പാഠം പഠിച്ചു; ഇന്ത്യയുമായി ഇനി യുദ്ധത്തിനില്ല; ചര്‍ച്ചയ്ക്ക് യുഎഇ മധ്യസ്ഥ വഹിക്കണമെന്ന് ഷഹ്ബാസ്
ഇസ്ലാമാബാദ്: ഇന്ത്യയുമായി ഇനി യുദ്ധത്തിനില്ലെന്ന് പാകിസ്താന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങളാണ് നടത്തിയത്. ഇതില്‍ നിന്ന് പാഠം പഠിച്ചു. ഇനി സമാധാനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്‍ അറബിയ ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാകിസ്താന് പ്രധാനമന്ത്രി. പാകിസ്താന് സമാധാനമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഷഹ്ബാസ് അഭ്യര്‍ഥിച്ചു. അതേസമയം, കശ്മീരില്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ഷഹ്ബാസ് ആവശ്യപ്പെട്ടു.

കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. അത് അവഗണിക്കാന്‍ സാധിക്കില്ല. നമുക്ക് എന്‍ഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും കഴിവുള്ള തൊഴിലാളികളുമുണ്ട്. പുരോഗതിക്ക് വേണ്ടി ഈ ശക്തിയെ ഉപയോഗിക്കണം. മേഖലയില്‍ സമാധാനമാണ് ആവശ്യം. അങ്ങനെ മാത്രമേ രണ്ടു രാജ്യങ്ങള്‍ക്കും വളരാന്‍ സാധിക്കൂ എന്നും ഷഹ്ബാസ് പറഞ്ഞു.
പാകിസ്താന് വേണ്ടത് സമാധാനമാണ്. പുരോഗതിയാണ്. പരസ്പരമുള്ള കലഹം സമയം കളയലാണ്. വിഭവങ്ങള്‍ നഷ്ടപ്പെടുത്തലാണ്. ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ചെയ്തത്. പട്ടിണിയും തൊഴിലില്ലായ്മയും വര്‍ധിച്ചു. ഞങ്ങള്‍ പാഠം പഠിച്ചു. പാകിസ്താന്‍കാര്‍ക്ക് സമാധാനത്തോടെ ജീവിക്കണമെന്നും ഷഹ്ബാസ് പറഞ്ഞു.
യഥാര്‍ഥ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് ശേഷിയുണ്ട്. ബോംബുകളിലും വെടിക്കോപ്പുകളിലും വിഭവങ്ങള്‍ പാഴാക്കാന്‍ പാകിസ്താന് താല്‍പ്പര്യമില്ലെന്ന് നരേന്ദ്ര മോദിയോട് പറയുന്നു. രണ്ട് രാജ്യങ്ങളും ആണവ ശക്തികളാണ്. യുദ്ധം ആരംഭിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ ആര് ജീവിച്ചിരിക്കുമെന്നും ഷഹ്ബാസ് ഷരീഫ് ചോദിക്കുന്നു.
ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശാശ്വതമായ പരിഹാരം ഉണ്ടാക്കണം. യുഎഇക്ക് മധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അടുത്തിടെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദുമായി വിഷയം സംസാരിച്ചിരുന്നു. അദ്ദേഹം പാകിസ്താന്റെ സഹോദരനാണ്. ഇന്ത്യയുമായും അടുത്ത സൗഹൃദമാണെന്നും ഷഹ്ബാസ് ഷരീഫ് പറഞ്ഞു. വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം ആ രാജ്യത്തെ തളര്‍ത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെയും ചൈനയുടെയും സാമ്പത്തിക സഹായമാണ് ഇപ്പോള്‍ പാകിസ്താനെ മുന്നോട്ട് നയിക്കുന്നത്. യുഎഇയും സൗദി അറേബ്യയും ചൈനയും പാകിസ്താന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയായ ശേഷം ഷഹ്ബാസ് ഷരീഫ് മൂന്ന് തവണയാണ് യുഎഇയും സൗദിയും സന്ദര്‍ശിച്ചത്. അടുത്തിടെ പാകിസ്താന്റെ പുതിയ സൈനിക മേധാവിയും സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിച്ചിരുന്നു. തൊഴിലില്ലായ്മയും പട്ടിണിയും പാകിസ്താനില്‍ വര്‍ധിച്ചുവരികയാണ്.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications