പുടിന്റെ ഉപദേഷ്‌ടാവ് പദവിയിൽ നിന്ന് ഉദ്യോഗസ്ഥൻ രാജിവച്ചു
മോസ്‌കോ : റഷ്യൻ പ്രസിഡന്‍റ് പുടിന്റെ ഉപദേഷ്‌ടാവ് പദവിയിൽ നിന്ന് മുതിർന്ന ഉദ്യോഗസ്ഥൻ രാജിവെച്ചു. അനാറ്റോലി ചുബൈസ് ആണ് ഉപദേഷ്‌ടാവ് പദവിയിൽ നിന്ന് രാജിവച്ച് രാജ്യം വിട്ടത്. സുസ്ഥിര വികസനത്തിനായി അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനായി ക്രെംലിൻ നിയോഗിച്ച പ്രത്യേക ഉദ്യോഗസ്ഥനായിരുന്നു അനറ്റോലി ചുബൈസ്.
തുർക്കിയിലെ എടിഎം സെന്‍ററിലെ ചുബെയ്‌സിനെ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥനെ ഇസ്‌താംബുളിൽ കണ്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബുധനാഴ്‌ചയാണ് ഉദ്യോഗസ്ഥൻ ഭരണകൂടത്തിൽ നിന്ന് രാജിവച്ചതെന്ന് ക്രെംലിൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വമേധയായാണ് ഉപദേഷ്‌ടാവ് പദവിൽ നിന്ന് രാജിവച്ചതെന്നും ക്രെംലിൻ സ്ഥിരീകരിച്ചു. 1990കളിലെ സ്വകാര്യവൽക്കരണ സമയത്താണ് ചുബൈസിന്റെ പേര് മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ പുരോഗതിക്ക് അദ്ദേഹം നൽകിയ പങ്ക് വളരെ വലുതാണ്.

അതേ സമയം റഷ്യക്കെതിരായ പോരാട്ടത്തില്‍ യുക്രൈന് സഹായ വാഗ്‌ദാനവുമായി ബ്രിട്ടണ്‍ രംഗത്തെത്തി. റഷ്യന്‍ സേനയ്ക്കെതിരെ പോരാടുന്നതിന് 6,000 മിസൈലുകളും 2.5 കോടി പൗണ്ട് സാമ്പത്തിക സഹായമായും യുക്രൈന് നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ, ജി 7 ഉച്ചകോടികള്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് ടാങ്ക് വേധ മിസൈലുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളുമടക്കമുള്ള സഹായപ്രഖ്യാപനം ബ്രിട്ടന്‍ നടത്തിയത്.

യുക്രൈന് പ്രതിരോധ പിന്തുണ നല്‍കിയും റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ ഇരട്ടിയാക്കിയും അവര്‍ക്കെതിരായ പ്രതിരോധം ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. യുക്രൈനിലെ പട്ടണങ്ങളും നഗരങ്ങളും റഷ്യ തച്ചുതകര്‍ക്കുന്നത് നോക്കിനില്‍ക്കാനാകില്ലെന്നും അതിന് ഒപ്പം നില്‍ക്കില്ലെന്നും സഹായവാഗ്ദാനം അറിയിച്ചുകൊണ്ട് ബോറിസ് ജോണ്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. യുക്രൈന് സൈനികവും സാമ്പത്തികവുമായ പിന്തുണ വര്‍ധിപ്പിക്കുന്നതിന് ബ്രിട്ടണ്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

യുക്രൈനില്‍ റഷ്യ രാസായുധങ്ങളും ആണവായുധങ്ങളും പ്രയോഗിച്ചാല്‍ തിരിച്ചടിക്കാന്‍ അടിയന്തര പദ്ധതികളുമായി യു.എസ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ രാസ, ജൈവ, ആണവായുധങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ യുഎസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.












Click it and Unblock the Notifications