അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ല: അഭ്യൂഹങ്ങള്‍ മാത്രമെന്ന് പ്രസ്താവന, സംഭവിച്ചത്!!

 • Written By:
Subscribe to Oneindia Malayalam
cmsvideo
  രാജകുമാരൻ മരിച്ചെന്ന വാർത്തകള്‍ നിഷേധിച്ച് സൌദി | Oneindia

  റിയാദ്: സൗദി അറേബ്യയില്‍ അഴിമതിയ്ക്കെതിരെയുള്ള നിയമനടപടികള്‍ക്കിടെ സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സൗദി. അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ലെന്നും സുഖമായിരിക്കുന്നുണ്ടെന്നുമാണ് സൗദി അവകാശപ്പെടുന്നത്. സൗദിയിലെ അഴിമതി വിരുദ്ധ നീക്കങ്ങള്‍ക്കിടെ കസ്റ്റഡിയിരിക്കെയോ അറസ്റ്റ് പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴോ മരിച്ചുവെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പരന്നത്. സൗദിയിലെ മാധ്യമങ്ങളും അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചതായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ രാജകുമാരനും കൊല്ലപ്പെട്ടു, സൗദിയില്‍ നടക്കുന്നത് എന്താണ്?

  നോട്ടുനിരോധനം കൊണ്ട് നേട്ടം കൊയ്തത് പേടിഎമ്മും ഭീമും!! ഇനി ഒരേ പ്ലാറ്റ്ഫോമില്‍, നിങ്ങളറിയേണ്ട കാര്യങ്ങള്‍!!

  സൗദിയില്‍ രണ്ട് ദിവസം മുമ്പ് അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത ഫഹദ് രാജാവിന്‍റെ ഇളയ മകനാണ് മരിച്ച അസീസ് മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഹാഷ് ടാഗുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൗദിയില്‍ രണ്ട് ദിവസം മുമ്പ് അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത ഫഹദ് രാജാവിന്‍റെ ഇളയ മകന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്.

  അസാധുവാക്കിയ 99% നോട്ടുകളും തിരിച്ചുവന്നു, പൊങ്കാലയിടുന്നവരെ സര്‍ക്കാര്‍ ചിരിയ്ക്കുകയാണ്, കാരണം!!

   അഭ്യൂഹങ്ങളില്‍ കഴമ്പില്ല!!

  അഭ്യൂഹങ്ങളില്‍ കഴമ്പില്ല!!

  അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ് സത്യമില്ലെന്നും സൗദി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്‍റെ വക്താവാണ് പ്രസ്താവന പുറത്തിറക്കിയിട്ടുള്ളത്. അബ്ദുള്‍ അസീസ് രാജകുമാര്‍ ജീവനോടെയുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

   പണച്ചാക്കുകള്‍ അകത്ത്

  പണച്ചാക്കുകള്‍ അകത്ത്

  ലോക സമ്പന്നരില്‍ ഒരാളായ അല്‍വലീദ് തലാല്‍ ഉള്‍പ്പെടെ 14 പേരെയാണ് സൗദിയിലെ അഴിമതി വിരുദ്ധ കമ്മറ്റി ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. 11 രാജകുമാരന്മാരും 4 മന്ത്രിമാരുമാണ് ഇതോടെ അറസ്റ്റിലായിട്ടുള്ളത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തലവനായ അഴിമതി വിരുദ്ധ കമ്മറ്റിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൗദിയുടെ ചരിത്രത്തില്‍ ആദ്യമായാണ് അഴിമതിയ്ക്കെതിരെ ഇത്തരത്തിലൊരു കൂട്ട നടപടി സ്വീകരിക്കുന്നത്.

  മാധ്യമങ്ങള്‍ പറഞ്ഞത്

  മാധ്യമങ്ങള്‍ പറഞ്ഞത്

  സൗദി അറേബ്യന്‍ രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഫഹദ് രാജാവിന്‍റെ മകന്‍ മരണപ്പെടുന്നത് എന്നാണ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് സൗദി രംഗത്തെത്തിയിട്ടുള്ളത്. സൗദി രാജകീയ കോടതിയെ ഉദ്ധരിച്ച് അറബിക് അല്‍ത്താഡ് ന്യൂസാണ് കഴി‍ഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 44കാരനായ അസീസ് രാജകുമാരനാണ് മരിച്ചതെന്നും മരണകാരണം വ്യക്തമല്ലെന്നും വാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സൗദിയില്‍ രണ്ട് ദിവസം മുമ്പ് അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത ഫഹദ് രാജാവിന്‍റെ ഇളയ മകനെക്കുറിച്ചാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.

