കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാതിരിമാരുടെ പീഡനം; പോപ്പിന്റെ മാപ്പപേക്ഷ

  • By Soorya Chandran
Google Oneindia Malayalam News

വത്തിക്കാന്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പള്ളീലച്ചന്‍മാര്‍ക്ക് വേണ്ടി മാര്‍പ്പാപ്പയുടെ മാപ്പപേക്ഷ. പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയ മാപ്പപേക്ഷ നടത്തിയത്.

കുട്ടികളെ ഉപദ്രവിച്ച വികാരിമാര്‍ക്ക് വേണ്ടി മാപ്പിരന്ന പോപ്പ്, വൈദികര്‍ക്കെതിരെ നടപടിയെടുക്കമെന്ന ഉറപ്പും മുന്നോട്ട് വച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം.

Pope Francis

സഭയിലെ ചില വൈദികര്‍ ചെയ്ത കാര്യങ്ങള്‍ക്ക് താന്‍ മാപ്പിരക്കുകയാണ്. ഒരു ചെറിയ വിഭാഗം പേര്‍ മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. സഭക്ക് കീഴിലുളള വൈദികരുടെ എണ്ണം നോക്കുമ്പോള്‍ ഇത്തരക്കാന്‍ വളരെ കുറവാണ്- പോപ്പ് പറഞ്ഞു.

ഇതുകൊണ്ട് ഉണ്ടായ ചീത്തപ്പേരിനെ കുറിച്ച് സഭക്ക് ബോധ്യമുണ്ട്. സഭയുടെ ആളുകള്‍ ഉണ്ടാക്കിയ ധര്‍മ ച്യുതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ തന്നെയുണ്ടാകും. ഒരടി പോലും പിറകോട്ട് വക്കില്ലെന്നും പോപ്പ് പറഞ്ഞു.

പോപ്പിന്റെ പ്രസ്താവനയെ ലോകം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. വൈദികരാല്‍ പീഡിപ്പിക്കപ്പെട്ട കുട്ടികള്‍ക്കായി അമേരിക്കയില്‍ ഒരു സംഘടന തന്നെയുണ്ട്. അവര്‍ പോപ്പിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു. ഒരു പോപ്പ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ആദ്യമായിട്ടാകുമെന്നും അവര്‍ പറഞ്ഞു.

English summary
Pope Francis asks forgiveness for priests who sexually abused children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X