ങളിലും പങ്കെടുക്കാന്‍ കഴിഞ്ഞെന്നും ഇരുരാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി വ്യക്തമാക്കി. യു എസില്‍ നിന്ന് ഈജിപ്തിലേക്ക് മോദി യാത്ര തിരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+