കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ തിരക്കിട്ട ചര്‍ച്ച; ഖത്തര്‍ മന്ത്രി ഇറാനില്‍, സൗദി പോംപിയോയെ വിളിച്ചു, കുവൈത്തില്‍ ജാഗ്രത

Google Oneindia Malayalam News

ടെഹ്‌റാന്‍/ദുബായ്: അമേരിക്കക്കെതിരെ ഇറാന്‍ ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ ഗള്‍ഫില്‍ ഭീതി പരന്നു. ഗള്‍ഫ് നേതാക്കള്‍ ഇറാനുമായും അമേരിക്കയുമായും ചര്‍ച്ച നടത്തി. ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ഇറാനിലെത്തി. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി സംസാരിച്ചു.

കുവൈത്ത് അതീവ ജാഗ്രതയിലാണ്. അതിനിടെ, ഇറാന്‍ തിരിച്ചടിച്ചാല്‍ 52 ഇടങ്ങളില്‍ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കി. യുദ്ധസൂചന നല്‍കി ഇറാനില്‍ ചെങ്കൊടി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. ചൊവ്വാഴ്ചയ്ക്ക് ശേഷം ഇറാന്‍ ആക്രമണം തുടങ്ങുമെന്നാണ് സൂചനകള്‍. വിശദാംശങ്ങള്‍...

ഖത്തര്‍ മന്ത്രി ഇറാനില്‍

ഖത്തര്‍ മന്ത്രി ഇറാനില്‍

ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് അല്‍ത്താനി ഇറാനിലെത്തി പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തി. ഇറാനുമായി അടുപ്പം പുലര്‍ത്തുന്ന ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഖത്തറിലാണ് അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമുള്ളത്.

റൂഹാനി പറയുന്നത്

റൂഹാനി പറയുന്നത്

അമേരിക്കയുടെ നടപടിയാണ് മേഖലയില്‍ അശാന്തി പരത്തിയതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഇറാഖില്‍ ആക്രമണം നടത്തിയതിലൂടെ അമേരിക്ക ഇറാഖിനെ അപമാനിക്കുകയാണ് ചെയ്തത്. ഒരു രാജ്യത്തിന്റെ അധികാരം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും റൂഹാനി പറഞ്ഞു.

ഭീകര പ്രവര്‍ത്തനമാണ്

ഭീകര പ്രവര്‍ത്തനമാണ്

അമേരിക്ക നടത്തിയ ആക്രമണം എല്ലാ രാജ്യങ്ങളും അപലപിക്കണം. അമേരിക്കയുടേത് ഭീകര പ്രവര്‍ത്തനമാണ്. അതിനെതിരെ മേഖലയുടെ ഐക്യം ആവശ്യമാണ്. അമേരിക്കന്‍ സൈന്യം മേഖലയ്ക്ക് ഭീഷണിയാണ്. അമേരിക്ക പശ്ചിമേഷ്യയിലുള്ള കാലത്തോളം സമാധാനം ഉണ്ടാകില്ലെന്നും റൂഹാനി പറഞ്ഞു.

ഇത്രയും ആശങ്ക ആദ്യം

ഇത്രയും ആശങ്ക ആദ്യം

ഇത്രയും ആശങ്കയുള്ള സാഹചര്യം ഗള്‍ഫ് മേഖലയില്‍ ആദ്യമായിട്ടാണെന്ന് ഖത്തര്‍ മന്ത്രി മുഹമ്മദ് അല്‍ത്താനി പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയും സമാധാനവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് സുരക്ഷ സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി.

സൗദി അമേരിക്ക ചര്‍ച്ച

സൗദി അമേരിക്ക ചര്‍ച്ച

അതേസമയം, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി ഫോണില്‍ സംസാരിച്ചു. മേഖലയില്‍ സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖുമായി വിഷയത്തില്‍ ചര്‍ച്ച നടത്താനും സൗദി തീരുമാനിച്ചു.

ആഗോള വ്യാപാരത്തെ ബാധിക്കും

ആഗോള വ്യാപാരത്തെ ബാധിക്കും

പശ്ചിമേഷ്യയിലെ അസ്ഥിരത ആഗോള വ്യാപാരത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന സൗദി വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇറാഖിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലാവരും സംയമനം പാലിക്കണമെന്നും സൗദി വിദേശകാര്യമന്ത്രാലയം അഭ്യര്‍ഥിച്ചു.

സുരക്ഷ ശക്തമാക്കി കുവൈത്ത്

സുരക്ഷ ശക്തമാക്കി കുവൈത്ത്

ആഭ്യന്തര സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് കുവൈത്ത്. കരയിലും കടലിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇറാഖിലുള്ള പൗരന്‍മാരോട് ജാഗ്രത പാലിക്കാന്‍ കുവൈത്ത് നിര്‍ദേശിച്ചു. ആള്‍ത്തിരക്കേറിയ പ്രദേശങ്ങളില്‍ നിന്ന് പൗരന്‍മാര്‍ ഒഴിഞ്ഞുനില്‍ക്കണമെന്നും കുവൈത്ത് അഭ്യര്‍ഥിച്ചു.

യുഎഇയുടെ പ്രതികരണം

യുഎഇയുടെ പ്രതികരണം

കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങാതെ വിവേകത്തോടെ പ്രശ്‌നം പരിഹരിക്കണമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് ആവശ്യപ്പെട്ടു. ബഹ്‌റൈനും സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്കയുടെ സഖ്യരാജ്യങ്ങളാണ് ഗള്‍ഫിലുള്ളത്. അതുകൊണ്ടുതന്നെ ഇറാന്റെ ആക്രമണം ഗള്‍ഫ് രാജ്യങ്ങളെ നേരിട്ട് ബാധിക്കും.

തിരിച്ചടി സാധ്യത ഇങ്ങനെ

തിരിച്ചടി സാധ്യത ഇങ്ങനെ

അമേരിക്കയെ നേരിട്ട ആക്രമിക്കാന്‍ ഇറാന് സാധ്യമല്ല. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ തമ്പടിച്ചിട്ടുള്ള അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ട്. മാത്രമല്ല അമേരിക്കന്‍ കാര്യാലയങ്ങള്‍ക്കും സുരക്ഷ ശക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ കപ്പലുകള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച സംസ്‌കാരം

ചൊവ്വാഴ്ച സംസ്‌കാരം

ഏത് സമയവും ഇറാന്‍ തിരിച്ചടിച്ചേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ചൊവ്വാഴ്ചയാണ് ഖാസിം സുലൈമാനിയുടെ മൃതദേഹം ഖബറടക്കുന്നത്. അതിന് ശേഷമാകും ഇറാന്റെ അടുത്ത നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇറാഖില്‍ നിന്ന് മൃതദേഹം ഇറാനിലെത്തിയിട്ടുണ്ട്.

അമേരിക്കയുടെ പ്രതികരണം

അമേരിക്കയുടെ പ്രതികരണം

ഇറാഖിലെ അമേരിക്കന്‍ പൗരന്‍മാരെ തിരിച്ചുവിളിച്ചിട്ടുണ്ട്. സൈനികരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ഇറാന്‍ തിരിച്ചടിച്ചാല്‍ ശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. 52 കേന്ദ്രങ്ങള്‍ അതിവേഗം ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; വന്‍ യുദ്ധത്തിന്റെ ഒരുക്കമെന്ന് സൂചന, 35 കേന്ദ്രങ്ങള്‍ പട്ടികയില്‍ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; വന്‍ യുദ്ധത്തിന്റെ ഒരുക്കമെന്ന് സൂചന, 35 കേന്ദ്രങ്ങള്‍ പട്ടികയില്‍

English summary
Qasem Soleimani Murder: Qatar's foreign minister in Iran, Saudi call US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X