   ഹെലികോപ്റ്റര്‍ അപകടം

  ഹെലികോപ്റ്റര്‍ അപകടം

  അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ കൊല്ലപ്പെട്ട രാജകുമാരനാണ് ഞായറാഴ്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. സൗദിയുടെ തെക്കുഭാഗത്ത് യമന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അല്‍ അറബിയ്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്ത പ്രകാരം കൂടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിനുള്ള കാരണം വ്യക്തമല്ല.

   24 മണിക്കൂറില്‍ അടുത്ത മരണം?

  24 മണിക്കൂറില്‍ അടുത്ത മരണം?


  മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ രാജകുമാരന്‍ ഞായറാഴ്ച യെമന്‍ അതിര്‍ത്തിയില്‍ വെച്ച് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് അടുത്ത രാജകുമാരന്‍റെ മരണമെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിലായ സൗദിയില്‍ രണ്ട് ദിവസം മുമ്പ് അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത ഫഹദ് രാജാവിന്‍റെ ഇളയ മകനാണ് അബ്ദുള്‍ അസീസ്.

   മന്‍സൂര്‍ ബിന്‍ മുഖ്രിന്‍

  മന്‍സൂര്‍ ബിന്‍ മുഖ്രിന്‍


  മുന്‍ സൗദി കിരീടാവകാശി മുഖ്രിന്‍ അല്‍സൗദിന്‍റെ മകനാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മന്‍സൂര്‍ ബിന്‍ മുഖ്രിന്‍. രണ്ട് വിശുദ്ധ പള്ളികളുടെ കസ്റ്റോഡിയനായിരുന്ന ഇദ്ദേഹം സൗദിയിലെ ദക്ഷിണ പ്രവിശ്യയായ അസിറിന്‍റെ ഗവര്‍ണര്‍ കൂടിയായിരുന്നു. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹം ഹെലികോപറ്റര്‍ തകര്‍ന്ന് മരിക്കുകയായിരുന്നുവെന്ന് ടിവി എക്ബാരിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി സൗദി അഴിമതി വിരുദ്ധ കമ്മറ്റി 11 രാജകുമാരന്മാരേയും നാല് മന്ത്രിമാരെയുമാണ് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നയാളാണ് മരിച്ച രാജകുമാരന്‍.

   കമ്മറ്റിയ്ക്ക് പരമാധികാരം

  കമ്മറ്റിയ്ക്ക് പരമാധികാരം  അഴിമതി കേസുകളില്‍ അന്വേഷണം നടത്തുന്നതിനും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും യാത്രാവിലക്ക്, സ്വത്തും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കല്‍, അഴിമതിക്കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ ഫണ്ടുകള്‍ സ്വത്തുക്കള്‍ എന്നിവ കണ്ടെത്തല്‍ തുടങ്ങിയ അവകാശങ്ങളാണ് അഴിമതി വിരുദ്ധ കമ്മറ്റിയ്ക്കുള്ളത്. മന്ത്രിമാരും രാജകുമാരന്മാരും അഴിമതി വഴി സര്‍ക്കാരിനെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സല്‍മാന്‍ രാജാവ് പ്രശ്നം പരിഹരിക്കുന്നതിനായി കമ്മറ്റിയ്ക്ക് രൂപം നല്‍കാന്‍ ഉത്തരവിട്ടത്.

   പുതിയ കിരീടാവകാശി

  പുതിയ കിരീടാവകാശി

  ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം സൗദി അഴിമതിയെക്കെതിരെ സൗദി നടത്തുന്ന നിര്‍ണായക നീക്കമാണ് 11 രാജകുമാരന്മാര്‍ക്കും നാല് മന്ത്രിമാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്. സൗദി പ്രതിരോധ മന്ത്രിയുടെ പദവിയിലിരിക്കുന്ന രാജകുമാരന് കിരീടാവകാശി പദവിക്കൊപ്പം ഉപപ്രധാനമന്ത്രിയുടെ ചുമതലയും നല്‍കിയിരുന്നു. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനെ കിരീടാവകാശി സ്ഥാനത്തുനിന്ന് നീക്കിയായിരുന്നു നിയമനം.

  English summary
  Saudi Arabia on Tuesday roundly rejected reports that a prominent prince had been killed in a sweeping anti-corruption purge of the kingdom's elite.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്