കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന് നടുക്കം! ചാൾസ് രാജകുമാരന് കൊവിഡ് 19! എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റി!

Google Oneindia Malayalam News

ലണ്ടന്‍: ലോകമൊട്ടാകെ കൊറോണ വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയും സ്‌പെയിനും അമേരിക്കയും അടക്കമുളള രാജ്യങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ ദിനംപ്രതിയെന്നോണം മരിച്ച് വീഴുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെ കൊവിഡിന്റെ കൈപ്പിടിയില്‍ അമര്‍ന്നിരിക്കുകയാണ്.

ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും കൊവിഡ് 19 സ്ഥിരീകരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇക്കാര്യം ബ്രിട്ടീഷ് രാജകുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ചാള്‍സ് രാജകുമാരന്‍.

ആരോഗ്യനില തൃപ്തികരം

ആരോഗ്യനില തൃപ്തികരം

പ്രിന്‍സ് ഓഫ് വെയില്‍സും ബ്രിട്ടണിലെ അടുത്ത കിരീടാവകാശിയുമാണ് ചാള്‍സ് രാജകുമാരന്‍. ക്ലാരന്‍സ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ചാള്‍സ് രാജകുമാരവ് കൊവിഡ് 19 സ്ഥിരീകരിച്ചതായി പറയുന്നത്. ചാള്‍സ് രാജകുമാരനില്‍ കൊവിഡിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യനില തൃപ്തികരമാണ് എന്നും കൊട്ടാരം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

കമീലയ്ക്ക് കൊവിഡ് 19 ഇല്ല

കമീലയ്ക്ക് കൊവിഡ് 19 ഇല്ല

സ്‌കോട്ട്‌ലാന്‍ഡിലെ വീട്ടില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചാള്‍സ് രാജകുമാരന്‍ ഐസൊലേഷനില്‍ കഴിയുകയാണ്. അദ്ദേഹം വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ടെന്നും കൊട്ടാരം വൃത്തങ്ങള്‍ പറയുന്നു. ചാള്‍സ് രാജകുമാരന്റെ ഭാര്യയും കോണ്‍വാള്‍ ഡച്ചസുമായ കമിലയ്ക്കും കൊവിഡ് 19 പരിശോധന നടത്തിയിട്ടുണ്ട്. കമീലയ്ക്ക് കൊവിഡ് 19 ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

വീട്ടിൽ നിരീക്ഷണത്തിൽ

വീട്ടിൽ നിരീക്ഷണത്തിൽ

കമിലയും ചാള്‍സ് രാജകുമാരനൊപ്പം സ്‌കോട്ട്‌ലന്‍ഡിലെ വസതിയില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ കുറേ ആഴ്ചകളായി നിരവധി പൊതുപരിപാടികളില്‍ ചാള്‍സ് രാജകുമാരന്‍ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എവിടെ നിന്നാണ് ചാള്‍സ് രാജകുമാരന് വൈറസ് പകര്‍ന്നത് എന്ന് പറയാനാകില്ലെന്നും കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജ്ഞിയെ മാറ്റി

രാജ്ഞിയെ മാറ്റി

71കാരനാണ് ചാള്‍സ് രാജകുമാരന്‍. ഭാര്യ കമീലയ്ക്ക് 72 വയസ്സുണ്ട്. സ്‌കോട്ട്‌ലന്‍ഡിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലാണ് ഇരുവരേയും കൊവിഡ് പരിശോധന നടത്തിയത്. അതേസമയം എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൊട്ടാരം ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രാജ്ഞിയെ സുരക്ഷിതയാക്കിയത് എന്നാണ് സൂചന.

Recommended Video

cmsvideo
വൈറസ് ഉണ്ടാക്കിയത് അമേരിക്കയെന്ന് ഇറാന്‍ | Oneindia Malayalam
മകനും നിരീക്ഷണത്തിൽ

മകനും നിരീക്ഷണത്തിൽ

ഇതിന് പിറകെയാണ് ചാള്‍സ് രാജകുമാരന് കൊവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ചാള്‍സ് രാജകുമാരന്‍ അവസാനമായി എലിസബത്ത് രാജ്ഞിയെ കണ്ടത് ഇക്കഴിഞ്ഞ 12ാം തിയ്യതിയാണ് എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാള്‍സിനെ പരിചരിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. മകന്‍ വില്യംസും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

English summary
Prince Charles of Britain Tests Positive for Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X