കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ഘാടനം രണ്ടാഴ്ച്ച് മുമ്പ്; നേപ്പാളിലെ പൊഖാറ വിമാനത്താവളത്തില്‍ അതിനുള്ളില്‍ ദുരന്തമെത്തി

Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാളില്‍ ദുരന്തം നടന്ന പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടന്ന രണ്ടാഴ്ച്ച മുമ്പ് മാത്രം. വിമാനം തകര്‍ന്ന് വീണ് നിരവധി ആളുകളാണ് ദാരുണമായി കൊല്ലപ്പെട്ടത്. 72 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.

പുതിയതായി നിയമിക്കപ്പെട്ട പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയാണ് ഈ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ചൈനീസ് സഹായത്തോടെയായിരുന്നു ഇവയുടെ നിര്‍മാണം. അന്നപൂര്‍ണ മലനിരകളുടെ പശ്ചാത്തലത്തിലായിരുന്നു ഇവയുടെ നിര്‍മാണം. ജനുവരി ഒന്നിനായിരുന്നു ഉദ്ഘാടനം നടന്നത്. ഇത് നേപ്പാളിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയാണ്.

1

ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് കോര്‍പ്പറേഷന്റെ ഭാഗമാണ് ഈ പദ്ധതി. നേപ്പാള്‍ സര്‍ക്കാര്‍ 215.96 മില്യണ്‍ ഡോളറിന്റെ വായ്പാ കരാര്‍ ചൈനയുമായി ഒപ്പുവെച്ചിരുന്നു. ഇതൊരു ടൂറിസ്റ്റ് ഹബ്ബാണ്. ഇവിടെ വിമാനത്താവളം വരുന്നതിന് വേണ്ടിയുള്ള കരാറായിരുന്നു ഇത്.

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക, കണ്ട് ഞെട്ടി നാട്ടുകാര്‍; മാഞ്ചസ്റ്ററില്‍ അന്യഗ്രഹജീവികളെത്തി?ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക, കണ്ട് ഞെട്ടി നാട്ടുകാര്‍; മാഞ്ചസ്റ്ററില്‍ അന്യഗ്രഹജീവികളെത്തി?

കഴിഞ്ഞ വര്‍ഷം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ പൊഖാര അന്താരാഷ്ട്ര വിമാനത്താവളം ആ സമയത്തെ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയ്ക്ക് കൈമാറിയിരുന്നു. ബാലുവാധാറില്‍ വെച്ച് നടന്ന ഒരു സൗഹൃദ സന്ദര്‍ശനത്തിലായിരുന്നു കൈമാറ്റം. നേപ്പാള്‍ പോലൊരു രാജ്യത്ത് ഏറ്റവും ഗുണം ചെയ്യുന്ന യാത്ര സര്‍വീസ് വിമാന യാത്രയാണെന്നും ഉദ്ഘാടന സമയത്ത് പ്രചണ്ഡ പറഞ്ഞിരുന്നു.

ഈ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടെ പൊഖാറയ്ക്ക് അന്താരാഷ്ട്ര മേഖലകളുമായുള്ള ബന്ധം സ്ഥാപിക്കപ്പെടുകയാണെന്നും അദ്ദേഹം പഞ്ഞു. സേതി നദിയിലേക്കാണ് യെതി എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് വീണത്. പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും മധ്യേയായിരുന്നു ഇത്.

വാഴപ്പഴത്തിന് ഇത്രയേറെ ഗുണങ്ങളോ; മുടി പനങ്കുല പോലെ നീളും, ചെയ്യേണ്ടത് ഇത്ര മാത്രം!!

68 യാത്രക്കാരും, നാല് ക്രൂ അംഗങ്ങളുമായിരുന്നു ഉള്ളത്. അഞ്ച് ഇന്ത്യക്കാരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇതുവരെ 32 മൃതദേഹങ്ങളാണ് വിമാനം തകര്‍ന്ന് കിടക്കുന്ന സ്ഥലത്ത് നിന്ന് കിട്ടിയതെന്ന് ദ ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഈ വിമാനത്തിന് ലാന്‍ഡ് ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

അതേസമയം ലാന്‍ഡിംഗിന്റെ സമയത്ത് കാലാവസ്ഥ ഒരു പ്രശ്‌നമായിരുന്നില്ലെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഗ്യാനേന്ദ്ര ബുല്‍ പറയുന്നു. വിമാനം തകര്‍ന്ന് വീണത് സാങ്കേതിക കാരണങ്ങളാലാണ്. വിമാനത്തില്‍ തീപ്പിടുത്തം ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ സമയം അത് ആകാശമധ്യേയായിരുന്നുവെന്നും ബുല്‍ പറഞ്ഞു.

ബാബ വംഗ പ്രവചിച്ചതിനും അപ്പുറം; അന്യഗ്രഹജീവികള്‍ ആ ദിവസം ഭൂമിയിലെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കുംബാബ വംഗ പ്രവചിച്ചതിനും അപ്പുറം; അന്യഗ്രഹജീവികള്‍ ആ ദിവസം ഭൂമിയിലെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കും

പത്ത് സെക്കന്‍ഡില്‍ വിമാനത്തിന് റണ്‍വേയില്‍ എത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പാതിവഴിയില്‍ വെച്ച് അപകടമുണ്ടാവുകയായിരുന്നുവെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പറഞ്ഞു. നേപ്പാള്‍ സര്‍ക്കാര്‍ അഞ്ചംഗ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്. വിമാനം തകര്‍ന്ന സംഭവം അന്വേഷിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

English summary
pokhara airport in nepal inaugrated just two weeks ago, then the tragedy happens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X