കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലോ പാകിസ്താനിലോ; സൗദി രാജകുമാരന്‍ ആദ്യമെത്തുക എവിടെ? ഷഹ്ബാസ് സൗദിയില്‍

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നവംബറില്‍ ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. അദ്ദേഹം പാകിസ്താനും സന്ദര്‍ശിക്കുമെന്നാണ് പുതിയ വിവരം. ലോകത്തെ പ്രധാന ശക്തിയായ ഇന്ത്യയെ കൂടെ നിര്‍ത്തുക എന്നതാണ് സൗദിയുടെ ലക്ഷ്യം. മാത്രമല്ല, ഇന്ത്യയില്‍ വന്‍കിട നിക്ഷേപത്തിനും സൗദിക്ക് ആലോചനയുണ്ട്.

എന്നാല്‍ ഇന്ത്യയുമായി സൗദി അറേബ്യ അടുക്കുന്നത് പാകിസ്താന്‍ സംശയത്തോടെയാണ് കാണുന്നത്. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ഇന്ന് സൗദിയിലെത്തി മുഹമ്മദ് ബിന്‍ സല്‍മാനെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

മുഹമ്മദ് ബിന്‍ സല്‍മാന്‍ നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. ഇന്തോനേഷ്യയിലേക്ക് ജി-20 ഉച്ചകോടിക്ക് പോകുന്ന വേളയിലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുക. നവംബര്‍ 15-16 തിയ്യതികളിലാണ് ജി-20 ഉച്ചകോടി. 14ന് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ച് മോദിയുമായി ചര്‍ച്ച നടത്തും. എന്നാല്‍ പാകിസ്താനിലും ബിന്‍ സല്‍മാന്‍ എത്തുമെന്നാണ് പുതിയ വാര്‍ത്ത.

2

മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം പാകിസ്താനിലെത്തുമെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ തന്നെയാകും പാകിസ്താനിലെ സന്ദര്‍ശനവും. എന്നാല്‍ ആദ്യം എവിടെയാണ് അദ്ദേഹം എത്തുക എന്ന് വ്യക്തമല്ല. 2019ല്‍ ഇന്ത്യയില്‍ വന്ന വേളയില്‍ ബിന്‍ സല്‍മാന്‍ പാകിസ്താനും സന്ദര്‍ശിച്ചിരുന്നു. അന്ന് ആദ്യം ഇന്ത്യയിലാണ് വന്നത്.

മുഴുവന്‍ പണവും നാട്ടിലേക്ക് അയക്കല്ലേ... പ്രവാസികള്‍ ശ്രദ്ധിക്കുക; സുവര്‍ണ നിമിഷം വരുന്നുമുഴുവന്‍ പണവും നാട്ടിലേക്ക് അയക്കല്ലേ... പ്രവാസികള്‍ ശ്രദ്ധിക്കുക; സുവര്‍ണ നിമിഷം വരുന്നു

3

വന്‍ സാമ്പത്തിക ശക്തിയായ സൗദി അറേബ്യയുമായുള്ള ബന്ധം ഇന്ത്യയ്ക്കും പാകിസ്താനും നേട്ടമാണ്. അതേസമയം, ലോകത്തെ പ്രധാന വിപണി എന്ന നിലയിലാണ് ഇന്ത്യന്‍ ബന്ധം സൗദിക്ക് മികച്ചതാകുക. ആണവ ശക്തിയായ ഏക മുസ്ലിം രാജ്യമാണ് പാകിസ്താന്‍. അതുകൊണ്ടുതന്നെ പാകിസ്താന് വേണ്ട സഹായങ്ങള്‍ സൗദി ചെയ്തു കൊടുക്കാറുമുണ്ട്.

4

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായ വേളയില്‍ സൗദിയുമായി അത്ര അടുപ്പം നിലനിര്‍ത്തിയിരുന്നില്ല. പലപ്പോഴും ഇരുരാജ്യങ്ങളും അകലുന്നതായിരുന്നു കാഴ്ച. ഇതാകട്ടെ, സൗദിയുടെ സഹായം പാകിസ്താന് ലഭിക്കുന്നതില്‍ തടസം സൃഷ്ടിക്കുകയും ചെയ്തു. ഇമ്രാന്‍ ഖാന്‍ പുറത്താകുകയും ഷഹ്ബാസ് ഷരീഫ് പാകിസ്താന്റെ പ്രധാനമന്ത്രിയാകുകയും ചെയ്ത ശേഷം സൗദിയുമായി അടുത്ത ബന്ധത്തിന് ശ്രമിക്കുന്നുണ്ട്.

5

കഴിഞ്ഞ ജൂലൈ മാസത്തില്‍ ഷഹ്ബാസ് ഷരീഫ് സൗദിയിലെത്തിയിരുന്നു. പ്രധാനമന്ത്രിയായ ഉടനെയായിരുന്നു ഇത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ അദ്ദേഹം പാകിസ്താനിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ ക്ഷണം സ്വീകരിച്ചാണ് അടുത്ത മാസം ബിന്‍ സല്‍മാന്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ പോകുന്നത്. അതിനിടെയാണ് തിടുക്കത്തില്‍ ഇന്ന് ഷഹ്ബാസ് സൗദിയിലേക്ക് പുറപ്പെടുന്നത്.

സൗദി രാജകുമാരന് അസുഖം; ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശം... അറബ് ലീഗ് ഉച്ചകോടിക്ക് വരില്ലസൗദി രാജകുമാരന് അസുഖം; ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശം... അറബ് ലീഗ് ഉച്ചകോടിക്ക് വരില്ല

6

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടി ഷഹ്ബാസ് ഷരീഫ് സൗദിയിലേക്ക് ഇന്ന് പുറപ്പെടും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും മടക്കം. ബിന്‍ സല്‍മാനുമായി അദ്ദേഹം ചര്‍ച്ച നടത്തും. സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യത ആരായുകയാണ് ഷഹ്ബാസിന്റെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനവും ചര്‍ച്ചയായേക്കും.

7

എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെകിന്റെ തീരുമാനത്തില്‍ സൗദിയെ കുറ്റപ്പെടുത്തിയാണ് അമേരിക്ക രംഗത്തുവന്നത്. ഇരുരാജ്യങ്ങളും കൊമ്പുകോര്‍ത്ത വേളയില്‍ സൗദിയെ പരസ്യമായി പിന്തുണച്ച് പാകിസ്താന്‍ പ്രതികരിക്കുകയും ചെയ്തു. ഇത് സൗദിയുടെ പ്രീതി സമ്പാദിക്കാനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ അമേരിക്ക നല്‍കിയിരുന്ന സാമ്പത്തിക സഹായം ഇപ്പോള്‍ പാകിസ്താന് ലഭിക്കുന്നില്ല. ഈ വേളയില്‍ സൗദിയെ മാത്രമാണ് പാകിസ്താന് പ്രതീക്ഷ. അതുകൊണ്ടാണ് സൗദിയെ പരസ്യമായി പിന്തുണച്ച് പാകിസ്താന്‍ രംഗത്തുവന്നത്.

English summary
Saudi Arabia Crown Prince Mohammad bin Salman Likely to Visit Pakistan in November Besides India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X