കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിത്തോക്കുമായി സെല്‍ഫി... പോലീസ് വെടിവച്ച് കൊന്നു

Google Oneindia Malayalam News

ഇസ്ലാമാബാദ്: സെല്‍ഫിയെടുക്കല്‍ ഇപ്പോള്‍ പലര്‍ക്കും ആവേശമാണ്. എന്തിന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും അത്യാവശ്യം സെല്‍ഫി ഭ്രമമുള്ള ആളാണ്. സെല്‍ഫികള്‍ അപകടത്തിലാക്കിയ വാര്‍ത്തകളും നമ്മള്‍ നിരവധി കേട്ടിട്ടുണ്ട്.

എന്നാല്‍ അല്‍പം ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് പാകിസ്താനില്‍ നിന്ന് വരുന്നത്. കളിത്തോക്ക് കൂട്ടുകാരന്റെ തലയ്ക്ക് ചൂണ്ടി സെല്‍ഫിയെടുക്കുകയായിരുന്ന ആണ്‍കുട്ടിയെ പോലീസുകാര്‍ വെടിവച്ച് കൊന്നു. ജിയോ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

Selfie Shot Dead

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പോലീസിനെ ഇക്കാര്യത്തില്‍ പൂര്‍ണമായി കുറ്റം പറയാന്‍ പറ്റില്ല. തോക്ക് ചൂണ്ടിയുള്ള മോഷണം പതിവായി നടക്കുന്ന സഥലത്ത് വച്ചായിരുന്നു സെല്‍ഫി പരീക്ഷണം.

15 വയസ്സുകാരനായ ഫര്‍ഹാന്‍ ആണ് കൊല്ലപ്പെട്ടത്. തോക്ക് ചൂണ്ടി നില്‍ക്കുന്നത് കണ്ടപ്പോള്‍ മുന്നറിയിപ്പൊന്നും നല്‍കാതെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിന് ശേഷം തോക്ക് പരിശോധിച്ചപ്പോഴാണ് പോലീസുകാര്‍ ശരിയ്ക്കും ഞെട്ടിയത്. അത് വെറും കളിത്തോക്കായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്ന ഫര്‍ഹാന്റെ സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
A teenager taking selfies with a toy gun was shot dead by police personnel who suspected him to be a robber in Pakistan's Punjab province.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X