ജര്‍മനിയില്‍ തീയേറ്ററില്‍ വെടിവെപ്പ്; 50 പേര്‍ക്ക് പരിക്ക്
ഫ്രാങ്ക്ഫര്‍ട്ട്: മുഖംമറച്ചെത്തിയ തോക്കുധാരി നിര്‍ദ്ദയമായി നടത്തിയ വെടിവയ്പ്പില്‍ 20 മുതല്‍ 50 വരെ ആളുകള്‍ക്ക് പരുക്കേറ്റുവെന്ന് റിപ്പോര്‍ട്ട്. ജര്‍മനിയില്‍ ഫ്രാങ്ക്ഫര്‍ട്ടിന് സമീപം വെര്‍നിഹിമിലെ സിനിമ കോംപ്ലക്‌സിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച അക്രമം. ആയുധവുമായെത്തിയയാളെ പോലീസ് പിന്നീട് വധിച്ചു.
പ്രാദേശിക സമയം വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഒരു തോക്കും ആയുധങ്ങള്‍ നിറച്ച ബെല്‍റ്റുമായി മുഖം മറച്ച് തിയേറ്ററില്‍ കയറിയ ഇയാള്‍ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി അക്രമിയെ കൊലപ്പെടുത്തുകയായിരുന്നു. അക്രമി ആരാണെന്നോ ലക്ഷ്യമെന്തായിരുന്നുവെന്നോ വ്യക്തമല്ല.

ഇതുവരെ ആരും അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. വെടിവെയ്പിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പൊലീസും സുരക്ഷാ സേനയും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം അമേരിക്കയില്‍ സമാനമായ രീതിയില്‍ നടന്ന വെടിവെപ്പില്‍ അമ്പതോളംപേര്‍ കൊല്ലപ്പെട്ടിരുന്നു. സ്വവര്‍ഗരതിക്കാരുടെ ക്ലബ്ബില്‍ തോക്കുമായെത്തിയയാള്‍ നടത്തിയ വെടിപ്പിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. അക്രമിയെ പിന്നീട് പോലീസ് വധിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.












Click it and Unblock the Notifications