കിം കര്‍ദാഷ്യനെ കൊള്ളയടിച്ചവരില്‍ വനിതകളും; 16 പേര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

പാരിസ്: റിയാലിറ്റി ടിവി താരമായ കിം കിര്‍ദാഷ്യനെ തോക്കിന് മുനയില്‍ നിറുത്തി കവര്‍ നടത്തിയ സംഘത്തിലെ 16 പേര്‍ അറസ്റ്റില്‍. 90 ലക്ഷം യൂറോയുടെ സ്വര്‍ണമാണ് അക്രമികള്‍ കിര്‍ദിഷ്യാന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മോക്ഷിച്ചത്.

ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അക്രമികള്‍ പോലീസ് പിടിയിലായത്. പിടിയിലായ അധോലോക സംഘാംഗങ്ങള്‍ക്ക് അമ്പത് വയസിന് മുകളില്‍ പ്രയാമുണ്ടെന്നും ഇവരില്‍ മുന്ന് പേരോളം സ്ത്രീകളാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മോഷടിച്ചവയില്‍ മോതിരവും

കിം കിര്‍ദിഷ്യാന്റെ ആഢംബര വസതി അതിക്രമിച്ചു കടന്നാണ് അക്രമി സംഘം മോഷണം നടച്ചിയത്. ഉറങ്ങിക്കിടന്ന കിംമിനെ തോക്കു ചുണ്ടി ഭീഷണിപ്പെടുത്തിയാണ് വിരലിലണിഞ്ഞിരുന്ന മോതിരമടക്കമുള്ള ആഭരണങ്ങള്‍ മോഷ്ടിച്ചത്.

അറസ്റ്റ് പാരീസിന്റെ പരിസരങ്ങളില്‍

പാരീസിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നാണ് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തത്.

വഴികാട്ടിയായ ഡിഎന്‍എ

സംഭവ സ്ഥലത്തു നിന്നും പോലീസ് ശേഖരിച്ച ഡിഎന്‍എയുടെ അടിസ്ഥാനത്തിലാണ് പോലീസ് അക്രമികളിലേക്ക് എത്തിയതെന്ന് പോലീസ് അധികൃതരെ ഉദ്ധരിച്ച് ഫ്രഞ്ച് റേഡിയോയും ടിവി ചാനലുകളും റിപ്പോര്‍ട്ട് ചെയ്തു.

കിം കര്‍ദിഷ്യാന്‍

റിയാലിറ്റി ടിവി താരമായ കിം കര്‍ദിഷ്യാന്‍ അമേരിക്കന്‍ പോപ് താരം കാന്‍യേ വെസ്റ്റിന്റെ ഭാര്യയാണ്.

വാര്‍ത്തയായ മോഷണം

കിം കിര്‍ദിഷ്യാന്റെ വീട്ടില്‍ നടന്ന മോഷണം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു.

English summary
Police in France arrested 16 people on Monday over a robbery in which reality TV star Kim Kardashian was held at gunpoint in a Paris apartment. Many of those arrested in coordinated police swoops in several different parts of France.
Please Wait while comments are loading...